സാംസംഗ് ഗാലക്‌സി ടാബിനായി പ്രത്യേക ഡോക്കിംഗ് സ്‌റ്റേഷന്‍

Posted By:

സാംസംഗ് ഗാലക്‌സി ടാബിനായി പ്രത്യേക ഡോക്കിംഗ് സ്‌റ്റേഷന്‍

ടാബ്‌ലറ്റ് വിപണിയില്‍ മത്സരം മുറുകുന്നതിന് അനുസരിച്ച് ടാബ്‌ലറ്റ് ആക്‌സസറികളുടെ വിപണിയിലും മത്സരം കൊഴുക്കുന്നു.  കീബോര്‍ഡുകള്‍ മുതല്‍ ഹൈ-ഫൈ ഡോക്കിംഗ് സ്‌റ്റേഷനുകള്‍ വരെ ഇതില്‍ പെടും.  ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ഓഡിയോ ഡോക്കിംഗ് സ്‌റ്റേഷനുകള്‍ക്ക് ആണ്.  മികച്ച ശ്രവ്യാനുഭവം ലഭിക്കുന്നതിന് വളരെ അത്യാവശ്യം ആയതുകൊണ്ടാണ് ഡോക്കിംഗ് സ്‌റ്റേഷനുകള്‍ക്ക് ആവശ്യക്കരേറുന്നത്.

സാംസംഗ് ഗാലക്‌സി ടാബിന് ഇതുവരെ ഓഡിയോ ഡോക്കിംഗ് സ്‌റ്റേഷന്‍ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല.  എന്നാല്‍ ഇപ്പോള്‍ ഐലവ് സാംസംഗ് ഗാലക്‌സി ടാബിനായി ഒരു ഡോക്കിംഗ് സ്‌റ്റേഷന്‍ഡ ഇറക്കിയിരിക്കുന്നു.  ഐഎസ്എം524 ആര്‍ട്ട്‌സ്‌റ്റേഷന്‍ പ്രോ എന്നാണ് ഐലവിന്റെ ഈ പുതിയ ഉല്‍പന്നത്തിന്റെ പേര്.

ഫീച്ചറുകള്‍:

  • ജെഓറ സൗണ്ട് ടെക്‌നോളജി

  • ഇന്‍ഫ്രാറെഡ് റിമോട്ട്

  • 3.5 എംഎം ഓഡിയോ ജാക്ക്

  • പോര്‍ട്രെയിറ്റ്/ലാന്‍ഡ്‌സ്‌കെയ്പ് വ്യൂവിംഗ് ആംഗിള്‍

  • ചാര്‍ജ് ചെയ്തുകൊണ്ട് പ്ലേ ചെയ്യാനുള്ള ഒപ്ഷന്‍

  • റിമോട്ട് സൂക്ഷിക്കാന്‍ പിറകു വശത്ത് ഇന്റഗ്രേറ്റഡ് മാഗ്നറ്റ്
ഈ സ്പീക്കര്‍ ഡോക്കിന് ഒരു ഭാമന്‍ ലുക്ക് ആണുള്ളത്.  ഇതിന്റെ വലിയ ബെയ്‌സ് കാരണം ആണിത്.  എന്നാല്‍ ഡോക്കിന്റെ ഡിസൈന്‍ മനോഹരമാണ്.  ഇതില്‍ ടാബ്‌ലറ്റ് വെക്കാന്‍ ഒരു ആര്‍ട്ടിക്കുലേറ്റിംഗ് ആം ഉണ്ട്.  അതിനാല്‍ ഈ ഡോക്കിന്റെ മുകളില്‍ തന്നെ സാംസംഗ് ഗാലക്‌സി ടാബ് വെക്കാന്‍ സാധിക്കും.  ഇത് കറക്കാന്‍ സാധിക്കുന്നതിനാല്‍ ഇഷ്ടമുള്ള പോലെ ടാബ്‌ലറ്റ് വെക്കാന്‍ കഴിയും.

സാംസംഗ് ഗാലക്‌സി ടാബിന്റെ രണ്ടു വേര്‍ഷനും ഈ ഡോക്ക് അനുയോജ്യമാണ്.  അതായത് 8.9 ഇഞ്ച് ടാബിനും, 10.1 ഇഞ്ച് ടാബിനും.  ടാബ്‌ലറ്റ് ഡോക്കില്‍ വെച്ചു കഴിഞ്ഞാല്‍ ഉപയോഗിച്ചു തുടങ്ങാം.  ഇതു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ കഴിയും എന്നുള്ളതുകൊണ്ട് ബാറ്ററി ലോ ആകും എന്ന പേടി വേണ്ട.

ഈ ഓഡിയോ ഡോക്കിംഗ് സ്‌റ്റേഷന്റെ ഇന്ത്യന്‍ വിപണിയലെ വില പ്രഖ്യാപിക്കാനിരിക്കുന്നേ ഉള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot