ആന്‍ഗ്രി ബേര്‍ഡ്‌സ് ഇനി സംഗീത ലോകത്തും

Posted By: Super

ആന്‍ഗ്രി ബേര്‍ഡ്‌സ് ഇനി സംഗീത ലോകത്തും

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയിലെല്ലാം വിരാജിക്കുകയായിരുന്ന ആന്‍ഗ്രി ബേര്‍ഡ്‌സ് ഇനി പുതിയ ഭാവത്തിലും. പുതിയ സ്പീക്കര്‍ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് ആന്‍ഗ്രി ബേര്‍ഡ്‌സ്.ഐപോഡ്, ഐപാഡ്, ഐഫോണ്‍ എന്നിവയുടെ ഡോക്കിംഗ് സ്‌റ്റേഷനായും ഉപയോഗിക്കുന്നവയാണ് ഈ പുതിയ ആന്‍ഗ്രി ബേര്‍ഡ്‌സ് സ്പീക്കറുകള്‍. മാസങ്ങള്‍ക്ക് മുന്‍പ് കേട്ടു തുടങ്ങിയതാണ് ആപ്പിള്‍ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കാവുന്ന ഡോക്കിംഗ്
സ്‌റ്റേഷനുകളോടു കൂടിയ സ്പീക്കറുകള്‍ വരാന്‍ പോകുന്നു എന്ന്.

അടുത്ത മാസം പുറത്തിറങ്ങാന്‍ പോകുന്ന ആന്‍ഗ്രി ബേര്‍ഡ്‌സ് സ്പീക്കറുകള്‍ യുഎസിലായിരിക്കും ആദ്യം ഇറങ്ങുക. വ്യത്യസ്തമായ മൂന്നു പേരുകളിലാണ് ഗിയര്‍4 ആന്‍ഗ്രി ബേര്‍ഡ്‌സ് രംഗപ്രവേശം ചെയ്യാനിരിക്കുന്നത്.

ആന്‍ഗ്രി റെഡ് ബേര്‍ഡ് സ്പീക്കര്‍, ആന്‍ഗ്രി ബ്ലാക്ക് ബേര്‍ഡ് സ്പീക്കര്‍, ഗ്രീന്‍ ഹെല്‍മെറ്റ് പിഗ് സ്പീക്കര്‍ എന്നീ മൂന്നു സ്പീക്കറുകളും ആന്‍ഗ്രി ബേര്‍ഡ്‌സിന്റെ ആരാധകരുടെ മനംമയക്കും.

3.5 എംഎം ഓഡിയോ സോക്കറ്റോടെയാണ് സ്പീക്കറുകള്‍ പുറത്തെത്തുന്നത്. കാഴ്ചയില്‍ വിചിത്രമായി തോന്നുന്ന ഗ്രീന്‍ ഹെല്‍മറ്റ് പിഗ് സ്പീക്കര്‍ ആപ്പിള്‍ ഐഫോണുകള്‍, ഐപോഡുകള്‍ എന്നിവയുമായി ലളിതമായി ഡോക്ക് ചെയ്യാന്‍ പറ്റുന്ന വിധത്തിലാണ് രൂപം നല്‍കിയിരിക്കുന്നത്.

ആന്‍ഗ്രി ബ്ലാക്ക് ബേര്‍ഡ് സ്പീക്കര്‍ ആപ്പിള്‍ ഐപാഡിനു മാത്രമായി പ്രത്യേകം നിര്‍മ്മിച്ചിരിക്കുതാണ്. നിങ്ങളുടെ ഐപാഡ് ചാര്‍ജ് ചെയ്യാനും ഈ സ്പീക്കര്‍ ഉപയോഗിക്കാവുന്നതാണ്.

നിറയെ സ്റ്റാന്റുകളുമായെത്തുന്ന, ഒരു പൊട്ടിയ കൂടയുടെ രൂപത്തിലെത്തുന്ന ഈ സ്പീക്കറുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐഫോണ്‍ ചാര്‍ജ് ചെയ്യാം. ഓരോ യൂണിറ്റും, ഒരു 2.1 സ്പീക്കര്‍, പവര്‍ അഡാപ്റ്റര്‍, 3.5 എംഎം പോര്‍ട്ട് തുടങ്ങിയവ അടങ്ങിയതാണ്. ഓരോന്നും ഏതാണ്ട് 1400 ഗ്രാമുണ്ട് ഭാരം.

കാഴ്ചയില്‍ തമാശ തോന്നുന്ന ആന്‍ഗ്രി സ്പീക്കറുകള്‍ പക്ഷേ പ്രവര്‍ത്തന ക്ഷമതയുടെ കാര്യത്തില്‍ ഗൗരവക്കാരനാണെന്നു പറയാം. കാരണം, മികച്ച പ്രവര്‍ത്തനമാണിതു കാഴ്ച വെക്കുന്നത്.

റെഡ് ആന്‍ഗ്രി ബേര്‍ഡ് സ്പീക്കറിന് 4,300 രൂപയോളവും, ബ്ലാക്ക് ആന്‍ഗ്രി ബേര്‍ഡ് സ്പീക്കറിന്റെ ഏകദേശ വില 6,300 രൂപയും, ഗ്രീന്‍ ഹെല്‍മറ്റ് പിഗിന്റേത് ഏതാണ്ട് 5,800 രൂപയും ആണ് വില. എന്നാല്‍ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇവ സ്വന്തമാക്കാന്‍ ഇനിയും കാത്തിരുന്നേ പറ്റൂ. കാരണം ഇപ്പോഴിത് യൂറോപ്പിലും, യുഎസിലും മാത്രമേ ലഭ്യമാകൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot