അസൂസിന്റെ പുതുവര്‍ഷ സമ്മാനങ്ങള്‍

Posted By:

അസൂസിന്റെ പുതുവര്‍ഷ സമ്മാനങ്ങള്‍

സംഗീതത്തില്‍ മുങ്ങിയാണ് അസൂസ് 2011 അവസാനിപ്പിക്കാനൊരുങ്ങുന്നത് എന്നു പറയാം.  രണ്ടു സംഗീത ഗാഡ്ജറ്റുകളാണ് പുതുവര്‍ഷ സമ്മാനമായി അസൂസ് ഉപഭോക്താക്കള്‍ക്ക് നല്‍കാനൊരുങ്ങുന്നത്.  എംഎസ്-100 യുഎസ്ബി സ്റ്റീരിയോ സ്പീക്കര്‍ സെറ്റ്, എച്ച്എസ്-ഡബ്ല്യു1 വയര്‍ലെസ് ഹെഡ്‌സെറ്റ് എന്നിവയാണ് ഈ രണ്ടു ഉല്‍പന്നങ്ങള്‍.

ചെറിയ വലിപ്പം മാത്രമുള്ള ഈ രണ്ടു അസൂസ് ഉല്‍പന്നങ്ങളും കൊണ്ടു നടക്കാന്‍ വളരെ എളുപ്പമാണ്.  വലിപ്പം ചെറുതാണെങ്കിലും, കാഴ്ചയില്‍ വളരെ ആകര്‍ഷണീയമായ ഇവയുടെ ഫീച്ചറുകളും മികച്ചവയാണ്.

എംഎസ്-100 യുഎസ്ബി സ്റ്റീരിയോ സ്പീക്കര്‍ സെറ്റിന്റെ ഫീച്ചറുകള്‍:

 • യുഎസ്ബി 2.0, യുഎസ്ബി 3.0 എന്നീ കണക്ഷനുകള്‍ ഉപയോഗിക്കാം

 • നീളം 152 എംഎം, വീതി 133 എംഎം, കട്ടി 104 എംഎം

 • 93 dB ശബ്ദം പുറപ്പെടുവിക്കാന്‍ സഹായിക്കുന്ന 54 എംഎം സ്പീക്കര്‍ ഡ്രൈവറുകള്‍

 • തടസ്സങ്ങളില്ലാതെ ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്നു

 • വിന്‍ഡോസ് 7, വിന്‍ഡോസ് വിസ്റ്റ എന്നീ ഓപറേറ്റിംഗ് സിസ്റ്റങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ പുതിയ ഡ്രൈവറിന്റെ ആവശ്യമില്ല

 • വീട്ടിലും ഓഫീസിലും ഒരുപോലെ ഇണങ്ങുന്ന, ആകര്‍ഷണീയമായ ഡിസൈന്‍

 • 100 ഹെര്‍ഡ്‌സ് - 20 കിലോഹെര്‍ഡ്‌സ് വരെയുള്ള ഫ്രീക്വന്ഡസിയില്‍ പ്രവര്‍ത്തിക്കുന്നു

 • 2 x 1.5 ഡബ്ല്യു ആര്‍എംഎസ്

 • യുഎസ്ബി വഴി 500 mA പവര്‍
 

എച്ച്എസ്-ഡബ്ല്യു1 വയര്‍ലെസ് ഹെഡ്‌സെറ്റിന്റെ ഫീച്ചറുകള്‍:

 • നീളം 180 എംഎം, വീതി 175 എംഎം, കട്ടി 65 എംഎം

 • ഭാരം 65 ഗ്രാം

 • വൈഫൈ 2.4 ജിഗാഹെര്‍ഡ്‌സ് അഡ്വാന്‍സ്ഡ് 2-വേ ഡിജിറ്റല്‍ ട്രാന്‍സ്മിഷന്‍ വയര്‍ലെസ് ടെക്‌നോളജി

 • 15 മീറ്റര്‍ ഗൂരം വരെ ഉപയോഗിക്കാം

 • മികച്ച പ്രവര്‍ത്തനക്ഷമതയുള്ള 40 എംഎം ഹെഡ്‌സെറ്റ് സ്പീക്കറുകള്‍

 • നോയിസ് കാന്‍സലേഷന്‍ സംവിധാനം ഉള്ള ഹെഡ്‌സെറ്റ് മൈക്രോഫോണ്‍

 • 20ഹെര്‍ഡ്‌സ് മുതല്‍ 20 കിലോ ഹെര്‍ഡ്‌സ് ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കും

 • 8 മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാം

 • ലിഥിയം പോളിമര്‍ ബാറ്ററി
ഈ രണ്ടു അസൂസ് ഉല്‍പന്നങ്ങളുടെയും സ്‌പെസിഫിക്കേഷനുകള്‍ ആകര്‍ഷണീയം തന്നെ.  പ്രവര്‍ത്തനക്ഷമതയും, ശബ്ദസംവിധാനവുമെല്ലാം മികച്ചവ തന്നെ.  93 ഡെസിബല്‍ വരെ ഉച്ചത്തില്‍, വലിയ തടസ്സങ്ങളില്ലാതെ ശബ്ദം പുറപ്പെടുവിക്കാന്‍ എംഎസ്-100 സ്പീക്കറുകള്‍ക്ക് കഴിയും.

ചെറിയ ഫ്രീക്വന്‍സികളില്‍ നല്ല ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയുന്ന ഈ അസൂസ് സ്പീക്കര്‍ ഉയര്‍ന്ന ഫ്രീക്വന്‍സികളില്‍ വളരെ മികച്ച ശബ്ദം പുറപ്പെടുവിക്കുന്നു.  യുഎസ്ബി വഴി ഇവയുമായി ബന്ധിപ്പിക്കാം.  യുഎസ്ബി 2.0, 3.0 എന്നിവ ഈ സ്പീക്കറിനൊപ്പം ഉപയോഗിക്കാവുന്നതാണ്.

വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ പ്രത്യേകം ഡ്രൈവറിന്റെ ആവശ്യമില്ലാത്തതിനാല്‍ ഈ അസൂസ് സ്പീക്കര്‍ ഏതു സിസ്റ്റവുമായും എവിടെ വെച്ചും എളുപ്പത്തില്‍ ബന്ധിപ്പിക്കാവുന്നതാണ്.

വളരെ സുഗമമായി ഉപയോഗിക്കാവുന്ന അസൂസ് വയര്‍ലെസ് യുഎസ്ബി ഹെഡ്‌സെറ്റില്‍ വളരെ മികച്ച ശബ്ദസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.  മികച്ച ശ്രവ്യാനുങവം ഉറപ്പു നല്‍കുന്നു ഈ ഹെഡ്‌സെറ്റിലൂടെ അസൂസ്.  ഇത്‌ന്റെ 70 എംഎം ഇയര്‍ പാഡുകള്‍ വളരെ മൃദുലമാണ്.

സിഡി ഗുണനിലവാരത്തില്‍ തന്നെ ശബ്ദം യുഎസ്ബി ഡോങ്കിളില്‍ നിന്നും വയര്‍ലെസ് ആയി ഹെഡ്‌സെറ്റിലെത്തിക്കുന്നതിന് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന 2.4 ജിഗാഹെര്‍ഡ്‌സ് വയര്‍ലെസ് 2-വേ ഡിജിറ്റല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജി സഹായകമാകും.

സാധാരണ ബ്ലൂടൂത്ത് ഡിവൈസുകളില്‍ റിമോട്ട് ഉപയോഗിക്കുന്നതിലും ഇരട്ടി ദൂരത്തു നിന്നും ഈ ഹെഡ്‌സെറ്റ് ഉപയോഗിക്കാന്‍ കഴിയും.  അസൂസിന്റെ പുതുവര്‍ഷ സമ്മാനങ്ങളായ ഈ സ്പീക്കറിന്റെയും ഹെഡ്‌സെറ്റിന്റെയും വില വിവരം, ലോഞ്ചിംഗ് തീയതി എന്നിവ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot