വയര്‍ലെസ് മ്യൂസിക് സ്ട്രീമിന് പുതിയ ടെക്‌നോളജിയുമായി ഗൂഗിള്‍

Posted By:

വയര്‍ലെസ് മ്യൂസിക് സ്ട്രീമിന് പുതിയ ടെക്‌നോളജിയുമായി ഗൂഗിള്‍

വയര്‍ലെസ് മ്യൂസിക് സ്ട്രീം ആണ് മ്യൂസിക് ലോകത്തെ പുതിയ ട്രെന്റ്.  സോനസ് ടെക്ലോളജിയിലെ പോലെതന്നെ വയര്‍ലെസ് ആണ് മ്യൂസിക് സ്ട്രീം ചെയ്യാന്‍ സാധിക്കും ഗൂഗിളിന്റെ ഹോം എന്റര്‍ടെയിന്‍മെന്റ് ടെക്‌നോളജി ഉപയോഗിച്ചും.

സോനസ് ടെക്‌നോളജി ഉപയോഗിച്ച് ഒരു വീടു മുഴുവന്‍ സംഗീതം നിറയ്ക്കാന്‍ സാധിക്കും.  ഗൂഗിള്‍ ഇപ്പോള്‍ ഈ പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ വിശ്വസനീയമായ ഒരു സ്പീക്കര്‍ നിര്‍മ്മാണ കമ്പനിയെ അന്വേഷിക്കുകയാണ്.  ഇപ്പോള്‍ സോനസ് സ്പീക്കര്‍ വഴി മാത്രമേ ഈ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

സിരി വോയ്‌സ്, എയര്‍ പ്ലേ തുടങ്ങിയ ടെക്‌നോളജിയുടെ പേറ്റന്റ് ഉള്ള ആപ്പിളുമ ഗൂഗിളും തമ്മില്‍ കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കുന്നു്.  ഓണ്‍ലൈന്‍ ബിസിനസില്‍ വര്‍ഷങ്ങളായി ഗൂഗിള്‍ ഒരു നിറ സാന്നിധ്യമാണെങ്കിലും, ഇതാദ്യമായാണ് ഗൂഗിളിന്റെ പേരില്‍ ഒരു കണ്‍സ്യൂര്‍ ഇലക്ട്രോണ്ക്‌സ് ഉല്‍പന്നം വരുന്നത്.

മോട്ടറോള മൊബിലിറ്റി ഗൂഗിള്‍ വാങ്ങിക്കഴിഞ്ഞാല്‍ ഗൂഗിളില്‍ നിന്നും ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകളും ഗൂഗിളില്‍ നിന്നും പ്രതീക്ഷിക്കാം.  ഇതു വഴിയും ആപ്പിളിന് ഗൂഗിള്‍ ഒരു യഥാര്‍ത്ഥ ഭീഷണിയായി ഉയരാം.

ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്ന ഈ പുതിയ ടെക്‌നോളജി ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണോ, ടാബ്‌ലറ്റോ ഉപയോഗിച്ച് വീഡിന്റെ എതെങ്കിലും ഒരു ഭാഗത്തിരുന്ന പ്ലേ ചെയ്യുന്ന പാട്ടുകള്‍ നിയന്ത്രിക്കാന്‍ കഴിയും.

ഇതു തന്നെ ക്രോം ബ്രൗസറിന്റെ വോയ്‌സ് ആക്റ്റിവേറ്റഡ് സിസ്റ്റം ഉപയോഗിച്ചും സാധ്യമാണ്.  ഇത് ആപ്പിള്‍ ഉല്‍പന്നങ്ങളിലെ സിരി ആപ്ലിക്കേഷന് ഒരു ഭീഷണിയായി മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗൂഗിലിന്റെ ഈ നൂതന വോയ്‌സ് ടെക്‌നോളജി ഉപയോഗിച്ച് റേഡിയോ ഓണ്‍ ചെയ്യാനും വോയ്‌സ് ട്രാക്കുകള്‍ സേര്‍ച്ച് ചെയ്യാനും വോയ്‌സ് കണ്‍ട്രോള്‍ ഒപ്ഷനുകള്‍ വഴി സാധിക്കും.  അധികം വൈകാതെ ഗൂഗിളിന്റെ ഈ ടെക്‌നോളജി ലോകത്തെമ്പാടും ലഭ്യമാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot