ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഒരു ഹെഡ്‌ഫോണ്‍

Posted By:

ഐഫോണുകള്‍ക്കും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ഒരു ഹെഡ്‌ഫോണ്‍

എല്ലാവിധ ആള്‍ക്കാരെയും തൃപ്തിപ്പെടുത്തും വിധമുള്ള ഹെഡ്‌ഫോണുകളാണ് പ്ലാന്‍ട്രോണിക്‌സ് പുറത്തിറക്കുന്നത്.  അവര്‍ നിര്‍മ്മിക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌ഫോണുകള്‍ വളകെ പേരു കേട്ടതാണ്.  ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെയുള്ളവയുെട ഓഡിയോ ആവശ്യങ്ങള്‍ക്ക് ഉതകും വിധത്തിലുള്ള എല്ലാവിധത്തിലുള്ള ഓഡിയോ ഉപകരണങ്ങളും പ്ലാന്‍ട്രോണിക്‌സിന്റേതായി ഇറങ്ങുന്നുണ്ട്.

ഈയിടെയാണ് പ്ലാന്‍ട്രോണിക്‌സ് എം155 ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് സിങ്കപ്പൂരില്‍ പുറത്തിറങ്ങിയത്.  ഐഫോണ്‍, ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാന്‍ പറ്റിയ ഒരു ഹെഡ്‌ഫോണ്‍ ആണിത്.

ഫീച്ചറുകള്‍:

  • ചെറുതും, ഒതുക്കവുമുള്ള ഡിസൈന്‍

  • വോയ്‌സ് റെക്കഗ്നിഷന്‍ സംവിധാനം

  • മൈക്രോ യുഎസ്ബി ചാര്‍ജിംഗ്

  • മികച്ച ശബ്ദ സംവിധാനം
പ്ലാന്‍ട്രോണിക്‌സ് ഇതുവരെ പുറത്തിറക്കിയവയില്‍ വെച്ച് ഏറ്റവും ചെറിയ ഹെഡ്‌സെറ്റ് ആണ് എം155 എന്നാണ് കമ്പനിയുടെ അവകാശവാദം.  ഒറ്റയൊറ്റ നിറങ്ങളില്‍ വരുന്ന ഈ ഹെഡ്‌സെറ്റിന് ഒരു പ്രൊഫഷണല്‍ ലുക്ക് ഉണ്ട്.  കറുപ്പ്, ആര്‍ട്ടിക് വെള്ള എന്നീ നിറങ്ങളില്‍ വരുന്ന ഇവയില്‍ നിന്നും ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ടത് തിരഞ്ഞെടുക്കാവുന്നതാണ്.  വെറും 7 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം.

മൈക്രോ യുഎസ്ബി ചാര്‍ജര്‍ ഉപയോഗിച്ചാണ് ഈ ഹെഡ്‌സെറ്റ് ചാര്‍ജ് ചെയ്യുന്നത്.  5 മണിക്കൂര്‍ ടോക്ക് ടൈമും, 9 ദിവസത്തെ സ്റ്റാന്റ്‌ബൈ സമയവുമുണ്ട് പ്ലാന്‍ട്രോണിക്‌സ് ഹെഡ്‌ഫോണിന്.  യുഎസ്ബി ചാര്‍ജര്‍ ആയതുകൊണ്ട് യാത്രകളില്‍ ചാര്‍ജ് തീരുകയാണെങ്കില്‍ ലാപ്‌ടോപ്പില്‍ നിന്നും ചാര്‍ജ് ചെയ്യാം എന്നൊരു സൗകര്യവും ഉണ്ട്.

ബ്ലൂടൂത്തിന്റെ 3.0 വേര്‍ഷനാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.  അതുകൊണ്ട് മികച്ച ശ്രവ്യാനുഭവം ഉറപ്പാകുന്നു.  വോയ്‌സ് റെക്കഗ്നിഷന്‍ഡ സംവിധാനം ഉള്ളതുകൊണ്ട് ഫോണ്‍കോളുകള്‍ ബട്ടണ്‍ ഉപയോഗിച്ച് അറ്റന്റ് ചെയ്യുന്നതിനു പകരം 'ആന്‍സര്‍'  എന്നു പറയുക വഴി ചെയ്യാം എന്നൊരു പ്രത്യേകതയുണ്ട് പ്ലാന്‍ട്രോണിക്‌സ് ഹെഡ്‌സെറ്റ് ഉപയോഗിക്കുമ്പോള്‍.

ഇനി ഫോണ്‍ എടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ 'ഇഗ്നോര്‍' എന്നു പറയുകയേ വേണ്ടൂ.  ഡിസംബര്‍ പകുതിയോടെ ആഗോള വിപണിയിലെത്തുന്ന ഈ പ്ലാന്‍ട്രോണിക്‌സ് എം155 ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന്റെ വില ഏതാണ്ട് 3,000 രൂപയോളം ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot