പാട്ടു പാടുന്ന ബള്‍ബുകള്‍

Posted By: Staff

പാട്ടു പാടുന്ന ബള്‍ബുകള്‍

ബള്‍ബുകള്‍ ഇനി നിങ്ങളുടെ ജീവിതം പ്രകാശമാനമാക്കുക മാത്രമല്ല, സംഗീതസാന്ദ്രമാക്കുകയും ചെയ്യും. ഗിനി ഓഡിയോ ബള്‍ബുകള്‍ എന്നു പേരിട്ടിരിക്കുന്ന ഈ രസികന്‍ സംഗീതോപകരണം വിപണിയിലെത്തിക്കുന്നത് ഗിനി ഇന്റര്‍നാഷണല്‍ ആണ്.

വയര്‍ലെസ് മ്യൂസിക് സിസ്റ്റവും എല്‍.ഇ.ഡി. ലൈറ്റിംഗും വളരെ വിദഗ്ധമായി സംയോജിപ്പിച്ചാണ് ഇവ രൂപകല്പന ചെയ്തിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും തികച്ചും ഒരു ബള്‍ബിന്റെ എല്ലാ സ്വഭാവവും കാണിക്കുന്നതുകൊ് ഗിനി ഓഡിയോ ബള്‍ബ് ഒരു സംഗീതോപകരണമാണെന്ന് ഒറ്റനോട്ടത്തില്‍ ആരും പറയില്ല.

ബള്‍ബിന്റെ ബേസ്് യൂണിറ്റിനോട് ഐഫോണ്‍, ഐപോഡ് തുടങ്ങിയവ ബന്ധിപ്പിച്ചാല്‍ ഈ ഓഡിയോ ബള്‍ബ് ഉപയോഗിച്ച് വീടാകെ സംഗീതമയമാക്കാം എന്നതാണിതിന്റെ പ്രത്യേകത. ഒക്ടോബറോടെ വിപണിയിലെത്തുന്ന ഗിനി ബള്‍ബുകളുടെ പ്രവര്‍ത്ത്നത്തിന് വെറും 5 വാട്ട് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ. സാധാരണ ബള്‍ബുകള്‍ക്കുപയോഗിക്കുന്ന സോക്കറ്റുകള്‍ മതി ഗിനി ബള്‍ബുകളുടെ പ്രവര്‍ത്തനത്തിന് എന്നത് ഇവയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

ഒരൊറ്റ സംവിധാനത്തില്‍ തന്നെ എട്ടു ബള്‍ബുകള്‍ വരെ ഉപയോഗിക്കാവുന്ന ഗിനി ഓഡിയോ ബള്‍ബുകളുടെ വില 5000 രൂപയാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot