ഇന്‍ബില്‍ട്ട് റിമോട്ടുമായി ഒരു ഹെഡ്‌ഫോണ്‍

Posted By:

ഇന്‍ബില്‍ട്ട് റിമോട്ടുമായി ഒരു ഹെഡ്‌ഫോണ്‍

ഹെഡ്‌ഫോണ്‍ ബിസിനസ് ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്.  അതുകൊണ്ടു തന്നെ വിപണിയിലിറങ്ങുന്ന ഹെഡ്‌ഫോണുകളുടെ എണ്ണവും കൂടുതലാണ്.  ഫൊണാക് പുതുതായി പുറത്തിറക്കിയ ഹെഡ്‌ഫോണ്‍ ആണ് പിഎഫ്ഇ 232 ഹെഡ്‌ഫോണ്‍.  മനോഹരമായ ഡിസൈനും, മികച്ച ശ്രവ്യാനുഭവവും ഈ ഹെഡ്‌ഫോണുകളുടെ പ്രത്യേകതകളാണ്.

ഫീച്ചറുകള്‍:

  • റിമൂവബിള്‍ കേബിളുകള്‍

  • ബില്‍ട്ട് ഇന്‍ റിമോട്ട് കണ്‍ട്രോള്‍

  • ഇന്‍-ലൈന്‍ മൈക്രോഫോണ്‍

  • ആര്‍മെച്വര്‍ ഡ്രൈവറുകള്‍

  • സൗണ്ട് ഓള്‍ട്ടറിംഗ് ഫില്‍ട്ടറുകള്‍

  • വ്യക്തതയുള്ള ശബ്ദം

  • റബറിന്റെ അറ്റങ്ങള്‍
പിഇഎഫ് 012 മോഡലിന് ചെറിയൊരു മാറ്റം വരുത്തിയ വേര്‍ഷനാണ് പിഇഎഫ് 232 ഹെഡ്‌ഫോണ്‍.  2011ലെ ഹെഡ്‌ഫോണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡില്‍ റണ്ണര്‍ അപ്പായിരുന്നു പിഇഎഫ് 012.  ബില്‍ട്ട് ഇന്‍ റിമോട്ട് കണ്‍ട്രോള്‍ ആണ് ഈ ഹെഡ്‌ഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട പ്രത്യേകത.

പ്ലാസിറ്റിക് കൊണ്ടുണ്ടാക്കിയ ഇയര്‍ ബഡ്ഡുകളാണ് ഈ പുതിയ ഹെഡ്‌ഫോണില്‍.  ഉപയോഗിക്കാന്‍ സുഖമുണ്ട് ഈ ഇയര്‍ ബഡ്ഡുകള്‍.  ഓരോ ഇയര്‍ബഡ്ഡിലും രണ്ടു ഡ്രൈവറുകള്‍ വീതം ഉണ്ട്.  റിമൂവബിള്‍ കേബിള്‍ വളരെ മികച്ച ഒരു ഫീച്ചറാണ്.  കാരണം ഇതുവഴി ഈ ഹെഡ്‌ഫോണ്‍ കൊണ്ടു നടക്കുന്നത് എളുപ്പമാകുന്നു.

കേബിള്‍ കേടു വന്നാല്‍ അവ എളുപ്പത്തില്‍ മാറ്റാനും ഇതുവഴി കഴിയുന്നു.  കണക്റ്റിംഗ് ജാക്കുകളും മികച്ചവയാണ്.  ഇതിലെ ശബ്ദസംവിധാനം വളരെ മികച്ചവയാണ്.  ഇന്‍സ്ട്രുമെന്റല്‍ സംഗീതവും, വോക്കലും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും ഈ ഹെഡ്‌ഫോണിലൂടെ.

30,000 ൂപയാണ് ഫൊണക് പിഎഫ്ഇ 232 ഹെഡ്‌ഫോണിന്റെ വില.  വില അല്‍പം കൂടുതല്‍ അല്ലേ എന്നു തോന്നാമെങ്കിലും, സംഗാതം ഇഷ്ടപ്പെടുന്നവര്‍ക്ക് ചിലവാക്കുന്ന പണം മുതലാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Please Wait while comments are loading...

Social Counting