ഇന്‍സ്പാനില്‍ നിന്നും ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വരുന്നു

ഇന്‍സ്പാന്‍ പുതുതായി വിപണിയിലെത്തിക്കുന്ന ബ്ലൂടൂത്ത് സ്റ്റീരിയോ ഹെഡ്‌സെറ്റ് ആണ് ജീനിയസ് എച്ച്എസ്-905ബിടി. മതര്‍ബോര്‍ഡ്, മറ്റു ഹാര്‍ഡ്‌വെയറുകള്‍ എന്നിവ നിര്‍മ്മിക്കുന്ന ഇന്‍സ്പാന്‍ പുതുതായി ഇറക്കുന്ന ഈ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് നിലവിലുള്ള ഹെഡ്‌സെറ്റുകള്‍ക്കൊപ്പം എങ്ങനെ പിടിച്ചു നില്‍ക്കും എന്നറിയാന്‍ അല്‍പം കാത്തിരിക്കുക തന്നെ വേണം.
ഇന്നിപ്പോള്‍ ബ്ലൂടൂത്ത് സംവിധാനമുള്ള ഹെഡ്‌സെറ്റുകള്‍ ധാരാളം ഇറങ്ങുന്നുണ്ട്. അതുകൊണ്ടു തന്നെ ഈ പുതിയ ഇന്‍സ്പാന്‍ ഹെഡ്‌സെറ്റിനു കടുത്ത മത്സരം തന്നെ നേരിടേണ്ടി വരും. അത്ര മികച്ചതാണെങ്കില്‍ മാത്രമേ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. മൊബൈല്‍ ഫോണ്‍, ഐപാഡ്, ടാബ്‌ലറ്റ്, മറ്റു മ്യൂസിക് ഗാഡ്ജറ്റുകള്‍ എന്നിങ്ങനെ ബ്ലൂടൂത്ത് സെവിധാനമുള്ള എല്ലാ ഗാഡ്ജറ്റുകള്‍ക്കൊപ്പവും ഈ പുതിയ ഇന്‍സ്പാന്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഉപയോഗിക്കാം.
നൂതനമായ ശബ്ദ സംവിധാനമാണ് ഈ ഹെഡ്‌സെറ്റില്‍ ഇന്‍സ്പാന്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി ബ്ലൂടൂത്ത് സംവിധാനമുള്ള ഗാഡ്ജറ്റുകളില്‍ നിന്നും പാട്ടുകള്‍ സ്ട്രീം ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം അവ ഈ ഹെഡ്‌സെറ്റു വഴി നിയന്ത്രിക്കാനും സാധിക്കുന്നു.
ഉന്നത ഗുണനിലവാരം പുലര്‍ത്തുന്ന ഹെഡ്‌ഫോണുകള്‍, മൈക്രോഫോണുകള്‍ എന്നിവയുള്ള ഈ ഹെഡ്‌സെറ്റ് ഫോണ്‍ കോള്‍ അറ്റെന്റ് ചെയ്യാനും കട്ട് ചെയ്യാനും എല്ലാം ഉപയോഗിക്കാം.
ഫീച്ചറുകള്‍:
- ബ്ലൂടൂത്ത് സ്റ്റീരിയോ ഹെഡ്‌സെറ്റ്
- ബ്ലൂടൂത്ത് സംവിധാനമുള്ള ഗാഡ്ജറ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു
- 10 മീറ്റര്‍ വരെ ബ്ലൂടൂത്ത് റെയ്ഞ്ച്
- ഹെഡ്‌ഫോണുകളുമായി ബന്ധിപ്പിക്കാന്‍ സ്റ്റീരിയോ മിനി ജാക്ക്
- 6 മണിക്കൂര്‍ പ്ലേബാക്ക് സമയം
- 165 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം
- 2 മണിക്കൂര്‍ സമയം കൊണ്ട് ബാറ്ററി ചാര്‍ജ് ചെയ്തു കഴിയുന്നു


Click it and Unblock the Notifications








