പ്രൊഫഷണലുകള്‍ക്ക് ക്ലിപ്ഷ് ഇമേജ് വണ്‍ ഹെഡ്‌ഫോണ്‍

Posted By:

പ്രൊഫഷണലുകള്‍ക്ക് ക്ലിപ്ഷ് ഇമേജ് വണ്‍ ഹെഡ്‌ഫോണ്‍

പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ഹെഡ്‌ഫോണുകളാണ് ക്ലിപ്ഷ് ഹെഡ്‌ഫോണുകള്‍.  ഏറ്റവും വിശ്വസനീയമാണ്, മികച്ച ശബ്ദ സംവിധാനം എന്നിവയാണ് ഈ സ്വീകാര്യത ക്ലിപ്ഷിന് നേടി കൊടുത്തത്.

പലതരം ഇന്‍-ഇയര്‍ഫോണുകള്‍ ക്ലിപ്ഷ് വിപണിയിലെത്തിച്ചിട്ടുണ്ട്.  ഇപ്പോള്‍ ക്ലിപ്ഷിന്റെ ശ്രദ്ധ മുഴുവന്‍ വ്യത്യസ്ത ഇയര്‍ ഡിസൈനുകളിലാണ്.  വണ്‍ ഇമേജ് ഹെഡ്‌സെറ്റ് ആണ് ക്ലിപ്ഷിന്റെ ഏറ്റവും പുതിയ ഉല്‍പന്നം.

കറുപ്പ് നിറത്തിലാണ് ഇമേജ് വണ്‍ ഹെഡ്‌സെറ്റ് വരുന്നത്.  ഇതിന്റെ പാഡ് തുകലില്‍ പൊതിഞ്ഞിരിക്കുന്നു.  അതിനു പുറത്തായി ക്ലിപ്ഷിന്റെ ലോഗോയും.  മികച്ച പാഡ് ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് തുടര്‍ച്ചയായി വളരെ നേരം ഉപയോഗിച്ചാലും ബുദ്ധിമുട്ട് അനുഭവപ്പെടുകയില്ല.

ഇതിലെ ഓഡിയോ കേബിള്‍ എടുത്തു മാറ്റാന്‍ പറ്റാത്തവയാണ്.  ഇതില്‍ ഇന്റഗ്രേറ്റഡ് മൈക്രോഫോണ്‍, ഐഫോണ്‍ കണ്‍ട്രോണ്‍ എന്നിവ ഉണ്ട് ഇതില്‍.  ഒരു സിപി-അപ് പ്രൊട്ടക്റ്റീവ് കെയ്‌സും ഇതിനുണ്ട്.  ചെറിയ ഹെഡ്‌ഫോണ്‍ ജാക്കുമായി ബന്ധിപ്പിക്കാന്‍ പാകത്തില്‍ ഒരു 0.25 ഇഞ്ച് അഡാപ്റ്ററും ക്ലിപ്ഷ് ഇമേജ് വണ്‍ ഹെഡ്‌സെറ്റില്‍ ഉണ്ട്.

ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ചാലും ശ്ബ്ദത്തിന് ഒരു തടസ്സവും അനുഭവപ്പെടില്ല എന്നതാണ് ഇതിന്റെ ഒരു ആകര്‍ഷണീയത.  ക്ലിപ്ഷ് ഇമേജ് വണ്‍ ഹെഡ്‌ഫോണിന്റെ വില 6,500നു മുകളിലാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot