ഓണ്‍ലൈന്‍ ട്രാവല്‍ സൈറ്റ് 'മേക്ക്‌മൈട്രിപ്പ്' ഉടന്‍ മലയാളത്തിലെത്തുന്നു....!

Written By:

ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇനി നിങ്ങള്‍ക്ക് ഭാഷയറിയത്തതിനാല്‍ കീറാമുട്ടി ആകില്ല. പ്രാദേശിക ഭാഷകളിലേക്ക് കൂടി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയാണ്. ഇതിന്റെ തുടക്കമെന്ന നിലയില്‍ മേക്ക്‌മൈട്രിപ്പ് ഹിന്ദി ഭാഷയില്‍ അവരുടെ സൈറ്റ് ആരംഭിച്ചു കഴിഞ്ഞു. മലയാളം, തമിഴ്, കന്നട തുടങ്ങിയ തെക്കേ ഇന്‍ഡ്യന്‍ ഭാഷകളില്‍ ഉടന്‍ തന്നെ മേക്ക്‌മൈട്രിപ്പ് എത്തും. ഇതിന് മുന്‍പ് അവര്‍ ഇംഗ്ലീഷില്‍ മാത്രമാണ് തങ്ങളുടെ സൈറ്റ് പ്രസിദ്ധീകരിച്ചിരുന്നത്. മേക്ക്‌മൈട്രിപ്പ് ആപ് നിങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണിലും ഉപയോഗിക്കാവുന്നതാണ്. ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം സെറ്റിംഗ്‌സ് ഓപ്ഷനില്‍ പോയി നിങ്ങള്‍ക്ക് ആവശ്യമുളള ഭാഷ തിരഞ്ഞെടുക്കാവുന്നതാണ്.

മേക്ക്‌മൈട്രിപ്പ് ആപ് നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ കൂടാതെ വിന്‍ഡോ, ബ്ലാക്ക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആപില്‍ ഫ്‌ളൈറ്റ് ടിക്കറ്റ് കൂടാതെ റെയില്‍വേ ടിക്കറ്റ്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയും ചെയ്യാവുന്നതാണ്. ഉടനടി തെലുങ്ക്, ഗുജറാത്തി, മലയാളം എന്നീ ഭാഷകളിലാണ് തങ്ങള്‍ മേക്ക്‌മൈട്രിപ്പിന്റെ സൈറ്റ് തുടങ്ങുന്നതെന്ന് കമ്പനിയുടെ പ്രൊഡക്ട് ചീഫ് പ്രവീണ്‍ ഭസീന്‍ അറിയിച്ചു. ഇതുകൊണ്ട് കൂടുതല്‍ ആളുകള്‍ക്ക് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഭസീന്‍ കൂട്ടിേേച്ചര്‍ത്തു.

ആപിനെ കൂടാതെ മേക്ക്‌മൈട്രിപ്പില്‍ എസ്എംഎസ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യമുണ്ട്. അതായത് എസ്എംഎസ്സിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് ഫ്‌ളൈറ്റ് തിരയക, ബസ് ടിക്കറ്റ് ബുക്ക് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുളള സൗകര്യമുണ്ട്.

മേക്ക്‌മൈട്രിപ്പ് മൊബൈലില്‍ എങ്ങനെ ബുക്ക് ചെയ്യാമെന്നറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Online travel firm Makemytrip will launch their website in malayalam soon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot