അംകെറ്റിയുടെ പുതിയ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍

Posted By:

അംകെറ്റിയുടെ പുതിയ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍

അംകെറ്റിയുടെ പുതിയ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ആണ് ട്രൂബീറ്റ്‌സ് എയര്‍ ബിടി.  ഇത് ഇന്ത്യന്‍ വിപണിയില്‍ എത്താന്‍ പോകുന്നേയുള്ളൂ.  ബ്ലൂടൂത്ത് സൗകര്യമുള്ള ലാപ്‌ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാവുന്നതാണ് ഈ പുതിയ അംകെറ്റി ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍.

ഈ ഹെഡ്‌സെറ്റ് ഫോണ്‍ ചെയ്യാനും പാട്ടു കേള്‍ക്കാനും ഉപയോഗപ്പെടുത്താം.  ഇതിലെ ഇയര്‍ ബഡ്ഡുകളാണ് ഏറെ ആകര്‍ഷണീയം.  ഒപ്റ്റി ഫിറ്റ് ഇയര്‍ ബഡ്ഡുകളാണ് ഇവ.  പശ്ചാത്തലത്തില്‍ എന്തൊക്കെ ബഹളം ഉണ്ടായാലും അതൊന്നും കടത്തി വിടാതെ മികച്ച ശ്രവ്യാനുഭവം നല്‍കുന്നതിന് ഇതു സഹായകമാകുന്നു.

കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ സാധിക്കും എന്നതാണ് ഈ ബ്ലൂടൂത്ത് ഹെഡ്‌ഫോണിന്റെ വേറൊരു പ്രത്യേകത.  കോള്‍, ട്രാക്ക് കണ്‍ട്രോള്‍ ഫീച്ചറുകള്‍ ഇതിലുണ്ട്.  ഒംനി ഡയരക്ഷണല്‍ മൈക്കും ഇതിന്റെ സവിശേഷതകളില്‍ പെടുന്നു.

എ2ഡിപിയുള്ള ബ്ലൂടൂത്ത് സംവിധാനമുള്ളതിനാല്‍ ഈ ഹെഡ്‌ഫോണ്‍ വയര്‍ലെസ് ബ്ലൂടൂത്ത് സൗകര്യം ഉള്ള ടാബ്‌ലറ്റുകള്‍, ഐഫോണുകള്‍, ബ്ലാക്ക്‌ബെറി സെല്‍ ഫോണുകള്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ എന്നിവയുടെ കൂടെയെല്ലാം ഉപയോഗിക്കാം.

നമ്മുടെ ജീവിത ചുറ്റുപാടുകള്‍ ആകെ ബഹളമയം ആണല്ലോ.  വണ്ടികളുടെ ശബ്ദം, ഹോണ്‍ ശബ്ദം, കമ്പനികളും യന്ത്ര സാമഗ്രികളില്‍ നിന്നുള്ള ശബ്ദം.  ഇതിനിടയില്‍ നിന്നു കൊണ്ട് ഒരു ശല്യവുമില്ലാതെ പാട്ടു ആസ്വദിക്കാന്‍ കഴിയുടെ എന്നത് ചെറിയ കാര്യം അല്ല.  ഈ ബഹളങ്ങളെല്ലാം ഏറ്റവും ശല്യമായി അനുഭവപ്പെടുന്നത് ഫോണ്‍ ചെയ്യുമ്പോഴാണ്.  അതിനാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഈ ഹെഡ്‌ഫോണ്‍ ഒരു അനുഗ്രഹമാകും.

ഏറ്റവും മികച്ച ശബ്ദ സംവിധാനം ഒരുക്കിയിരിക്കുന്ന ഈ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്നു എന്നാണ് അംകെറ്റിയുടെ അവകാശവാദം.  അംകെറ്റി ട്രൂബീറ്റ്‌സ് എയര്‍ ബിടിയുടെ വില 2,400 രൂപയോളം ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot