ആര്‍ക്കോസിന്റെ പുതിയ വെബ് റോഡിയോ എത്തുന്നു

Posted By:

ആര്‍ക്കോസിന്റെ പുതിയ വെബ് റോഡിയോ എത്തുന്നു

ആര്‍ക്കോസ് 35 ഹോം കണക്റ്റ് എന്ന പേരില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഒരു വെബ് റേഡിയോ പുറത്തിറക്കാനൊരുങ്ങുന്ന ആര്‍ക്കോസ്.  വീട്ടിലേക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഈ പുതിയ ആര്‍ക്കോസ് ഉല്‍പന്നം.  വളരെ ചെറുതും, ഒതുക്കമുള്ളതുമായി ഈ വെബ് റേഡിയോ കൊണ്ടു നടക്കാവുന്ന ഒരു പാട്ടുപെട്ടി ആണ് ആര്‍ക്കോസ് ഹോം കണക്റ്റ്.

ലളിതമായ പ്രവര്‍ത്തന രീതിയുള്ള ഈ മ്യൂസിക് ബോക്‌സില്‍ റേഡിയോയും, മറ്റു മ്യൂസിക് ഫയലുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും.  വീടു മുഴുവന്‍ സംഗീതം നിറയ്ക്കാന്‍ കഴിയും ഈ ആര്‍ക്കോസ് ഉല്‍പന്നത്തിന്.

ട്യൂണ്‍-ഇന്‍ റേഡിയോ പ്രോ ആപ്ലിക്കേഷന്‍ ഈ ആര്‍ക്കോസ് 35 ഹോം കണക്റ്റ് വെബ് റേഡിയോയില്‍ ഉ്.  ഓരോരുത്തര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട പാട്ടു കേട്ടുകൊണ്ട ഉറക്കമുണരാനും ഈ വെബ് റേഡിയോ സഹായകമാകും.  അതായത് ഇഷ്ടമുള്ള പാട്ടില്‍ അലാറം വെക്കാനുള്ള സൗകര്യം ഇതിലുണ്ട്.

മികച്ച ശബ്ദ സംവിധാനമാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.  ടച്ച് സ്‌ക്രീനും ഇതിനുണ്ട്.

ഫീച്ചറുകള്‍:

 • ചെറുതും, ഒതുക്കമുള്ളതുമായ ഡിസൈന്‍

 • പോര്‍ട്ടബിള്‍

 • മികച്ച ശബ്ദസംവിധാനം

 • ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • അലാറം ക്ലോക്ക്

 • ഇന്റഗ്രേറ്റഡ് ട്യൂണ്‍-ഇന്‍ റേഡിയോ പ്രോ ആപ്ലിക്കേഷന്‍

 • വേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സാധ്യമാക്കുന്ന വൈഫൈ കണക്റ്റിവിറ്റി

 • 50,000 വെബ് റേഡിയോ സ്‌റ്റേഷനുകള്‍

 • ലളിതമായ പ്രവര്‍ത്തന രീതി

 • ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളും വിഡ്ജറ്റുകളും

 • സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട്

 • വീഡിയോ
വീഡിയോ കാണാന്‍ ഈ വെബ് റേഡിയോയിലെ വൈഫൈ കണക്റ്റിവിറ്റി സഹായകമാകും.  അതുപോലെ കാലാവസ്ഥാമാറ്റങ്ങളെ കുറിച്ച് അറിയാനും, പുതിയ വാര്‍ത്തകള്‍ അറിയാനും, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിനും എല്ലാം ഈ വൈഫൈ ഉപയോഗപ്പെടുത്താം.

ഫോണ്‍ കോള്‍ ചെയ്യാന്‍ കഴിയില്ല എന്നത് ഒഴിവാക്കിയാല്‍ ഒരു മൊബൈല്‍ ഹാന്‍ഡ്‌സെറ്റില്‍ ഇപ്പോള്‍ ഉള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഈ ഓര്‍ക്കോസ് വെബ് റേഡിയോയില്‍ ഉണ്ട്.

50,000 വെബ് റേഡിയോ സ്‌റ്റേഷനുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല.  വിനോദത്തിലേക്കുള്ള അനന്ത സാധ്യതകളായിരിക്കും നമുക്ക് മുന്നില്‍ തുറന്നു കിട്ടുക.

8,000 രൂപ വിലയുള്ള ആര്‍ക്കോസ് 35 ഹോം കണക്റ്റ് ആര്‍ക്കോസ് സ്‌റ്റോറുകളിലും, ആമസോണ്‍, മറ്റു ചില വെബ് സൈറ്റുകളിലും ലഭ്യമായിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot