ഇന്റർനാഷണൽ കളിക്ക് ഇന്റർനാഷണൽ പ്ലാൻ... അതല്ലേ ഹീറോയിസം

|

ലോകകപ്പ് കാണാൻ പോകുന്നവർക്ക് സെലക്റ്റ് ചെയ്യാവുന്ന കിടിലൻ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ. ഈ വർഷത്തെ ഫിഫ വേൾഡ് കപ്പ് ഖത്തറിൽ വച്ച് നടക്കുന്നതിനാൽ ഖത്തർ, സൌദി അറേബിയ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ പ്ലാനുകൾ പ്രധാനമായും ഉപകാരപ്പെടുക (Jio Plans).

 

ലോക ഫുട്ബോൾ മാമാങ്കം

ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കം നേരിട്ട് കാണാൻ മലയാളികളടക്കം നിരവധി ഇന്ത്യക്കാ‍ർ പോകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്. റിലയൻസ് ജിയോ സെബ്സൈറ്റിലും മൈ ജിയോ ആപ്പിലും ഈ പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ജിയോ യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന സ്പെഷ്യൽ ഫുട്ബോൾ വേൾഡ് കപ്പ് ഇന്റർനാഷണൽ റോമിങ് പ്ലാനുകളെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ

5 പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് തരം ആനുകൂല്യങ്ങളും ഈ പ്ലാനുകൾ പാക്ക് ചെയ്യുന്നു. ഡാറ്റയും വോയ്സ് കോൾ ആനുകൂല്യങ്ങളും എസ്എംഎസും ഓഫർ ചെയ്യുന്ന പ്ലാനുകളാണ് ഒന്ന്. ഡാറ്റ മാത്രം ലഭിക്കുന്ന പ്ലാനുകളാണ് മറ്റൊന്ന്. നിങ്ങളുടെ ആവശ്യങ്ങളും ഖത്തറിൽ കളി കാണാൻ ചിലവഴിക്കുന്ന ദിവസങ്ങളും അനുസരിച്ച് പ്ലാനുകൾ സെലക്റ്റ് ചെയ്യാവുന്നതാണ്.

എയർടെലും ജിയോയും ഇതെന്ത് ഭാവിച്ചാണ്? ഇഷ്ടപ്പെട്ടതെല്ലാം വെട്ടിനിരത്തിയാൽ പിന്നെ ഞങ്ങളെന്ത് ചെയ്യും?എയർടെലും ജിയോയും ഇതെന്ത് ഭാവിച്ചാണ്? ഇഷ്ടപ്പെട്ടതെല്ലാം വെട്ടിനിരത്തിയാൽ പിന്നെ ഞങ്ങളെന്ത് ചെയ്യും?

ജിയോ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ
 

ജിയോ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ

1,599 രൂപ വിലയുള്ള പ്ലാൻ

ജിയോയുടെ പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകളിലെ ഏറ്റവും ബേസിക് ഓഫറാണ് 1,599 രൂപ പ്രൈസ് ടാഗുമായി വരുന്നത്. ഡാറ്റയും വോയ്സ് കോളുകളും എസ്എംഎസും ഓഫർ ചെയ്യുന്ന പ്ലാൻ ആണിത്. 15 ദിവസത്തെ വാലിഡിറ്റിയും 1 ജിബി ഡാറ്റയും 150 മിനുറ്റ് ലോക്കൽ കോളുകളും ഇന്ത്യയിലേക്കുള്ള കോളുകളുമാണ് പ്ലാനിൽ ലഭിക്കുന്നത്. ഖത്തർ, യുഎഇ, സൌദി അറേബിയ എന്നീ രാജ്യങ്ങളിൽ 100 എസ്എംഎസുകളും ലഭിക്കും.

3,999 രൂപ വിലയുള്ള പ്ലാൻ

3,999 രൂപ വിലയുള്ള പ്ലാൻ

ഡാറ്റയും വോയ്സ് കോളുകളും എസ്എംഎസും ഓഫർ ചെയ്യുന്ന ഇന്റർനാഷണൽ റോമിങ് പ്ലാൻ ആണ് 3,999 രൂപ നിരക്കിലെത്തുന്ന ഓഫർ. 3 ജിബി ഡാറ്റ, ലോക്കലിലേക്കും ഇന്ത്യയിലേക്കും 250 മിനുറ്റ് നേരം വോയ്സ് കോൾ ഫെസിലിറ്റി, 100 എസ്എംഎസുകൾ എന്നിവയെല്ലാം 3,999 രൂപ വിലയുള്ള ജിയോ പ്ലാനിന്റെ സവിശേഷതയാണ്. 30 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിന്റെ പ്രത്യേകതയാണ്.

ബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VIബോണസ് ഡാറ്റയാണ് പ്രത്യേകത; ലിമിറ്റഡ് പിരീയഡ് ഓഫറുമായി VI

6,799 രൂപ വിലയുള്ള പ്ലാൻ

6,799 രൂപ വിലയുള്ള പ്ലാൻ

പുതിയ ഇന്റർനാഷണൽ റോമിങ് പ്ലാനുകളുടെ കൂട്ടത്തിൽ ഡാറ്റയും വോയ്സും എസ്എംഎസും ഓഫർ ചെയ്യുന്ന അവസാന പ്ലാൻ ആണിത്. 5 ജിബി ഡാറ്റയാണ് 6,799 രൂപ നിരക്കിലെത്തുന്ന ഇന്റർനാഷണൽ റോമിങ് പ്ലാൻ ഓഫർ ചെയ്യുന്നത്. ലോക്കലിലേക്കും ഇന്ത്യയിലേക്കും 500 മിനുറ്റ് വോയ്സ് കോൾ ഫെസിലിറ്റി, 100 എംസ്എംഎസുകൾ എന്നിയും പ്ലാനിലുണ്ട്. 30 ദിവസമാണ് ഓഫർ ചെയ്യുന്ന വാലിഡിറ്റി.

1,122 രൂപ വിലയുള്ള പ്ലാൻ

1,122 രൂപ വിലയുള്ള പ്ലാൻ

ജിയോ തങ്ങളുടെ യൂസേഴ്സിന് നൽകുന്ന ഡാറ്റ ഒൺലി റോമിങ് പ്ലാനുകളിൽ ഒന്നാണ് 1,122 രൂപയുടെ ഓഫർ. 5 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിനുള്ളത്. കൂട്ടത്തിലെ ഏറ്റവും വില കുറഞ്ഞ ഓഫർ ആയതിനാൽ അതിൽ അത്ഭുതവും ഇല്ല. ഒരു ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്.

500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ500 രൂപയിൽ താഴെയുള്ള കിടിലൻ Recharge Plans; മത്സരം എയർടെലും വിഐയും ജിയോയും ബിഎസ്എൻഎല്ലും തമ്മിൽ

5,122 രൂപ വിലയുള്ള പ്ലാൻ

5,122 രൂപ വിലയുള്ള പ്ലാൻ

ഇക്കൂട്ടത്തിലെ രണ്ടാമത്തെ ഡാറ്റ ഒൺലി ഇന്റർനാഷണൽ റോമിങ് പാക്കേജ് ആണ് 5,122 രൂപ വിലയുള്ള പ്ലാൻ. 5 ജിബി ഡാറ്റയാണ് 5,122 രൂപ വില വരുന്ന ഓഫറിനൊപ്പം ലഭിക്കുന്നത്. 21 ദിവസത്തെ വാലിഡിറ്റിയും ഈ പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കുന്നു.

 

Best Mobiles in India

English summary
Reliance Jio, the country's largest telecom company, has introduced great international roaming plans that can be selected for those who are going to watch the World Cup. As this year's FIFA World Cup is being held in Qatar, these plans are mainly useful for those traveling to countries like Qatar, Saudi Arabia, and the UAE.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X