1,100 രൂപയ്‌ക്കൊരു മ്യൂസിക് പ്ലെയര്‍

Posted By: Super

1,100 രൂപയ്‌ക്കൊരു മ്യൂസിക് പ്ലെയര്‍

എവിടേയും എപ്പോഴും പാട്ടും കേട്ട് നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഏകദേശം 1,100 രൂപ (22 ഡോളര്‍) ചെലവാക്കിയാല്‍ ഒരു എംപി3 പ്ലെയര്‍ സ്വന്തമാക്കാം. ഇമാറ്റിക് കമ്പനിയുടെ ഇമാറ്റിക് ഇസ്‌പോര്‍ട് ക്ലിപ് പ്ലെയര്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ വിവിധ വര്‍ണ്ണങ്ങളിലാണ് എത്തുന്നത്.

ഫോണുകളും ടാബ്‌ലറ്റുകളും എല്ലാം മ്യൂസിക് പ്ലെയറുകളുമായാണ് എത്തുന്നതെങ്കിലും പാട്ടിന് വേണ്ടി മാത്രം ഒരുപകരണം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ബ്രാന്‍ഡഡ് ഹെഡ്‌ഫോണിന്റെ വിലയേക്കാള്‍ ചുരുങ്ങിയ നിരക്കില്‍ ഈ ഉത്പന്നം വാങ്ങാനാകും. ഈ വിലയില്‍ വാള്‍മാര്‍ട്ട് വെബ്‌സൈറ്റില്‍ നിന്നും ഉത്പന്നം വാങ്ങാം.

പ്രധാന പ്രത്യേകതകള്‍

  • 1.8 ഇഞ്ച് കളര്‍ സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 5 മെഗാപിക്‌സല്‍ ക്യാമറ

  • 4ജിബി മെമ്മറി (കൂടാതെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയും)

  • എഫ്എം റേഡിയോ

  • ഇബുക്ക് റീഡര്‍

 

ഈ ചുരുങ്ങിയ വിലയില്‍ ഒരു മ്യൂസിക് പ്ലെയര്‍ മാത്രമല്ല, വ്യക്തമായ ഫോട്ടോ എടുക്കാനാവശ്യമായ 5 മെഗാപിക്‌സല്‍ ക്യാമറ, ഇബുക്ക് റീഡര്‍ എന്നിവയും വരുന്നുണ്ട്. വീഡിയോ റെക്കോര്‍ഡ് ചെയ്യാനും ഇതില്‍ സാധിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot