ആക്‌സസ്സറി പവര്‍ ബ്ലൂബാര്‍ ബ്ലൂടൂത്ത് അഡാപ്റ്റര്‍

Posted By: Super

ആക്‌സസ്സറി പവര്‍ ബ്ലൂബാര്‍ ബ്ലൂടൂത്ത് അഡാപ്റ്റര്‍

മ്യൂസിക് ഗാഡ്ജറ്റുകളുടെ ലോകത്തെ പരിചിതമായ ഒരു പേരാണ് ആക്‌സസ്സറി പവര്‍. ഗോ ഗ്രൂവ് ബ്ലൂബാര്‍ ക്ലിപ്പ്-ഓണ്‍ ബ്ലൂടൂത്ത് അഡാപ്റ്റര്‍ ആണ് ആക്‌സസ്സറി പവറിന്റെ പുതിയ ഉല്‍പന്നം. ഹെഡ്‌ഫോണുകളെ ഒരു വയര്‍ലെസ് സ്പീക്കര്‍ സിസ്റ്റത്തിലേക്കു മാറ്റാവുന്ന ആപ്ലിക്കേഷനാണ് ഇതിന്റെ പ്രധാന പ്രത്യേകത.

3.5 എംഎം പ്ലഗ് ഉള്ള ഏതു ഹെഡ്‌ഫോണുമായും അഡാപ്റ്റ് ചെയ്യാന്‍ കഴിയും എന്നതാണ് ബ്ലൂബാര്‍ ക്ലിപ്പ്-ഓണ്‍ ബ്ലൂടൂത്ത് അഡാപ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. എവിടെ വേണമെങ്കിലും ക്ലിപ്പ് ചെയ്യാവുന്ന തരത്തിലുള്ള ഒരു ഇന്‍ബില്‍ട്ട് ക്ലിപ്പും ബ്ലൂബാറിനുണ്ട്.

ബ്ലൂടൂത്ത് മീഡിയാ പ്ലെയറുമായി വയര്‍ലെസ് ബന്ധം സ്ഥാപിച്ചാല്‍ ബ്ലൂബാറുമായി 3.5 പ്ലഗ് കണക്ഷന്‍ സാധ്യമാകും. ഇതിലുള്ള മൈക്രോഫോണ്‍ സമവിധാം വഴി സധാരണ ഹെഡ്‌ഫോണുകളെ ഹാന്‍ഡ്‌സ് ഫ്രീ ടെക്‌നോളജിയിലേക്കു മാറാന്‍ സഹായിക്കുന്നു. ശബ്ദം കുറക്കാനോ, കോളുകള്‍ സ്വീകരിക്കനോ ഒഴിവാക്കാനോ ഓണ്‍ബോര്‍ഡ് സമവിധാനവും ഉണ്ട്.

യുഎസ്ബി ചാര്‍ജിംഗ് കേബിള്‍ വഴി ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി മൂന്നു മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാവുന്നകതാണ്. 8 മണിക്കൂര്‍ ടോക്കടൈമും, 100 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും അനുവദിക്കുന്നുണ്ട് ബ്ലൂബാര്‍.

ഇതിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സൗകര്യമാണ് സംഗീതപ്രേമികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധ്യത. ഇത്രയും ചെറിയ ഒരു ഉപകരണത്തില്‍ ബ്ലൂടൂത്ത് സംവിധാനത്തോടൊപ്പം, എഫ്എം റേഡിയോ, കോളിംഗ് സംവിധാനം തുടങ്ങിയവ ബ്ലൂബാറിനെ അക്ഷരാര്‍ത്ഥത്തില്‍ സ്‌പെഷ്യലാക്കുന്നു.

ഗോഗ്രൂവ് ഓഡിയോഓഎച്ച്എം ഇയര്‍ ബഡ്‌സ് ഉപയോഗപ്പെടുത്തിയിരിക്കുന്നതുകൊണ്ട് പാട്ടു കേള്‍ക്കുക എന്നത് ശരിക്കും ആസ്വാദ്യകരമാക്കും. മൂന്നു വര്‍ഷത്തെ വാറന്റിയോടെ വരുന്ന ബ്ലൂബാറിന്റെ വില ഏതാണ്ട് 2,500 രൂപയാണെങ്കിലും അവിശ്വസനീയമാം വിധം 50 ശതമാനം ഡിസ്‌കൗണ്ടും ലഭഠിക്കുമ്പോള്‍ വില വെറും 1,400 രൂപയായി മാറുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot