ആപ്പിള്‍ ഐപോഡുകള്‍ പിന്‍വലിക്കുന്നു

By Super
|
ആപ്പിള്‍  ഐപോഡുകള്‍ പിന്‍വലിക്കുന്നു
ഉപഭോക്താക്കള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ച, രണ്ടു ആപ്പിള്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ പോകുന്നു. ആപ്പിളിന്റെ നാളെ നടക്കാനിരിക്കുന്ന ഒരു പരിപാടിയില്‍ വെച്ച് പിന്‍വലിക്കുന്നതിനെ കുറിച്ച് പ്രഖ്യാപിക്കുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഔദ്യോഗികമായി ഒരറിയിപ്പും ഇതുവരെ ലഭിച്ചില്ലെങ്കിലും ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമാണെങ്കില്‍ ആപ്പിളിനെ പോലെയുള്ള ഒരു വന്‍കിട കമ്പനിയുടെ ഭാഗത്തു നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നീക്കമാണിത്. ഈ തീരുമാനം ഒരിക്കലും ഒരു നല്ല കീഴ് വഴക്കമാവില്ല.

 

ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കിയ ആപ്പിള്‍ ഉല്‍പന്നങ്ങളായിരുന്ന ഐപോഡ് ഷഫിളും, ക്ലാസിക്കും. സംഗീത പ്രേമികള്‍ക്ക് ഈ വാര്‍ത്ത നിരാശയോടെയല്ലാതെ സ്വീകരിക്കാന്‍ കഴിയില്ല.

 

പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ ഈ രണ്ടു ഐപോഡുകളെയും സ്‌നേഹിക്കാന്‍ തുടങ്ങിയിരുന്നു. 1.4 ഇഞ്ച് നീളവും, 1.24 ഇഞ്ച്് വീതിയും, 12.5 ഗ്രാം ഭാരവുമാണ് ഷഫിളിനു ഉള്ളത്.

സ്‌കിപ്പ് ഫ്രീ പ്ലേബാക്കും, 20 മുതല്‍ 20,000 ഹെര്‍ഡ്‌സ് വരെ ആവൃത്തിയുമുള്ള ഷഫിളിന് മികച്ച ഓഡിയോ സൗണ്ട് ഉണ്ട്. 2 ജിബി ഫഌഷ് മെമ്മറിയുള്ള ഷഫിളില്‍ യുഎസ്ബി ഫഌഷ് ഡ്രൈവ് വഴിയും ഡാറ്റ സ്റ്റോര്‍ ചെയ്യാവുന്നതാണ്. 15 മണിക്കൂര്‍ തുടര്‍ച്ചയായ ബാറ്ററി ലൈഫും ഷഫിളിന്റെ പ്രത്യേകതയായിരുന്നു. കൂടാതെ വളരെ വേഗത്തില്‍ റീചാര്‍ജ്ജ് ചെയ്യാവുന്ന ബാറ്ററിയമുണ്ടായിരുന്നു.

എല്‍ഇഡി ബാക്ക്‌ലൈറ്റോടെയുള്ള 2.5 കളര്‍ എല്‍സിഡി ഡിസ്‌പ്ലേയുള്ള ക്ലാസിക്കിനും ഒരുപാടു പ്രത്യേകതകള്‍ ഉണ്ടായിരുന്നു ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍. ഇതിന്റെ സ്‌ക്രീന്‍ റെസൊലൂഷന്‍ 320 x 240 പിക്‌സലാണ്.

40,000 പാട്ടുകളും 25,000 ഫോട്ടോകളും വരെ ഒരേ സമയം സ്‌റ്റോര്‍ ചെയ്യാനുള്ള കപ്പാസിറ്റി ഐപോഡ് ക്ലാസിക്കിനുണ്ട്. 160 ജിബി വരെയുള്ള ഹാര്‍ഡ് ഡ്രൈവ് സപ്പോര്‍ട്ടും ഉണ്ട് ഈ ഐപോഡിന്.

ഈ രണ്ടു ഐപോഡുകള്‍ക്കും വളരെ ആകര്‍ഷണീയമായ ഹെഡ്‌ഫോണുകളാണുണ്ടായിരുന്നത്. വില താരതമ്യേന കുറവാണെന്നുള്ളതു കൊണ്ട് ഷഫിള്‍ കൂടുതലാളുകള്‍ക്ക് പ്രിയങ്കരമായിരുന്നു.

ഇന്ത്യയില്‍ 2 ജിബി ആപ്പിള്‍ ഐപോഡ് ഷഫിളിന് 3,200 രൂപയും, 4 ജിബിയ്ക്ക് 4,200 രൂപയുമാണ്. അതോ സമയം ആപ്പിള്‍ ഐപോഡ് ക്ലാസിക്കിന്റെ വില 12,500 രൂപയാണ്.

ഈ രണ്ടു പ്രൊഡക്റ്റുകള്‍ക്കും പകരം വെക്കാന്‍ ആപ്പിള്‍ എന്താണു നമുക്ക് നല്‍കുക എന്നു കാത്തിരുന്നു തന്നെ കാണണം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മറ്റൊരു സീരീസ് ആപോഡ് ഉടന്‍ തന്നെ ആപ്പിള്‍ പുറത്തിറക്കാനിരിക്കുയാണ്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X