ജെബിഎല്‍ എയര്‍പ്‌ളേ, വീടാകെ സംഗീതം

Posted By: Staff

ജെബിഎല്‍ എയര്‍പ്‌ളേ, വീടാകെ സംഗീതം

ഇക്കാലത്ത് ഏതൊരു സംഗീത പ്രേമിയുടെയും സ്വപ്‌നമാണെന്നുതന്നെ പറയാം ജെബിഎല്‍ ന്റെ ഓഡിയോ ഗാഡ്ജറ്റുകള്‍. ജെബിഎല്ലിന്റെ സ്പീക്കറുകള്‍ ഒരു ആഢംഭര വസ്തുവും കൂടിയാണ്. ജെബിഎല്ലിന്റെ എയര്‍പ്‌ളേ വയര്‍ലെസ് സ്പീക്കര്‍ ഈ നിരയിലെ
ഏറ്റവും പുതിയതാണ്.

ഓഫീസോ വീടോ ആകട്ടെ കെട്ടിടം ആകെ സംഗീതത്തിന്റെ അലകളൊഴുകി നടക്കും ഈ വയര്‍ലെസ് എയര്‍പ്‌ളേ സ്പീക്കര്‍. സ്പീക്കറിലുള്ള വൈഫൈ വഴിയാണിതു സാധ്യമാകുന്നത്. ഒരു മാകിലോ, പേഴ്‌സണല്‍ കമ്പ്യൂട്ടറിലോ ഉള്ള iട്യൂണ്‍സ് മ്യൂസിക് ലൈബ്രറിയിലുള്ള ഓഡിയോ ഫയലുകള്‍ ഈ സ്പീക്കര്‍ വഴി കേള്‍ക്കാം.

iഫോണ്‍, iപോഡ്, iപാഡ് തുടങ്ങിയവയെ സപ്പോര്‍ട്ടു ചെയ്യുന്ന ടച്ച് ഡോക്ക് ഇതിന്റെ ഒരു എടുത്തു പറയത്തക്ക പ്രത്യേകതയാണ്.
ഇതിന്റെ വേറിട്ടു നില്‍ക്കുന്ന ഡിസൈനും, തിളക്കവും, ഗുണമേന്‍മയേറിയ പെയിന്റ് എന്നിവ ഇതിന് ഒരു ആഢംഭര ഭാവം നല്‍കുന്നു. പാടികൊണ്ടിരിക്കുന്ന ഓഡിയോ ഫയലിനെ കുറിച്ചുള്ള വിവരങ്ങള്‍ കാണിക്കുന്ന ഒരു ഡിസ്പ്‌ളേയും ഇതിനുണ്ടായിരിക്കും.

എഫ് എം റേഡിയോയും, ഡ്യുവല്‍ അലാറം ക്ലോക്കും ഇതിലുണ്ട്. ഒരേ സമയം 10 ചാനലുകള്‍ വരെയും സ്‌റ്റോര്‍ ചെയ്യാമെന്നത് ഇതിനെ വേറിട്ടു നിര്‍ത്തും.

മൂന്ന് ജെബിഎല്‍ ട്രാന്‍സ്ഡ്യൂസറുകള്‍ വഴി 360 ഡിഗ്രി കവറേജ് ഉറപ്പു നല്‍കുന്നു ഈ വസര്‍ലെസ് സ്പീക്കര്‍. ഇതേപോലുള്ള വേറെ കമ്പനികളുടെ ഉല്പന്നങ്ങളും വിപണിയില്‍ ഇറങ്ങികൊണ്ടിക്കുന്നുണ്ടെങ്കിലും ഒന്നും ജെബിഎല്ലിനു തുല്യമാവില്ലയെന്നതാണ് സത്യം. കാരണം വിപണിയില്‍ ജെബിഎല്ലിനുള്ള സ്ഥാനവും വിശ്വാസവും വളരെ ഉയര്‍ന്നതാണ്.

കറുപ്പ്, വെള്ള നിറങ്ങളില്‍ വരുന്ന ഈ എയര്‍പ്‌ളേ വയര്‍ലെസ് സ്പീക്കറുകള്‍ HARMAN ഏകദേശം 17,000 രൂപയ്ക്കാണ്. ഇതിന്റെ ഗുണഗണങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇതത്ര വലിയ വിലയാണെന്നു പറയാനാകില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot