ബീറ്റ്‌സ് ബൈ ഡ്രി വയര്‍ലെസ് ഹെഡ്‌സെറ്റുകള്‍

Posted By: Staff

ബീറ്റ്‌സ് ബൈ ഡ്രി വയര്‍ലെസ്  ഹെഡ്‌സെറ്റുകള്‍

പ്രമുഖ ഹെഡ്‌ഫോണ്‍ നിര്‍മ്മാതാക്കളായ ബീറ്റ്‌സ് ബൈ ഡ്രി രണ്ടു പുതിയ ഹെഡ്‌സെറ്റുകള്‍ കൂടി വിപണിയിലെത്തിക്കുകയാണ്. ബീറ്റ്‌സ് വയര്‍ലെസ്, ബീറ്റ്‌സ് മിക്‌സര്‍ എന്നിവയാണ് ഈ പുതിയ ഹെഡ്‌ഫോണുകള്‍.

സംഗീതാസ്വദകര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരുപകരണമാണ് ഹെഡ്‌സെറ്റ്. കാരണം സംഗീതത്തിന്റെ ലോകത്തേക്കു മാത്രമായി ഒഴുകി പോകാന്‍ നമ്മെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന ഒരു മ്യൂസിക് ഗാഡ്ജറ്റ് ആണ് ഹെഡ്‌സെറ്റുകള്‍.

എത്ര വലിയ ആള്‍ക്കൂട്ടത്തിനു നടുവിലായാലും, എന്തൊക്കെ പ്രശ്‌നങ്ങളുടെ ഇടയിലായാലും ഏതുതരം പാട്ടും കേള്‍ക്കാനുള്ള സ്വാതന്ത്ര്യം നല്‍കും ഹെഡ്‌സെറ്റുകള്‍. അതായത് സംഗീതാസ്വദനത്തിന് സ്വാതന്ത്ര്യം നല്‍കും ഇവ.

വോക്ക്‌മേന്‍ പിന്നാലെ, മൊബൈല്‍ എംപി3 പ്ലെയറുകള്‍, മൊബൈല്‍ ഫോണുകള്‍, ഐപോഡ്, ഐഫോണ്‍, മറ്റു സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയെല്ലാം വന്നെങ്കിലും സംഗീതാസ്വാദനത്തില്‍ ഹെഡ്‌ഫോണുകള്‍ക്കുള്ള സ്ഥാനം ഒന്നിനും ചോദ്യം ചെയ്യാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ എച്ച്ടിസി ബീറ്രസ് ബൈ ഡ്രിയെ ഏറ്റെടുത്ത ശേഷം ആദ്യമായി പുറത്തിറക്കുന്ന ഉല്‍പന്നങ്ങളാണ് ബീറ്റ്‌സ് വയര്‍ലെസും മിക്‌സറും. ബ്ലൂടൂത്ത് എനേബ്ള്‍ഡ് വയര്‍ലെസ് കണക്റ്റിവിറ്റിയായ ഈ ഹെഡ്‌സെറ്റുകള്‍ വയര്‍ കണക്റ്റഡ് ഹെഡ്‌സെറ്റുകളുടെ പാരമ്പര്യത്തില്‍ നിന്നുള്ള മോചനവും കൂടിയാണ്.

ഡിജെകളെ ഉദ്ദേശിച്ചാണ് ബീറ്ര്‌സ് മിക്‌സറിന് രൂപം നല്‍കിയിരിക്കുന്നത്. പ്രശസ്ത ഡിജെയായ ഡേവിഡ് ഗട്ടയുമായി സഹകരിച്ചാണ് ബീറ്റ്‌സ് മിക്‌സര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇയര്‍ പീസ് 180 ഡിഗ്രി തിരിച്ച് ആവശ്യമുള്ളപ്പോഴൊക്കെ പൂറമെയുള്ള ശബ്ദങ്ങളും കേള്‍ക്കാം എന്നതാണിതിന്റെയൊരു പ്രത്യേകത.

ഇതു ഒരു ഡിജെയ്ക്കു മാത്രം അനുയോജ്യമായ ഒരു ഹെഡ്‌സെറ്റ് അല്ല, സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണെന്നും അവകാശപ്പെടുന്നു, ഡേവിഡ് ഗട്ട. എത്ര ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചാലും ഒരു പ്രശ്‌നവും അനുഭഴിക്കാതെ സംഗീതം ആസ്വദിക്കാന്‍ കഴിയും.

ഈ രണ്ടു പുതിയ ഹെഡ്‌സെറ്റുകളുടേയും വിലവിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot