സംഗീതജ്ഞര്‍ക്കായി രണ്ടു അവിഡ് ഉല്‍പന്നങ്ങള്‍

Posted By: Staff

സംഗീതജ്ഞര്‍ക്കായി രണ്ടു അവിഡ് ഉല്‍പന്നങ്ങള്‍

പ്രമുഖ മ്യൂസിക് ഗാഡ്ജറ്റ് നിര്‍മ്മാതാക്കളായ അവിഡിന്റെ പുതിയ ഉല്‍പന്നങ്ങളാണ്, ഫാസ്റ്റ് ട്രാക്ക് സി400, ഫാസ്റ്റ് ട്രാക്ക് സി600. സംഗീതം ഒരു പ്രൊഫഷനായി സ്വീകരിച്ചവരെയും, സംഗീത വിദ്യാര്‍ത്ഥികളെയും ഉദ്ദേശിച്ചാണ് ഇവയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

സ്റ്റുഡിയോ-ക്വാളിറ്റി ഓഡിയോ ഇന്റര്‍ഫെയ്‌സില്‍ വരുന്ന ഇവ നമ്മുടെ പ്രതീക്ഷയേക്കാളും എത്രയോ ഉയരത്തിലാണ് എന്നു സമ്മതിക്കേണ്ടി വരും. കാരണം അത്രയധികം സൗണ്ട് ക്വളിറ്റിയുണ്ടിവയ്ക്ക്. കൂടാതെ ഇതിലെ ഹാന്‍ഡ്‌സ് ഓണ്‍ കണ്‍ട്രോള്‍ ഓപ്ഷന്‍ ഉപയോഗിച്ച് സൗണ്ട് ലെവല്‍, ബാസ് ലെവല്‍ എന്നിവ കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്ത് നിയന്ത്രിക്കാം.

മ്യുസിഷ്യന്‍സിനു സഹായകമാം വിധം മള്‍ട്ടി ബട്ടണ്‍ ടെക്‌നോളജിയാണിവയില്‍ ഉപയോഗിച്ചിരിക്കുന്നത്. 96 കിലോഹെര്‍ഡ്‌സ് ഓഡിയോ ഫിഡ്‌ലിറ്റിയുള്ള 24 ബിറ്റ് ഉപയോഗിച്ചിരിക്കുന്നതു കൊണ്ട് മികച്ച ശബ്ദ സമവിധാനം കാഴ്ച വെക്കുന്നു.

ഓണ്‍ബോര്‍ഡ് എംഎക്‌സ് കോര്‍ ഡിഎസ്പി സാങ്കേതിവിദ്യയും ഇവയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഒരു റെക്കോര്‍ഡിംഗിനുണ്ടായിരിക്കേണ്ട എല്ലാ പെര്‍ഫെക്ഷനും ഇവ വഴി സാധ്യമാണ്. അതുകൊണ്ടുതന്നെ ഇവ റെക്കോര്‍ഡിംഗിന് ഏറ്റവും അനുയോജ്യവുമാണ്.

അവിഡ് ഫാസ്റ്റ് ട്രാക്ക് സി400 ന്റെ വില 8,000 രൂപ മുതല്‍ 9,000 രൂപ വരെയും, അവിഡ് ഫാസ്റ്റ് ട്രാക്ക് സി600 ന്റെ 12,500 രൂപ മുതല്‍ 13,500 രൂപ വരെയും ആണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot