മിനിസ്ട്രി ഓഫ് സൗണ്ടിന്റെ പുതിയ ഹെഡ്‌ഫോണ്‍

Posted By:

മിനിസ്ട്രി ഓഫ് സൗണ്ടിന്റെ പുതിയ ഹെഡ്‌ഫോണ്‍

മിനിസ്ട്രി ഓഫ് സൗണ്ടിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് എംഒഎസ്005 ഹെഡ്‌ഫോണ്‍.  ഉപഭോക്താക്കള്‍ക്കുള്ള മിനിസ്ട്രി ഓഫ് സൗണ്ടിന്റെ 20 വാര്‍ഷിക സമ്മാനമാണ് ഈ പുതിയ ഹെഡ്‌ഫോണ്‍.

ഓവര്‍-ഇയര്‍, ഇന്‍-ഇയര്‍, ഓണ്‍-ട്രെന്‍ഡ് എന്നിങ്ങനെ മൂന്നു മോഡലുകള്‍ ഇറങ്ങുന്നുണ്ട് എംഒഎസ്005 ഹെഡ്‌ഫോണിന്റേതായി.  സ്‌റ്റൈലന്‍ പാക്കേജില്‍ വരുന്ന സ്റ്റൈലന്‍ ഹെഡ്‌ഫോണുകളാണ് ഇവ.  മിനിസ്ട്രി ഓഫ് സൗണ്ടിന്റെ സില്‍വര്‍-ബ്ലാക്ക് ലോഗോ ഈ ഹെഡ്‌ഫോണിന്റെ ആകര്‍ഷണീയത കൂടുന്നു.  ഹെഡ്‌ഫോണിന്റെ കേബിള്‍ തമ്മില്‍ കൂട്ടിപ്പിണയാത്ത റബറൈസ്ഡ് കേബിളുകളാണ്.

ഫീച്ചറുകള്‍;

 • ഭാരം കുറവ്

 • വലിപ്പം ക്രമീകരിക്കാം.  ഉപയോഗിക്കാന്‍ എളുപ്പം.

 • 50 എംഎം വ്യാസമുള്ള ഡ്രൈവര്‍ മികച്ച ശബ്ദസംവിധാനം ഉരപ്പാക്കുന്നു

 • മടക്കി സൂക്ഷിക്കാവുന്ന ഡിസൈന്‍

 • അലുമിനിയം കവറിംഗ്

 • 32 ഓംസ്

 • 1.5 മീറ്റര്‍ വലിപ്പമുള്ള, കൂട്ടിപ്പിണയാത്ത, റബറൈസ്ഡ് കേബിള്‍

 • 103 ഡിബി സെന്‍സിറ്റിവിറ്റി
എവിടെയും ഒതുക്കി സൂക്ഷിക്കാവുന്ന തരത്തില്‍, മടക്കി സൂക്ഷിക്കാവുന്ന വിധത്തിലാണ് ഈ ഹെഡ്‌ഫോണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഉച്ചത്തില്‍, മികച്ച ശ്രവ്യാനുഭവം ഉറപ്പാക്കുന്ന എംഒഎസ്005 ഹെഡ്‌ഫോണ്‍.

പോരായ്മകള്‍:

 • മണിക്കൂറുകള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു കഴിയുമ്പോള്‍ ഇയര്‍ പാഡുകള്‍ അലോസരപ്പെടുത്തും

 • ബാസ് അത്ര മികച്ചതല്ല

 • ഉയര്‍ ഫ്രീക്വന്‍സികളില്‍ നന്നായി പ്രവര്‍ത്തിക്കില്ല

 • ഏറെ നേരം കേബിള്‍ ഉപയോഗിക്കുന്നത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം
ചുരുക്കത്തില്‍ മിനിസ്ട്രി ഓഫ് സൗണ്ടിന്റെ ഈ പുതിയ ഹെഡ്‌ഫോണിനെ ഒരു മികച്ച ഔട്ട്‌ഡോര്‍ ആക്‌സസറിയായി വിശേഷിപ്പിക്കാം, ഇയര്‍ പാഡ് പോലുള്ള ചില ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും.  2,000 രൂപയില്‍ താഴെയാണ് എംഒഎസ്005 ഹെഡ്‌ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot