എകെജി കെ495, മടക്കി സൂക്ഷിക്കാവുന്ന ഹെഡ്‌സെറ്റ്

Posted By:

എകെജി കെ495, മടക്കി സൂക്ഷിക്കാവുന്ന ഹെഡ്‌സെറ്റ്

കാഴ്ചയിലും മികവിലും ഒരുപോലെ മുന്നിട്ടു നില്‍ക്കുന്ന ഒരു സ്‌റ്റൈലന്‍ ഹെഡ്‌ഫോണ്‍ ആണ് എകെജി കെ495.  നോയിസ് ക്യാന്‍സലേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നതിനാല്‍ മികച്ച ശ്രവ്യാനുഭവം ഉറപ്പാണ് ഈ ഹെഡ്‌ഫോണിലൂടെ.

യുഎസ്ബി കേബിള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാവുന്ന ഹെഡ്‌ഫോണ്‍ ആണ് എകെജി കെ495.  സാധാരണ മോഡിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഈ ഹെഡ്‌ഫോണ്‍ മടക്കി സൗകര്യപൂര്‍വ്വം സൂക്ഷിക്കാവുന്നതാണ്.

ആനാവശ്യ ശബ്ദം കടത്തിവിടാതിരിക്കാന്‍ നോയിസ് ക്യാന്‍സലേഷന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ എകെജി ഹെഡ്‌സെറ്റില്‍ ഒരു ജോഡി ഹെഡ്‌ഫോണുകള്‍ ഉണ്ട്.  യുഎസ്ബി കേബിള്‍ വഴി ചാര്‍ജ് ചെയ്യാവുന്ന റീചാര്‍ജിംഗ് ബാറ്ററിയുണ്ട് ഇതില്‍.

ഈ ഹെഡ്‌ഫോണിലെ ലെഥര്‍ കൊണ്ടുള്ള ഇയര്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ വളരെ സുഖമാണ്.  വലിപ്പം ക്രമീകരിക്കാവുന്ന ഹെഡ്ബാന്റുകളും ഇവയുടെ ഉപയോഗം എളുപ്പമാക്കുന്നു.  കെയ്‌സ്, യുഎസ്ബി അഡാപ്റ്റര്‍, ഫ്‌ളൈറ്റ് അഡാപ്റ്റര്‍, രണ്ടു കേബിളുകള്‍ എന്നിവ ഈ ഹെഡ്‌സെറ്റിന്റെ കൂടെ ലഭിക്കും.

ഫീച്ചറുകള്‍:

  • ഹെഡ്‌ഫോണിന്റെ വയറിനു തുണി കൊണ്ടുള്ള ആവരണം

  • ഫോണ്‍ ചെയ്യാന്‍ ഇന്‍ ലൈന്‍ റിമോട്ടും ഒരു മൈക്രോഫോണും

  • വിമാനത്തില്‍ ഉപയോഗിക്കാന്‍ രണ്ടു അഡാപ്റ്ററുകള്‍

  • റീചാര്‍ജ് ചെയ്യാവുന്ന ബാറ്ററി
കൊണ്ടു നടക്കാന്‍ എളുപ്പത്തില്‍ മടക്കി സൂക്ഷിക്കാവുന്ന എകെജി കെ495 ആരെയും ആകര്‍ഷിക്കും.  ഹെഡ്‌ഫോണിന്റെ വയറിനെ പൊതിഞ്ഞിരിക്കുന്ന തുണി എടുത്തു മാറ്റാവുന്നതാണ്.  17,500 രൂപയാണ് ഈ ഹെഡ്‌സെറ്റിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot