ഉറക്കം അളക്കാന്‍ ഈ ഐഫോണ്‍ സ്പീക്കര്‍

Posted By: Staff

ഉറക്കം അളക്കാന്‍ ഈ ഐഫോണ്‍ സ്പീക്കര്‍

ഇന്ത്യന്‍ വിപണിയിലേക്ക് ഗിയര്‍4 അവതരിപ്പിച്ച ഒരു പുതിയ ഐഫോണ്‍ ഡോക്ക് ആണ് റിന്യൂ സ്ലീപ്‌ക്ലോക്ക്. പേരില്‍ സ്ലീപ് എന്ന് സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല, നിങ്ങളുടെ ഉറക്കം അളക്കാനും ഇതിനാകും എന്നുള്ളതുകൊണ്ടാണ്. ഐഫോണ്‍, ഐപാഡ്, ഐപോഡ് ഉത്പന്നങ്ങള്‍ക്ക് അനുഗുണമായ മ്യൂസിക് ആക്‌സസറിയാണിത്. ഇന്ത്യന്‍ വിപണിയ്ക്ക് പരിചയപ്പെടുത്തുന്ന ഇത് പക്ഷെ വിലയില്‍ അല്പം മുമ്പിലാണ്. 20,000 രൂപ വരുന്ന ഇത് വിലയില്‍ ഏറെ ശ്രദ്ധനല്‍കുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ എത്രത്തോളം ആകര്‍ഷിക്കുമെന്ന് പറയാനാകില്ല.

സവിശേഷതകള്‍

  • സ്ലീപ് മോണിറ്റര്‍

  • ഐഫോണ്‍, ഐപാഡ്, ഐപോഡ് സ്പീക്കര്‍

  • ഉറക്കരീതിയെക്കുറിച്ചുള്ള തത്സമയ സ്റ്റാറ്റിസ്റ്റിക്‌സ്

മികച്ച സംഗീതാനുഭവം നല്‍കാന്‍ കഴിയുന്ന സ്പീക്കറിന് ഉറക്കം നിരീക്ഷിച്ച് ഉറങ്ങുന്ന രീതിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് ലഭ്യമാക്കാനാകും. ഈ ഉത്പന്നം ഉറക്കപ്രശ്‌നമുള്ളവര്‍ക്ക് ഉപകരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐടി ഉള്‍പ്പടെയുള്ള മേഖലയിലുള്ള ക്രമം തെറ്റിയ ഉറക്കമുള്ളവര്‍ക്ക് അനുയോജ്യമാകും ഇത്. ദിനംപ്രതി ഉറക്കത്തിന്റെ അളവ് ഇതിലൂടെ നിരീക്ഷിക്കാം.

ഐഫോണ്‍, ഐപോഡ്, അല്ലെങ്കില്‍ ഐപാഡ് ഇതില്‍ ഘടിപ്പിച്ച ശേഷം അത് ഓണ്‍ ചെയ്തു വെക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ആവശ്യമായ ഉറക്കം ഇല്ലെങ്കില്‍ ഉറക്കം വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും നിങ്ങള്‍ക്ക് ഈ സ്പീക്കര്‍ നല്‍കും. യാതൊരു വിധ കേബിളുമായി കണക്റ്റ് ചെയ്യേണ്ട ആവശ്യമില്ല ഈ സ്പീക്കറിന്. മയക്കം, ഗാഢമായ ഉറക്കം എന്നിങ്ങനെ ഉറക്കത്തിലെ ഓരോ അവസ്ഥയേയും നിരീക്ഷിക്കാന്‍ ഇതിന് സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot