ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ക്കായി ഒരു മികച്ച ഇയര്‍ഫോണ്‍

Posted By:

ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ക്കായി ഒരു മികച്ച ഇയര്‍ഫോണ്‍

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകളുടെ കുത്തൊഴുക്കു തുടങ്ങിയതു മുതല്‍ അവയ്ക്ക് അനുയോജ്യമായ ആക്‌സസറികളും ധാരാളം പുറത്തിറങ്ങിത്തുടങ്ങി.  പലതരം ഉപകരണങ്ങള്‍ ഇറങ്ങുന്നുണ്ടെങ്കിലും ആവശ്യക്കാര്‍ ഏറെയുള്ളത് ഉന്നത ഗുണനിവാരം പുലര്‍ത്തുന്ന ഹെഡ്‌ഫോണുകള്‍ക്കാണ്.

ഇപ്പോള്‍ നിലവിലുള്ള ഹെഡ്‌ഫോണുകളില്‍ മികച്ചവയുടെ കൂട്ടത്തില്‍ പെടുത്താവുന്നതാണ് എറ്റിനോട്ടിക് എച്ച്എഫ്2 ഇയര്‍ഫോണുകള്‍.  ഏതാണ്ട് രണ്ട് ദശാബ്ദക്കാലമായി ഓഡിയോ ഗാഡ്ജറ്റി വിപണിയില്‍ സജീവമാണ് എറ്റിമോട്ടിക്.

ഫീച്ചറുകള്‍:

  • മികച്ച ശബ്ദസംവിധാനം

  • മികച്ച ഫിഡിലിറ്റി ഓഡിയോ

  • നോയിസ് കാന്‍സലിംഗ് ഇയര്‍ ബഡ്ഡുകള്‍

  • ഇന്‍-ലൈന്‍ റിമോട്ട്

  • ഇന്‍ബില്‍ട്ട് മൈക്രോഫോണ്‍

  • ഇയര്‍ ബഡ്ഡുകള്‍ക്ക് മാറ്റി വെയ്ക്കാനുള്ള സൗണ്ട് ഫില്‍ട്ടറുകള്‍

  • റബറിന്റേതടക്കം വ്വിധ തരം ഇയര്‍ ബഡ്ഡുകളുടെ നീണ്ട നിര
വളരെ വ്യത്യസ്തമായ ഒരു ഡിസൈന്‍ ആണ് ഈ ഇയര്‍ഫോണുകള്‍ക്ക്.  ഇവ കനാല്‍ ഇയര്‍ഫോണുകളാണ് എന്നതാണ് ഇവ മികച്ച നോയിസ് കാന്‍സലേഷന്‍ നല്‍കാന്‍ കാരണം.  തടസ്സങ്ങളോ, യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ പാട്ടുകള്‍ കേള്‍ക്കാന്‍ ഇതുവഴി സാധിക്കും.

ഇതിന്റെ കനാല്‍ ഡിസൈനുമായി ഉപയോക്താവ് ഒന്നു പൊരുത്തപ്പെട്ടു വരാന്‍ അല്‍പം സമയം എടുത്തേക്കാം എന്നതാണ് ഇതിന്റെ ഒരു പോരായ്മയായി എടുത്തു പറയാവുന്ന ഒരേയൊരു കാര്യം.  എന്നാല്‍ ഈ ഒരു പ്രതിസന്ധി കരണം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഏതൊരു സാധാരണ ഇയര്‍ഫോണിനേക്കാളും എന്തുകൊണ്ടും സുഖമായിരിക്കും ഈ പുതിയ ഇയര്‍ഫോണിന്റെ ഉപയോഗം.

ഇനി ഈ ഇയര്‍ഫോണിന്റെ ഇയര്‍ ബഡ്ഡ് നിങ്ങളുടെ ചെവിയില്‍ ഫിറ്റി ആവുന്നില്ല എങ്കില്‍ നേരെ അടുത്തുള്ള എറ്റിമോട്ടിക് സെന്ററില്‍ പോവുക, അവലവന്റെ ചെവിയുടെ വലിപ്പത്തിനനുസരിച്ച് ഇയര്‍ ബഡ്ഡ് വാങ്ങുക, ഉപയോഗിക്കുക.

ഇതിലെ ഇന്‍ ബില്‍ട്ട് മൈക്രോഫോണ്‍ മികച്ച നിലവാരമാണ് പുലര്‍ത്തുന്നത്.  ഇതിലെ മൈക്രോഫോണ്‍ സെന്‍സിറ്റിവിറ്റി വളരെ ഉയര്‍ന്നതാണ്.  ഇവ മുഖത്തോടു ചേര്‍ന്നാണിരിക്കുന്നത് സൗകര്യപ്രദമാകും.  അങ്ങനെ മൈക്രോഫോണ്‍ ക്ലിപ്പിന്റെ ആവശ്യമില്ലാതാക്കുന്നു.

ഇതുവഴി ഓഡിയോ ഫിഡിലിറ്റി മികച്ചതായതിനാല്‍ ഏറ്റവും ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കും.  അതുപോലെ നോയിസ് കാന്ഡസലേഷന്റെ സാന്നിധ്യം ചുറ്റുപാടും എന്തൊക്കെ ബഹളം നടന്നാലും കേട്ടുകൊണ്ടിരിക്കുന്ന സൗണ്ട് ട്രാക്ക് ഒരു ശല്യവും അനുഭവപ്പെടാതെ ആസ്വദിക്കാന്‍ കഴിയും.

6,000 രൂപയാണ് എറ്റിമോട്ടിക് എച്ച്എഫ്2 ഇയര്‍ഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot