ആപ്പിള്‍ ഹോംപോഡ്‌ ഫെബ്രുവരി 9ന്‌ വിപണിയില്‍ എത്തും

By Archana V
|

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ആദ്യ സ്‌മാര്‍ട്‌സ്‌പീക്കര്‍ വിപണികളിലേക്ക്‌ എത്തുകയായി. ഫെബ്രുവരി 9 മുതല്‍ ആപ്പിള്‍ ഹോംപോഡ്‌ യുഎസ്‌, യുകെ, ഓസ്‌ട്രേലിയ എന്നിങ്ങനെ തിരഞ്ഞെടുത്ത വിപണികളില്‍ ലഭ്യമായി തുടങ്ങും.

ആപ്പിള്‍ ഹോംപോഡ്‌ ഫെബ്രുവരി 9ന്‌ വിപണിയില്‍ എത്തും

സ്‌മാര്‍ട്‌ഫോണിന്റെ മുന്‍കൂര്‍ ബുക്കിങ്‌ വെള്ളിയാഴ്‌ച ആരംഭിച്ചു. സംഗീതാസ്വാദനം അവിശ്വസനീയമാക്കാന്‍ കഴിയുന്ന അഡ്വാന്‍സ്‌ഡ്‌ ഓഡിയോ ടെക്‌നോളജിയാണ്‌ വയര്‍ലെസ്സ്‌ സ്‌പീക്കര്‍ നല്‍കുന്നതെന്ന്‌ ആപ്പിള്‍ പറഞ്ഞു.

2017 ഡബ്ല്യുഡബ്ല്യുഡിസിയിലാണ്‌ സിറി അധിഷ്‌ഠിത സ്‌മാര്‍ട്‌സ്‌പീക്കറായ ഹോംപോഡ്‌ ആപ്പിള്‍ അവതരിപ്പിക്കുന്നത്‌. നിലിവലെ ഗൂഗിള്‍ ഹോം, ആമസോണ്‍ എക്കോ എന്നിവയ്‌ക്കുള്ള ആപ്പിളിന്റെ പ്രതിയോഗിയാണ്‌ ഈ ഡിവൈസ്‌.

മ്യൂസിക്‌ പ്ലെ ചെയ്യുക, വാര്‍ത്തകള്‍ പരിശോധിക്കുക, കണക്ട്‌ ചെയ്‌തിട്ടുള്ള മറ്റ്‌ ഡിവൈസുകള്‍ നിയന്ത്രിക്കുക തുടങ്ങിയ നിരവധി കഴിവുകള്‍ ആപ്പിളിന്റെ 7 -ഇഞ്ച്‌ സ്‌മാര്‍ട്‌ സ്‌പീക്കറിന്‌ ഉണ്ട്‌. സ്ഥിതി ചെയ്യുന്ന മുറിയുടെയും വലുപ്പം തിരിച്ചറിഞ്ഞ്‌ ശബ്ദം ക്രമീകരിക്കാനുള്ള കഴിവും ഇതിനുണ്ട്‌. സിറി വഴിയാണ്‌ ഹോംപോഡ്‌ പ്രവര്‍ത്തിക്കുന്നത്‌.

ആപ്പിള്‍ ഹോംപോഡ്‌ ഫെബ്രുവരി 9ന്‌ വിപണിയില്‍ എത്തും

ആപ്പിള്‍ ഡിസൈന്‍ ചെയ്‌ത വൂഫര്‍ ആണ്‌ ഹോംപോഡിലുള്ളത്‌. ഇത്‌ നല്‍കുന്ന ബാസ്സ്‌ വ്യക്തവും തീവ്രവുമായിരിക്കും. 7ബീം-ഫോമിങ്‌ ട്വീറ്ററാണ്‌ ഇതിലുള്ളത്‌. സ്‌പീക്കറില്‍ ആപ്പിളിന്റെ വോയിസ്‌ അസിസ്‌റ്റന്റ്‌ സിറി ഉണ്ട്‌, ആപ്പിള്‍ മ്യൂസിക്‌ ലൈബ്രറി വയര്‍ലെസ്സ്‌ ആയി ആക്‌സസ്‌ ചെയ്യാം .

ഹോംപോഡില്‍ ആറ്‌ മൈക്കുകളുണ്ട്‌ അത്‌ വഴി വളരെ എളുപ്പത്തില്‍ ഇതുമായി സമ്പര്‍ക്കം പുലര്‍ത്താം. ഉപയോക്താക്കളുടെ മുന്‍ഗണ മനസിലാക്കി ലൈബ്രറിയില്‍ തിരച്ചില്‍ നടത്താന്‍ ഡിവൈസിന്‌ അറിയാം. കൂടാതെ മെസ്സേജുകള്‍ അയക്കുകയും സ്‌പോര്‍ട്‌സ്‌, കാലാവസ്ഥ, വാര്‍ത്തകള്‍ എന്നിവയുടെ അപ്‌ഡേറ്റുസുകള്‍ ലഭ്യമാക്കുകയും ചെയ്യും. ലൈറ്റ്‌ ഓണ്‍/ഓഫ്‌ ചെയ്യുന്നത്‌ ഉള്‍പ്പടെ സിറിയുടെ സഹായത്തോടെ മറ്റ്‌ സ്‌മാര്‍ട്‌ ഹോം ഡിവൈസുകള്‍ നിയന്ത്രിക്കുകയും ചെയ്യും.

ആപ്പിളിന്റെ എ8 ചിപ്പിലാണ്‌ ഹോംപോഡ്‌ പ്രവര്‍ത്തിക്കുന്നത്‌. സ്‌മാര്‍ട്‌സ്‌പീക്കറിന്‌ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാദേശികമായി തിരിച്ചറിയുകയും സുരക്ഷയ്‌ക്കായി എന്‍ക്രിപ്‌റ്റ്‌ ചെയ്യുകയും ചെയ്യുമെന്ന്‌ കമ്പനി അവകാശപ്പെടുന്നു.

ഈ കെഎഫ്‌സി ചിക്കന്‍ എത്തുന്നത്‌ ഫ്‌ളൈയിങ്‌ ഡ്രോണ്‍ ബോക്‌സില്‍ഈ കെഎഫ്‌സി ചിക്കന്‍ എത്തുന്നത്‌ ഫ്‌ളൈയിങ്‌ ഡ്രോണ്‍ ബോക്‌സില്‍

റിയല്‍ -ടൈം അകൗസ്റ്റിക്‌ , ഓഡിയോ ബീ-ഫോമിങ്‌, എക്കോ കാന്‍സലേഷന്‍ എന്നിവയ്‌ക്കെല്ലാം ഏറ്റവും നവീനമായ സോഫ്‌റ്റ്‌വെയറുകള്‍ ആണ്‌ ഹോംപോഡില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ ആപ്പിള്‍ പറഞ്ഞു. ശബ്ദക്രമീകരണവും വളരെ മികച്ചതാണ്‌ . റൂമിന്റെ വലുപ്പം തിരിച്ചറിഞ്ഞ്‌ ശബ്ദം ക്രമീകരിക്കും .

യുഎസില്‍ ഹോംപോഡിന്റെ റീട്ടെയില്‍ വില 349 ഡോളര്‍ ആണ്‌. വൈറ്റ്‌, സ്‌പേസ്‌ ഗ്രേ നിറങ്ങളില്‍ ആണ്‌ ഹോംപോഡ്‌ എത്തുന്നത്‌. യുഎസ്‌ , യുകെ, ഓസ്‌ട്രേലിയ എന്നീ വിപണികളിലേക്കുള്ള ബുക്കിങ്‌ ജനുവരി 26 ന്‌ തുടങ്ങി.

ഇന്ത്യന്‍ വിപണിയില്‍ ഈ സ്‌മാര്‍ട്‌ സ്‌പീക്കര്‍ എന്ന്‌ ലഭ്യമാക്കി തുടങ്ങുമെന്നത്‌ സംബന്ധിച്ച്‌ ആപ്പിള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

വരും ദിവസങ്ങളില്‍ ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ.

Best Mobiles in India

Read more about:
English summary
Apple HomePod will be available by Feb 9. It is Apple's answer to Google Home and Amazon Echo. HomePod is available at an Apple retail price of $349 (US) in white and space gray

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X