ക്രിയേറ്റീവ് സൗണ്ട് ബ്ലാസ്റ്റര്‍ ടാക്റ്റിക് 3ഡി അല്‍ഫ ഹെഡ്‌സെറ്റ്

By Shabnam Aarif
|
ക്രിയേറ്റീവ് സൗണ്ട് ബ്ലാസ്റ്റര്‍ ടാക്റ്റിക് 3ഡി അല്‍ഫ ഹെഡ്‌സെറ്റ്

ക്രിയേറ്റീവ് സൗണ്ട് ബ്ലാസ്റ്റര്‍ ടാക്റ്റിക് 3ഡി അല്‍ഫ ഹെഡ്‌സെറ്റ് സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തില്‍ സമ്പന്നമാണ്.  ഉപയോഗിക്കാന്‍ വളരെ എളുപ്പവും സഖവും നല്‍കുന്ന തരത്തിലാണ് ഈ ഹെജഡ്‌സെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  എക്‌സ്‌ബോക്‌സ് 360, ജിഎസ്3, പിസി, മാക് തുടങ്ങിയവയ്ക്കു വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുന്നതാണ് ഈ പുതിയ ഹെഡ്‌സെറ്റ്.

ഫീച്ചറുകള്‍:

  • ഡ്യുവല്‍ മോഡ്

  • ടിഎച്ച്എക്‌സ് ട്രുസ്റ്റുഡിയോ പ്രോ ടെക്‌നോളജി

  • ടച്ച് സ്‌ക്രീന്‍ കണ്‍ട്രോള്‍സ്

  • ഒപ്റ്റിമൈസ്ഡ് ഓഡിയോ സെറ്റിംഗ്

  • ഗെയിമിംഗ് വോയ്‌സ്

  • സുഗമമായ കമ്മ്യൂണിക്കേഷന്‍

  • അടര്‍ത്തി മാറ്റാവുന്ന മൈക്രോഫോണ്‍

  • ഇന്‍-ലൈന്‍ വോള്യം കണ്‍ട്രോള്‍

  • യുഎസ്ബി അഡാപ്റ്റര്‍

  • ക്വിക്ക് സ്റ്റാര്‍ട്ട് ഗൈഡ്

  • നോയിസ് കാന്‍സലിംഗ് കണ്ടെന്‍സര്‍

  • യൂസര്‍ ഗൈഡ് സോഫ്റ്റ്‌വെയര്‍

  • 20 ഹെര്‍ഡ്‌സ് മുതല്‍ 20 കിലോഹെര്‍ഡ്‌സ് വരെയുള്ള ഫ്രീക്വന്‍സികളോട് പ്രതികരിക്കുന്നു
ഗെയിം കളിക്കുന്നവര്‍ക്കും, പാട്ടു കേള്‍ക്കുന്നവര്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ക്രിയേറ്റീവ് സൗണ്ട് ബ്ലാസ്റ്റര്‍ ടാക്റ്റിക് 3ഡി അല്‍ഫ ഹെഡ്‌സെറ്റ്.  മികച്ച ശബ്ദം ലഭിക്കുന്നതിന് സഹായിക്കുന്ന 40 എംഎം നിയോഡൈമിയം ഡ്രൈവരുകള്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അതുപോലെ മികച്ച സൗണ്ട് ഇഫക്റ്റ് നല്‍കുന്നതിനായി ടിഎച്ച്എക്‌സ് ട്രുസ്റ്റുഡിയോ പ്രോ സോഫ്റ്റിവെയര്‍ സ്യൂട്ടും ഉപയോഗപ്പെടുത്തിയിരിക്കുന്നു.  മുന്നില്‍ നിന്നും, പിന്നില്‍ നിന്നും, മുകളില്‍ നിന്നും, താഴെ നിന്നും, അങ്ങനെ എല്ലാ ഭാഗങ്ങളില്‍ നിന്നും ശബ്ദം കേള്‍ക്കുന്ന വിധത്തിലാണ് ഈ ഹെഡ്‌സെറ്റിന്റെ ഡിസൈനിംഗ്.

ടിഎച്ച്എക്‌സ് ട്രുസ്റ്റുഡിയോ പ്രോ സോഫ്റ്റ്‌വെയര്‍ ഒരു 3ഡി സൗണ്ട് ഇഫ്ക്റ്റ് നല്‍കും.  എന്നാല്‍ ഈ ഫീച്ചര്‍ ലഭിക്കണമെങ്കില്‍ ഉപയോക്താവ് 3.5 എംഎം ാേഡിയോ ജാക്കും, യുഎസ്ബി 2.0 അഡാപ്റ്ററും ഉപയോഗപ്പെടുത്തണം.

ഇതിന്റെ കെയ്‌സ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചിരിക്കുന്നതു കൊണ്ട് മറ്റു ഹെഡ്‌സെറ്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം ഏറെ കുറവാണ് ഇതിന്.  വോയ്‌സ്എഫ്എക്‌സ് ടെക്‌നോളജി ഉപയോഗപ്പെടുത്തി ഇതില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യാനും സാധിക്കും.

വേഗത്തിലുള്ള ഡാറ്റ കണക്റ്റിവിറ്റിക്ക് യുഎസ്ബി കേബിള്‍ സഹായകമാകും.  5,000 രൂപയാണ് ക്രിയേറ്റീവ് സൗണ്ട് ബ്ലാസ്റ്റര്‍ ടാക്റ്റിക് 3ഡി അല്‍ഫ ഹെഡ്‌സെറ്റിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X