കാറിനുള്ളില്‍ ക്ലബ് ഇഫക്റ്റുമായി പയനീര്‍ ഓഡിയോ സിസ്റ്റം 2012ല്‍

Posted By:

കാറിനുള്ളില്‍ ക്ലബ് ഇഫക്റ്റുമായി പയനീര്‍ ഓഡിയോ സിസ്റ്റം 2012ല്‍

ദീര്‍ഘദൂര യാത്രകളിലെ അവിഭാജ്യ ഘടകമാണ് കാര്‍ ഓഡിയോ സിസ്റ്റങ്ങള്‍.  യാത്രയിലെ വിരസത അകറ്റുന്നതില്‍ ഇവ ഏറെ പങ്കു വഹിക്കുന്നു.  അതുകൊണ്ടു തന്നെ സ്വന്തമായി ഒരു കാര്‍ ഉള്ളവരെല്ലാം തന്നെ ഒരു മ്യൂസിക് സിസ്റ്റവും സ്വന്തമാക്കാന്‍ ആഗ്രഹിക്കും.

കാര്‍ ഓഡിയോ സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനികളില്‍ ഒന്നാണ് പയനീര്‍.  ഏറ്റവും പുതുതായി പയനീര്‍ വിപണിയിലെത്തിക്കുന്ന ഒരു ഓഡിയോ സിസ്റ്റത്തില്‍ മിക്‌സ്ട്രാക്‌സ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു.  ഇത് കാറിനുള്ളില്‍ ഒരു ക്ലബിനുള്ളിലെത്തിയ പോലെയുള്ള ആനുഭവം സാധ്യമാക്കുന്നു.

ഫീച്ചറുകള്‍:

  • ഐപോഡ്/ഐഫോണ്‍ കണക്റ്റിവിറ്റി

  • യുഎസ്ബി സപ്പോര്‍ട്ട്

  • വെര്‍ച്വല്‍ ഡിജെ ഇഫക്റ്റ്

  • വളരെ മികച്ച ശബ്ദ സംവിധാനം
ഐപോഡ്, ഐഫോണ്‍ ജാക്കുകള്‍ ഉണ്ട് ഈ കാര്‍ ഓഡിയോ സിസ്റ്റത്തില്‍.  യുവാക്കളെയാണ് ഈ മ്യൂസിക് സിസ്റ്റത്തിലൂടെ പയനീര്‍ കാര്യമായി ലക്ഷ്യമിടുന്നതെന്നു ഇതിന്റെ ക്ലബ്, ഡിജെ ഇഫ്ക്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും.

സാധാരണ ഓഡിയോ സിസ്റ്റങ്ങളില്‍ ഓരോ പാട്ടും വെവ്വേറെയാണ് പ്ലേ ചെയ്യുന്നത്. അതുപോലെ ഓരോ പാട്ട് കഴിയുമ്പോഴും കുറച്ചു സമയം ഉണ്ടാകും.  അതുകൊണ്ടു തന്നെ നമുക്ക് ഇവയിലൊന്നും ഒരു പാര്‍ട്ടി അല്ലെങ്കില്‍ ക്ലബ് ഇഫക്റ്റ് ലഭിക്കുകയില്ല.  എന്നാല്‍ ഈ പുതിയ പയനീര്‍ ഓഡിയോ സിസ്റ്റത്തില്‍ കാര്യങ്ങള്‍ സാധാരണമേയല്ല.

ഇവിടെ രണ്ടു മ്യൂസിക് ട്രാക്കുകള്‍ ഒരുമിച്ച് പ്ലേ ചെയ്ത് ഒരു ക്ലബ് അനുഭവം കാറിനുള്ളില്‍ എത്തിക്കുന്നു.  കൂടാതെ രണ്ടു ട്രാക്കുകള്‍ക്കിടയ്ക്ക് സാധാരണ ഉണ്ടാകാറുള്ള ഇടവേളകളും ഇവിടെ ഉണ്ടാകില്ല.  തുടര്‍ച്ചയായി മ്യൂസിക് ഫയലുകള്‍ പ്ലേ ചെയ്തുകൊണ്ടേയിരിക്കും.  ഒരു ക്ലബില്‍ ഡിജെ മ്യൂസിക് പ്ലേ ചെയ്യുന്ന പോലെ.  കാറിനുള്ളില്‍ ഒന്നുരണ്ട് നിയോണ്‍ ലൈറ്റുകള്‍ കൂടി തെളിച്ചാല്‍ എല്ലാം പൂര്‍ണ്ണം.

2012ല്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ മിക്‌സ്ട്രാക്‌സ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്ന പയനീറിന്റെ ഈ പുതിയ കാര്‍ ഓഡിയോ സിസ്റ്റം ലോഞ്ച് ചെയ്യപ്പെടും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot