ഒന്റാരിയോ പുറത്തിറക്കുന്ന പുതിയ ഫ്ലുഅന്‍സ് ഡോക്ക് സ്പീക്കര്‍

Posted By:

ഒന്റാരിയോ പുറത്തിറക്കുന്ന പുതിയ ഫ്ലുഅന്‍സ് ഡോക്ക് സ്പീക്കര്‍

ഒന്റാരിയോ പുതുതായി പുറത്തിറക്കുന്ന സ്പീക്കര് ഡോക്ക് ആണ് ഫ്ലുഅന്‍സ് ഫൈഎസ്ഡികെ500.  കറുപ്പ് നിറത്തില്‍ ഒരു പിയാനോയെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനില്‍ വരുന്ന ഈ സ്പീക്കര്‍ ഡോക്ക് ആരെയും ആകര്‍ഷിക്കും.  എന്നാല്‍ കാഴ്ചയില്‍ മാത്രമല്ല ഇത് നമ്മെ ആകര്‍ഷിക്കുക.  ഇതിന്റെ പ്രവര്‍ത്തനക്ഷമതയും വളരെ മികച്ചതാണ്.

ഫൈബര്‍ബോര്‍ഡില്‍ നിര്‍മ്മിച്ച ഒരു ക്യാബിനറ്റ് ഉണ്ട് ഈ സ്പീക്കര്‍ ഡോക്കിന്.  വൈബ്രേഷന്‍ കുറയ്ക്കാന്‍ ഈ ക്യാബിനറ്റ് സഹായകമാകും.  ഇവയിലൂടെയുള്ള ശബ്ദത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ലോഹത്തിലുള്ള സ്‌ക്രുകള്‍ ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

ഒരു ക്ലാസിക്കല്‍ സ്പീക്കര്‍ ഡോക്ക് എന്നതാണ് ഇതിന് ഏറ്റവും അനുയോജ്യമായ വിശേഷണം എന്നു തോന്നുന്നു.  കാരണം ഒരു ആധുനിക ഉപകരണത്തിന് ഉണ്ടാകേണ്ട ഫീച്ചറുകളായ എയര്‍പ്ലേ അല്ലെങ്കില്‍ വയര്‍ലെസ് സ്ട്രീമിംഗ് എന്നിവയൊന്നും ഈ സ്പീക്കര്‍ ഡോക്കിന് ഇല്ല.

10 വാട്ട് അനലോഗ് ആംപ്ലിഫയര്‍ ഉള്ളതിനാല്‍ ഈ ഡോക്ക് അനലോഗ് കണക്ഷനുകള്‍ മാത്രമേ സാധ്യമാക്കുന്നുള്ളൂ.  ഫ്ലുഅന്‍സ് എന്നത് സിഡബ്ല്യുഡി ലിമിറ്റഡിന്റെ ഏറെ ജനപ്രീതിയുള്ള ഹോം തിയറ്റര്‍ സ്പീക്കറുകളാണ്.  ഇന്റര്‍നെറ്റ് വഴി മാത്രമേ ഈ സ്പീക്കര്‍ ഡോക്ക് വാങ്ങിക്കാന്‍ സാധ്യമാകൂ.  ഇതു ഉപഭോക്താക്കള്‍ക്ക് ഈ ഉല്‍പന്നം വില കുറച്ച് നല്‍കുന്നതിന് നിര്‍മ്മാതാക്കളെ സഹായിക്കും.

ഈ സ്പീക്കര്‍ ഡോക്കിന് ഏകദേശം 7 ഇഞ്ച് നീളവും, 6 ഇഞ്ച് ആഴവും ആണുള്ളത്.  290 ഇഞ്ച് വീതിയില്‍ മുട്ടയുടെ ആകൃതിയാണ് ഇതിനുള്ളത്.  5.9 കിലോഗ്രാം ആണ് ഈ സ്പീക്കര്‍ ഡോക്കിന്റെ ഭാരം.  ഇതിന്റെ ഇരു വശങ്ങളിലും ഡിസ്‌പ്ലേയുള്ളത് കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

ഫൈഎസ്ഡികെ 500 ഓഫ് ചെയ്യാന്‍ പറ്റില്ല, മറിച്ച് സ്റ്റാന്റ്‌ബൈ മോഡില്‍ വെക്കാനേ സാധിക്കൂ.  സ്റ്റാന്റ്‌ബൈ മോഡിലാണ് എന്നു അറിയിക്കാന്‍ ഒരു ഹാഷ് മാര്‍ക്ക് ഉപയോഗിക്കുന്നു.  ഇതിന്റെ പിന്‍വശത്തുള്ള 5 ഇഞ്ച് ഡ്രൈവര്‍ ഡോക്ക് ശബ്ദം ഉച്ചത്തിലാക്കാന്‍ സഹായിക്കുന്നു.

എസ്-വീഡിയോ അല്ലെങ്കില്‍ കമ്പോസിറ്റ് വീഡിയോ കണക്ഷനുകള്‍ ഉപയോഗിച്ച് ഈ സ്പീക്കര്‍ ഡോക്കിന് ടിവില്‍ ഐഡിവൈസസില്‍ നിന്നും വീഡിയോ പ്ലേ ചെയ്യിക്കാന്‍ സാധിക്കും.

11,000 രൂപയോളം ആണ് ഫ്ലുഅന്‍സ് ഫൈഎസ്ഡികെ500 സ്പീക്കര്‍ ഡോക്കിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot