ഒരു സുന്ദരന്‍ സ്പീക്കര്‍ സിസ്റ്റവുമായി ജീനിയസ്

Posted By:

ഒരു സുന്ദരന്‍ സ്പീക്കര്‍ സിസ്റ്റവുമായി ജീനിയസ്

ജീനിയസിന്റെ എസ്ഡബ്ല്യു - 2.1 360 എന്ന സ്പീക്കര്‍ സിസ്റ്റം പുറത്തിറക്കുന്നതായി ഇന്‍സ്പാന്‍ ഇന്‍ഫോടെക് പ്രഖ്യാപിച്ചിരിക്കുന്നു.  ഇത്രയും കാലം, ഇന്‍സ്പാന്‍ ഇന്‍ഫോടെക് മതര്‍ബോര്‍ഡ്, മറ്റു ഹാര്‍ഡ്‌വെയറുകള്‍ എന്നിവയുടെ വിതരണമാണ് നടത്തിക്കൊണ്ടിരുന്നത്.

മികച്ച ശബ്ദസംവിധാനമുള്ള മൂന്നു സ്പീക്കറുകളോടു കൂടിയതാണ് ഈ ജീനിയസ് സിസ്റ്റം.

ഫീച്ചറുകള്‍:

 • മൂന്നു സ്പീക്കറുകള്‍

 • വുഡണ്‍ സബ്വൂഫര്‍

 • 4 ഇഞ്ച് യൂണിറ്റ് ഡ്രൈവര്‍

 • റിഫഌക്‌സ് പോര്‍ട്ട്

 • ശക്തമായ ബാസ്

 • മികച്ച ശബ്ദ സംവിധാനം

 • ഇരട്ട സാറ്റലൈറ്റ് സ്പീക്കറുകള്‍

 • 2.75 ഇഞ്ച് കളര്‍-കോട്ടഡ് ഡ്രൈവര്‍

 • ശബ്ദ, ബാസ് നിന്ത്രണം

 • വൂഫറിന്റെ നീളം 222 എംഎം, വീതി 155 എംഎം, കട്ടി 209 എംഎം

 • സാറ്റലൈറ്റ് സ്പീക്കറിന്റെ വീതി 85 എംഎം, നീളം 130 എംഎം, കട്ടി 86 എംഎം

 • ഭാരം 1,800 ഗ്രാം
ലളിതവും സുന്ദരവുമായ ഡിസൈനാണ് ഈ പുതിയ സ്പീക്കര്‍ സിസ്റ്റത്തിന്റേത്.  ഇതിന്റെ സബ്‌വൂഫര്‍ മരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.  സബ്‌വൂഫറിന്റെ ക്യാബിനുള്ളിലാണ് 4 ഇഞ്ച് വ്യാസമുള്ള വൂഫര്‍ വെച്ചിരിക്കുന്നത്.  വ്യക്തവും മികച്ചതുമായ ബാസിന് വൂഫറിന് ഒരു റിഫഌക്‌സ് പോര്‍ട്ട് ഉണ്ട്. സ്പീക്കറിന്റെ കവറിംഗ് മരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നതുകൊണ്ട് ഇതു കൂടുതല്‍ കാലം നിലനില്‍ക്കും എന്നു ന്യായമായും പ്രതീക്ഷിക്കാം.

അതുപോലെ ഈ മരത്തിലുള്ള കവറിംഗ് ഒരു പഴമയുടെ ഗാംഭീര്യമ നല്‍കുന്നു ഈ സ്പീക്കര്‍ സിസ്റ്റത്തിന്.  ഒരു മള്‍ട്ടി ലാംഗ്വേജ് യൂസര്‍ മാന്വല്‍ ലഭിക്കും ഇതിനൊപ്പം.  അതിനാല്‍ ഇവ എളുപ്പത്തില്‍ സെറ്റ് അപ്പ് ചെയ്യാനും പ്രവര്‍ത്തിപ്പിക്കാനും കഴിയും.

1,200 രൂപയാണ് എസ്ഡബ്ല്യു - 2.1 360 സ്പീക്കര്‍ സിസ്റ്റത്തിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot