ഐപാഡിന് പെട്ടി, നമുക്ക് സ്പീക്കര്‍ സിസ്റ്റം.

By Shabnam Aarif
|
ഐപാഡിന് പെട്ടി, നമുക്ക് സ്പീക്കര്‍ സിസ്റ്റം.

ഏതൊരു ഗാഡ്ജറ്റിലൂടെയും സംഗീതം ആസ്വദിക്കാന്‍ രണ്ടു വഴികളുണ്ട്.  ഒന്ന് സ്പീക്കറുകള്‍ വഴി ഉച്ചത്തില്‍ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ പാട്ടു വെക്കാം.  രണ്ടാമത്തെ വഴി ഹെഡ്‌ഫോണുകള്‍ വഴി പാട്ടുകള്‍ കേള്‍ക്കുക എന്നതാണ്.

ശബ്ദം കുറവായിരിക്കും എന്നതാണ് ഇന്‍ബില്‍ട്ട് സ്പീക്കറുകളുടെ അപര്യാപ്തത.  സ്പീക്കറുകള്‍ ഇന്റഗ്രേറ്റ് ചെയ്യുമ്പോള്‍ പ്രവര്‍ത്തനക്ഷമത കുറയും.  ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഒരു എക്‌സ്റ്റേണല്‍ സ്പീക്കര്‍ സിസ്റ്റം സ്ഥാപിച്ചാല്‍ മതി.

നിരവധി ഗാഡ്ജറ്റ് നിര്‍മ്മാണ കമ്പനികളുടേതായി ധാരാളം സ്പീക്കര്‍ സിസ്റ്റങ്ങള്‍ വിപണിയിലിറങ്ങുന്നുണ്ട്.  പ്രത്യേകിച്ചും ആപ്പിള്‍ ഐപാഡിനു ചേര്‍ന്ന സ്പീക്കര്‍ സിസ്റ്റങ്ങള്‍.  സ്പീക്കര്‍ സിസ്റ്റം വെയ്ക്കാന്‍ കൂടുതല്‍ സ്ഥലം വേണ്ടി വരുന്നു എന്നതാണ് ഇവയുടെ ഒരു പ്രധാന പ്രശ്‌നം. യാത്രകളിലും മറ്റും ഇതൊരു ബുദ്ധിമുട്ടായി അനുഭവപ്പെടാം.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായിരിക്കും ഐമെയിന്‍ഗോയുടെ പുതിയ ഉല്‍പന്നമായ ഐമെയിന്‍ഗോ എക്‌സ്പി.

ഫീച്ചറുകള്‍:

  • 4 ബില്‍ട്ട്-ഇന്‍ സ്പീക്കറുകള്‍

  • ഉപകരണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു

  • ലളിതമായ പ്രവര്‍ത്തന രീതി

  • അധിക ഓഡിയോ ജാക്ക്
കൊണ്ടു നടക്കാന്‍ എളുപ്പമുള്ള സ്പീക്കര്‍ സിസ്റ്റം എന്നതിലുപരി ഏതു ഗാഡ്ജറ്റിന്റെ കൂടെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്, അതിന്റെ സുരക്ഷിതത്തവും ഉറപ്പാക്കുന്നു ഐമെയിന്‍ഗോ എക്‌സ്പി.  ഐപാഡ്, ഐപാഡ് 2 എന്നിവയ്‌ക്കൊപ്പം ഈ പോര്‍ട്ടബിള്‍ സ്പീക്കര്‍ സിസ്റ്റം നന്നായി പ്രവര്‍ത്തിക്കും.

ഐപാഡ് വളരെ സുഗമമായി ഉള്‍ക്കൊള്ളും വിധം ഒരു പെട്ടി പോലെയാണ് ഈ സ്പീക്കര്‍ സിസ്റ്റത്തിന്റെ ഡിസൈന്‍.  അതുകൊണ്ടു തന്നെ അധികം സ്ഥം വേണ്ടി വരും എന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.  അതുപോലെ ഐപാഡിനെ പൊതിഞ്ഞിരിക്കും എന്നുള്ളതിനാല്‍ ഇവ ഐപാഡിനെ ഒരു സംരക്ഷണ വലയം പോലെ കാത്തു രംക്ഷിക്കും.

ഇതിന്റെ കൂടെ ഒരു സ്റ്റാന്റും ഉണ്ടാകും.  അതുകൊണ്ട് ഐപാഡ് ഇതിനുള്ള ഫിറ്റ് ചെയ്തു കഴിഞ്ഞാല്‍ ഈ സ്റ്റാന്റില്‍ വെച്ച് മികച്ച കാഴ്ച അനുഭവം ലഭിക്കുകയും ചെയ്യും.  ഒരു ചാര്‍ജര്‍, രണ്ട് 3.5 ഓഡിയോ ജാക്കുകള്‍ എന്നിവ ഇതിനോടൊപ്പം ഉണ്ടാകും.

ഒരു ജാക്ക് ഐപാഡിനെ കെയ്‌സുമായി ബന്ധിപ്പിക്കാനും, മറ്റേത് ഹെഡ്‌ഫോണോ മറ്റോ ബന്ധിപ്പിക്കാനും ഉപയോഗിക്കാം.  പൂര്‍ണ്ണമായ ചാര്‍ജിംഗിന് 8 മുതല്‍ 10 മണിക്കൂര്‍ വരെ ചാര്‍ജ് ചെയ്യേണ്ടി വരും.  അങ്ങനെ ചെയ്താല്‍ 6 മണിക്കൂര്‍ ബാറ്ററി ബാക്ക്അപ്പ് ലഭിക്കും.  ഏതാണ്ട് 6,000 രൂപയാണ് ഐമെയിന്‍ഗോ എക്‌സ്പിയുടെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X