100 മണിക്കൂർ പ്ലേബാക്കും പ്രീമിയം ലുക്കും! ഇയർബഡുകളുടെ തലവര മാറ്റാൻ Boat Nirvana Crystl വരവറിയിച്ചു
ഇയർബഡ്‌സിന് എന്നും ആവശ്യക്കാർ ഏറെയാണ്. പലരും നല്ലൊരു ഇയർബഡ്‌സ് ലഭിക്കാൻ ഇപ്പോഴും തിരച്ചിലിലാണ്. മോഡലും ഫീച്ചേഴ്‌സും ഒത്തുവന്നാൽ ചിലപ്പോൾ ബാറ്ററി ബാക്കപ് ഒരു വിഷയമാകും. ചിലത് ബാറ്ററി ബാക്കപ്പ് ലഭിച്ചാൽ തന്നെ തന്നെ ഫീച്ചേഴ്‌സ് കുറയും. ഇതിനൊക്കെ പരിഹാരം കാണാൻ നിർമാതാക്കൾ എപ്പോഴും അതീവമായി ശ്രദ്ധ പുലർത്താറുണ്ട്. ഫീച്ചറുകളും ബാറ്ററി ബാക്കപ്പും കാണാൻ അഴകുമുള്ള നിരവധി ഇയർബഡ്‌സുകൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. നിരവധി കമ്പനികൾ ഇതിനകം തന്നെ എല്ലാം ഒത്തൊരുമിച്ചുള്ള ഇയർബഡ്‌സുകൾ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ഇപ്പോഴിതാ ഏറ്റവും പുതിയ അതിഥി കൂടി ഇയർബഡ്‌സ് ഫാമിലിയിലേക്ക് എത്തിയിട്ടുണ്ട്. വേറാരുമല്ല, ഇയർബഡ്‌സുകളുടെ കുലപതിയായ ബോട്ട് തന്നെയാണ് പുത്തൻ പ്രൊഡക്ട് ലോഞ്ച് ചെയ്തിരിക്കുന്നത്.
Boat Nirvana Crystl TWS Earbuds ആണ് ആ പുതിയ അതിഥി. സംഗീതവും ഗെയിമിംഗ് അനുഭവവും പുതിയ തലത്തിലേക്ക് ഉയർത്തുന്ന ട്രൂ വയർലെസ് ഇയർബഡ്‌സ് ആണിത്. പ്രീമിയം ലുക്കിൽ പുറത്തിറക്കിയ ഇതിന് 100 മണിക്കൂറാണ് കമ്പനി വാഗ്ദാനം നൽകുന്ന പ്ലേ ടൈം. പാട്ടുകൾ തുടർച്ചയായി ആസ്വദിക്കാനും ലാഗ്-ഫ്രീ ഗെയിമിംഗ് സെഷനുകൾ നടത്താനും കഴിയുന്ന Boat Nirvana Crystl ഇയർബഡ്‌സ് ദൈനംദിന ജീവിതത്തിൽ മികച്ച പങ്കാളിയാണ്.

ക്വാഡ് മൈക്ക് ഇഎൻഎക്‌സ് ടെക്നോളജിയുടെ സഹായത്തോടെ, കൃത്യവും വ്യക്തവുമായ ആശയവിനിമയം ബോട്ട് നിർവാണ ക്രിസ്റ്റൽ ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡുകൾ ഉറപ്പാക്കുന്നുണ്ട്. Boat Nirvana Crystl ന്റെ ഏറ്റവും വലിയ പ്രത്യേകത ബാറ്ററി ലൈഫ് തന്നെയാണ്. ചാർജിംഗ് കേസുമായി 100 മണിക്കൂർ വരെ ഇയർബഡുകൾ സജീവമായി പ്രവർത്തിക്കും.
480 എംഎഎച്ച് ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്. കൂടാതെ 10 മിനിറ്റ് ചാർജ് ചെയ്താൽ 220 മിനിറ്റ് വരെ തുടർച്ചയായ പ്ലേബാക്ക് സമയം നൽകുന്നുണ്ട്. 70 എംഎഎച്ച് ബാറ്ററി വീതം ഓരോ ബഡിനും നൽകിയിരിക്കുന്നത്. പൊടി, വെള്ളം എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ ഐപിഎക്‌സ്4 വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുകളുണ്ട്.

Boat Nirvana Crystl ഇയർബഡുകൾക്ക് ഓഫറിന്റെ ഭാഗമായി 2,499 രൂപയാണ് വില വരുന്നത്. ബോട്ട് വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ വഴി ഈ ഓഡിയോ ഡിവൈസ് വിൽപ്പനയ്‌ക്കെത്തും. Boat Nirvana Crystl ഇയർബഡുകൾ ബ്ലേസിംഗ് റെഡ്, യെല്ലോ പോപ്പ്, ക്വാണ്ടം ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഈ ഇയർബഡ്‌സ് മികച്ച ബാസും വ്യക്തമായ ശബ്ദവും ഉറപ്പാക്കുന്നു.
10 mm ഡ്രൈവറിന്റെ ബോട്ട് ഹൈ ഫൈ സൗണ്ട് ഇവയ്ക്കുണ്ട്. കൂടാതെ ഇവയുടെ രണ്ട് ഡ്രൈവറുകൾ ഉപയോഗിച്ച് കൃത്യമായ ഫ്രീക്വൻസി റെസ്പോൺസ് പ്രധാനം ചെയ്യുന്നുണ്ട്. ബോട്ടിന്റെ സമീപകാല Nirvana ബ്രാൻഡ് ഇയർബഡുകൾ പോലെ പുതിയ ഇയർബഡുകൾ ബീസ്റ്റ് മോഡിൽ 60ms ലേറ്റൻസി നിരക്ക് നൽകുമെന്ന് അവകാശപ്പെടുന്നു. ചുറ്റുപാടുകളിൽ നിന്നുള്ള അനാവശ്യ ശബ്ദങ്ങൾ ഇല്ലാതാക്കുന്നതിനായി TWS ഇയർബഡുകൾ 32dB ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷനെ പിന്തുണയ്ക്കുന്നുണ്ട്. മൾട്ടിപോയിന്റ് കണക്റ്റിവിറ്റിയും Boat Nirvana Crystl വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്രിസ്റ്റൽ ക്ലിയർ കമ്മ്യൂണിക്കേഷൻ ഉറപ്പാക്കാനായി നാലു മൈക്രോഫോണുകളിലെ AI-ENx ടെക്നോളജി സഹായിക്കുന്നു. ഇത് പുറത്തുള്ള അനാവശ്യ ശബ്ദങ്ങളെയും ഒഴിവാക്കുന്നു. Adaptive EQ Mimi സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രൊഫൈൽ സജ്ജീകരിച്ച് സിനിമകൾ, സീരിയലുകൾ, പോഡ്കാസ്റ്റുകൾ മുഴുവനും കേൾക്കാം. ഇൻ ഇയർ ഡിറ്റക്ഷൻ ഫംഗ്ഷൻ ഉപയോഗിച്ച് വയർലെസ് സൗകര്യം ഉറപ്പാണ്. ഇതിലൂടെ 360-ഡിഗ്രി സ്പേഷ്യൽ ഓഡിയോ അനുഭവം നൽകും. Boat Nirvana Crystl ഇയർ ബഡിന് ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയും നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








