വാഹനങ്ങള്‍ക്കിണങ്ങുന്ന ബ്ലൂടൂത്ത് ഓഡിയോ ഡിവൈസുമായി എച്ച്ടിസി

Posted By: Staff

വാഹനങ്ങള്‍ക്കിണങ്ങുന്ന ബ്ലൂടൂത്ത് ഓഡിയോ ഡിവൈസുമായി എച്ച്ടിസി

 

എച്ച്ടിസിയില്‍ നിന്നും ഒരു ബ്ലൂടൂത്ത് ഓഡിയോ ഡിവൈസ് എത്തുന്നു. കാറുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ രൂപം നല്‍കിയിട്ടുള്ള ഇത് ഇക്കഴിഞ്ഞ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വെച്ചാണ് എച്ച്ടിസി അവതരിപ്പിച്ചത്.

സ്മാര്‍ട്‌ഫോണ്‍ ഓഡിയോ പ്ലെയറിനെ കാര്‍ സ്റ്റീരിയോ സിസ്റ്റവുമായി ബന്ധിപ്പിക്കുകയാണ് ഈ ബ്ലൂടൂത്ത് ഡോങ്കിള്‍ ചെയ്യുക. ഒരു തമ്പ് ഡ്രൈവിനോട് സാമ്യം തോന്നുന്ന കുഞ്ഞു ഉപകരമാണ് എച്ച്ടിസി ബ്ലൂടൂത്ത് ഓഡിയോ. മൈക്രോയുഎസ്ബി ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്ന ഒരു പോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു.

ഓണ്‍, ഓഫ് ചെയ്യുന്നതിനുള്ള ബട്ടണുകളും 3.5 എംഎം ഓഡിയോ ജാക്കും ഇതില്‍ കാണാം. കാര്‍ സ്റ്റീരിയോ സിസ്റ്റത്തിന്റെ സെക്കന്ററി പോര്‍ട്ടുമായി പ്ലഗ് ചെയ്യാന്‍ ഈ ജാക്കിനെ ഉപയോഗിക്കാം.

കാറിന് മാത്രമല്ല, എല്ലാതരം വാഹനങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലാണ് ഈ ഡിവൈസിന്റെ രൂപകല്പന നിര്‍വ്വഹിച്ചിട്ടുള്ളത്. ഓഡിയോ വോള്യം കണ്‍ട്രോള്‍, എല്‍സിഡി സ്‌ക്രീന്‍ എന്നിവയാണ് ഇതിലെ മറ്റ് സൗകര്യങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot