ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ക്കായി ഒരു ജെയ്‌സ് ഹെഡ്‌ഫോണ്‍

Posted By:

ആന്‍ഡ്രോയിഡ് ഗാഡ്ജറ്റുകള്‍ക്കായി ഒരു ജെയ്‌സ് ഹെഡ്‌ഫോണ്‍

എ-ജെയ്‌സ് വണ്‍ പ്ലസ് മികച്ച ശബ്ദസംവിധാനമുള്ള ഒരു ഹെഡ്ഫഓണ്‍ അന്വേഷിക്കുന്ന ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ചിരിക്കുന്നവയാണ്.  ഇന്‍ ലൈന്‍ റിമോട്ടിനൊപ്പം ബില്‍ട്ട് ഇന്‍ മൈക്രോഫോണും ഉണ്ട് ഈ എ-ജെയ്‌സ് വണ്‍ പ്ലസില്‍.

ഫീച്ചറുകള്‍:

 • മികച്ച ശബ്ദ സംവിധാനം

 • ആന്‍ഡ്രോയിഡ് ഉല്‍പന്നങ്ങള്‍ക്കൊപ്പം ഉപയോഗിക്കാം

 • ഇന്‍ലൈന്‍ റിമോട്ട്

 • ബില്‍ട്ട് ഇന്‍ മൈക്രോഫോണ്‍

 • കെട്ടിപ്പിണയാത്ത പരന്ന വയര്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • കോള്‍ കണക്റ്റ് ചെയ്യാന്‍ വണ്‍ ബട്ടണ്‍ ആക്‌സസ്

 • ഭാരം കുറവ്

 • നോയിസ് ഐസൊലേഷന്‍

 • 8.5 എംഎം ഡ്രൈവറുകള്‍

 • മികച്ച ബാസ്

 • മികച്ച ഓഡിയോ ഫ്രീക്വന്‍സി റെസ്‌പോണ്‍സ്
ഈ പുതിയ ഹെഡ്‌ഫോണില്‍ നമ്മള്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യം ഇതിന്റെ വയര്‍ ആയിരിക്കും.  ഇവ പരസ്പരം കെട്ടു പിണയാതിരിക്കത്തക്കവണ്ണം പ്രത്യേകം ഡിസൈന്‍ ചെയ്തവയാണ്.  അതുപോലെ പതിവിനു വിപരീതമായി പരന്ന വയറാണിത്.

ചെവിക്കുള്ളിലേക്ക് കടത്തി വെക്കാവുന്ന തരത്തില്‍ വ്യത്യസ്തമായ ഡിസൈന്‍ ആണ് ഇതിന്റെ ഇയര്‍ഫോണുകള്‍.  അതിനാല്‍ പുറത്തു നിന്നുള്ള ബഹളങ്ങളൊന്നും കടക്കാതെ വളരെ നന്നായി സംഗീതം ആസ്വദിക്കാന്‍ കഴിയും.

ഓഡിയോ പ്ലഗുകള്‍ക്ക് സാധാരണയില്‍ നിന്നും വിപരീതമായി ഒരു മട്ട ത്രികോണ ആകൃതിയാണുള്ളത്.  ഇതിനു നാലു കോണ്ടാക്റ്റുകള്‍ ഉണ്ട് എന്നൊരു പ്രത്യേകതയും ഉണ്ട്.  അതിനാല്‍ പഴയ വേര്‍ഷന്‍ എംപി3 പ്ലെയറുകള്‍, ഫോണുകള്‍ എന്നിവയ്‌ക്കൊപ്പം ഈ ഹെഡ്‌ഫോണ്‍ ഉപോയഗിക്കാന്‍ സാധിക്കില്ല.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഇവ ഉപയോഗപ്പെടുത്താന്‍ സാധിക്കും.  ഇതിലെ നാലാമത്തെ കോണ്ടാക്റ്റ് കണ്‍ട്രോള്‍ സിഗ്നല്‍ ഫോണിലേക്ക് തിരിച്ചയക്കാനാണ് ഉപയോഗിക്കുന്നത്.  ഇന്‍ ലൈന്‍ റിമോട്ടില്‍ നിന്നും ഉള്ള സിഗ്നലുകളാണ് ഇങ്ങനെ ഫോണിലേക്ക് അയക്കുന്നത്.

വലുത്തെ ഇയര്‍ഫോണിനടുത്തായി ആണ് സിംഗിള്‍ ബട്ടണ്‍ റിമോട്ടും, മൈക്രോഫഓണും ഒരുക്കിയിരിക്കുന്നത്.  ഇതിലെ സിംഗിള്‍ ബട്ടണ്‍ ഫോണ്‍ കോളുകള്‍ എടുക്കാന്‍ സഹായിക്കുന്നു.  പാട്ടു കേട്ടുകൊണ്ടിരിക്കുമ്പോള്‍ കോള്‍ വന്നാല്‍ ഈ ബട്ടണില്‍ ഒന്നമര്‍ത്തിയാല്‍ മാത്രം മതി.

ജെയ്‌സിന്റെ ആപ്ലിക്കേഷനുമായി ചേര്‍ന്ന് ഈ ബട്ടണ്‍ പാട്ടു മാറ്റാനും, ശബ്ദം കുറയ്ക്കാനും കൂട്ടാനും എല്ലാം ഉപയോഗിക്കാം.  നോയിസ് കാന്‍സലേഷന്‍ ടെക്‌നിക്ക് ഉപയോഗപ്പെടുത്തിലിരിക്കുന്നതിനാല്‍ വളരെ നന്നായി ഇഷ്ട സംഗീതം ആസ്വദിക്കാന്‍ സാധിക്കും.

2,500 രൂപയോളം ആണ് എ-ജെയ്‌സ് വണ്‍ പ്ലസ് ഹെഡ്‌ഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot