ഐപോഡില്‍ ക്ലിപ്പ് സ്പീക്കറുമായി ആപ്പിള്‍

Posted By:

ഐപോഡില്‍ ക്ലിപ്പ് സ്പീക്കറുമായി ആപ്പിള്‍
ഐപോഡിന്റെ വരവോടെ ആപ്പിള്‍ ഓഡിയോ വിപണിയിലും പേരെടുത്തു കഴിഞ്ഞു.  സംഗീതാസ്വാദന രംഗത്ത് ഒരു വിപ്ലവം തന്നെ കൊണ്ടു വരാന്‍ ആപ്പിള്‍ ഐപോഡിനു കഴിഞ്ഞു.  അതോടെ സമാനമായ നിരവധി ഗാഡ്ജറ്റുകളാണ് ഇറങ്ങിയത്.  എന്നാല്‍ എത്രകണ്ട് പുതിയ ഗാഡ്ജറ്റുകളിറങ്ങിയിട്ടും ആപ്പിള്‍ ഐപോഡിന്റെ ആധീശത്തം ചോദ്യം ചെയ്യാന്‍ ഇതുവരെ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.

ഓഡിയോ വിപണിയിലിറങ്ങിയിട്ടുള്ള ഗാഡ്ജറ്റുകളില്‍ ഏറ്റവും മികച്ചവ എന്നു അവകാശപ്പെടാവുന്ന രണ്ടു ഗാഡ്ജറ്റുകളാണ് ആപ്പിള്‍ ഐപോഡ് നാനോയും, ആപ്പിള്‍ ഐപോഡ് ഷഫിളും.  പൂര്‍ണ്ണമായും ആപ്പിള്‍ തന്നെ ഡിസൈനിംഗും, നിര്‍മ്മാണവും നിര്‍വ്വഹിച്ചിട്ടുള്ള ഡിജിറ്റല്‍ മീഡിയ പ്ലെയറുകാളാണ് രണ്ടും.

സ്റ്റോറേജിന് ഫ്ലാഷ് മെമ്മറിയാണ് ഇരു ഗാഡ്ജറ്റില്‍ ുപയോഗിച്ചിരിക്കുന്നത്.  മികച്ച സംഗീത ആസ്വാദനം ഉറപ്പാക്കുന്ന എല്ലാ ഫീച്ചേഴ്‌സും ഇവയില്‍ ഉള്‍പ്പെടുത്താന്‍ ആപ്പിള്‍ ശ്രദ്ധിച്ചിട്ടുണ്ട്.  ഐപോഡ് ഷഫിളിന്റേയും, ഐപോഡ് നാനോയുടേയും ക്ലിപ്പില്‍ ഒരു സ്പീക്കര്‍ കൂടി ഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍ എന്നാണ് അവര്‍ പുതിയ പേറ്റന്റ് അവകാശത്തിനായി അപേക്ഷ സമര്‍പ്പിച്ചതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്.

ഈ പുതിയ ടെക്‌നോളജി നിലവില്‍ വന്നാല്‍ ഹെഡ്‌ഫോണിലൂടെ മാത്രം സംഗീതം ആസ്വദിക്കുന്ന കാലം കഴിയും.  സ്പീക്കര്‍ ഘടിപ്പിക്കാന്‍ ആപ്പിള്‍ തിരഞ്ഞെടുത്തിരിക്കുന്ന സ്ഥാനം ഇവയുടെ ക്ലിപ്പ് ആണ്.  സ്പീക്കര്‍ ക്ലിപ്പ് എന്നാണ് ഇതിനു വേണ്ടിയുള്ള പേറ്റന്റ് അറിയപ്പെടുന്നത്.

ചെറിയ സ്ഥലത്തു നിന്നും പരമാവധി ശബ്ദം ഉണ്ടാകും വിധത്തില്‍ വേണം ഈ ക്ലിപ്പ് സ്പീക്കര്‍ ഡിസൈന്‍ ചെയ്യാന്‍.  കട്ടി കുറഞ്ഞ വയരുകള്‍ ഉപയോഗിച്ച് പ്രധാന ഉപകരണവുമായി സ്പീക്കറിനെ ബന്ധിപ്പിക്കാനുള്ള സൗകര്യവും ആപ്പിള്‍ ഈ ക്ലിപ്പ് സ്പീക്കറില്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ പുതിയ ടെക്‌നോളജിയുടെ ഒരു പ്രധാന പോരായ്മയാവാന്‍ സാധ്യതയുള്ളത്, അത്രയും ചെറിയ സ്പീക്കറായതിനാല്‍ സംഗീത ആസ്വാദനം അത്ര സുഗമമാകാന്‍ വഴിയില്ല എന്നതാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ആപ്പിളിന്റെ ഈ പുതിയ ചുവടു വെയ്പ്പിനെ കുറിച്ച് അറിവായിട്ടില്ല.  ഇനിനയും എന്തെല്ലാം മാറ്റങ്ങളും പുതുമകളുമാണ് ഈ ഐപോഡുകളില്‍ ആപ്പിള്‍ കൊണ്ടു വരാന്‍ പോകുന്നതെന്ന് കാത്തിരുന്നു തന്നെ കാണാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot