കാണാനും കൊള്ളാം കേൾക്കാനും കൊള്ളാം..! നൈസ് ആണ് ഈ ഇയർബഡ്‌സ്
ആദ്യ കാലത്ത് മൊബൈൽ വാങ്ങുമ്പോൾ കൂടെ ഫ്രീയായിട്ടോ ചെറിയ തുകയ്‌ക്കോ മറ്റോ കിട്ടി കൊണ്ടിരുന്ന കുഞ്ഞൻ വള്ളികൾ ആയിരുന്നു പഴയ കാല ഹെഡ് സെറ്റുകൾ. അതിന്റെ വള്ളിയങ്ങോട്ടോ ഇങ്ങോട്ടോ ഒട്ടിപ്പിടിക്കുകയോ ചെയ്താൽ പിന്നെ വേർപെടുത്തുക എന്നത് പ്രയാസകരമായ ജോലി ആണ്. അഥവാ ഇനിയിപ്പോ വേർപെട്ട് കിട്ടിയാലോ ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ പിന്നീട് രണ്ട് സൈഡും കേൾക്കുള്ളു. എന്നാലിന്ന് കഥയാകെ മാറി. ഉപയോഗിക്കുന്ന മൊബൈൽ ഫോണിനോളം തന്നെ പ്രധാന്യം ഹെഡ് ഫോണുകൾക്കും ഉണ്ട്. ദിവസേനയെന്നോണമാണ് ഹെഡ് സെറ്റുകളിൽ ട്രെൻഡുകൾ മാറിക്കൊണ്ടിരിക്കുന്നത്.
വയറുകളില്ലാത്ത ചെവിക്കുള്ളിൽ പതുങ്ങി ഇരിക്കുന്ന ഇയർ ബഡ്‌സുകൾ മുതൽ ഫോണുമായി നേരിട്ട് യാതൊരു ബന്ധവുമില്ലെങ്കിലും ബ്ലൂടുത്ത് വഴി പ്രവർത്തിക്കുന്ന ഹെഡ് സെറ്റുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഉയർന്ന ക്വാളിറ്റിയും പുത്തൻ ഫീച്ചറുകളുമുള്ള നിരവധി ഇയർഫോണുകളുണ്ട്. ബ്ലൂടൂത്ത്, വോയിസ് അസിസ്റ്റന്റ് സവിശേഷതകളുള്ളവ.

കമ്പനിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമായാണ് ഈ ഇയർബഡ്സ് നിർമിച്ചിരിക്കുന്നത്. സൂപ്പർപോഡ്സ് കൺസേർട്ടോ ഇയർബഡ്സ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി വേണ്ടി മാത്രം ഡിസൈൻ ചെയ്ത മികച്ച ഇയർപോഡാണിത്. ഉഗ്രൻ സൗണ്ട് ക്വാളിറ്റിയുള്ള ഇയർഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നുവെന്നതാണ് മിവിയുടെ ഇയർഫോണുകളെ വേറിട്ട് നിർത്തുന്നത്.

3999 രൂപ വിലയുള്ള സൂപ്പർപോഡ്സ് കൺസേർട്ടോ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുൾപ്പെടെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും മിവി വെബ്‌സൈറ്റിലും ലഭ്യമാണ്. 12എംഎം ഓഡിയോ ഡ്രൈവറുകള്ള മിവി സൂപ്പർപോഡ്സ് കൺസേർട്ടോ ടിഡബ്ല്യുഎസ് ഇയർബഡ്സ് മികച്ച ശ്രവ്യാനുഭവമാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്. ഉഗ്രൻ ഡിസൈനുള്ള ഇയർഫോണിൽ മാഗ്നറ്റിക് ഇയർടിക്സാണുള്ളത്. ഐപിഎക്സ്5 റേറ്റഡ് സ്വെറ്റ്, വാട്ടർ റെസിസ്റ്റൻസ് ഫീച്ചറുണ്ട്. സൗണ്ട് ട്രാക്ക് മാറ്റാനും ശബ്ദം ക്രമീകരിക്കാനുമുളള സംവിധാനങ്ങളുണ്ട്. ബ്ലൂടുത്ത്, വോയിസ് അസിസ്റ്റന്റ് ഫീച്ചറുകൾ മിവി സൂപ്പർപോഡ്സ് കൺസേർട്ടോ ടിഡബ്ല്യുഎസ് ഇയർബഡ്സിനെ മികച്ചതാക്കുന്നു.ഇയർഫോണുകൾക്കൊപ്പം കേസിന്റെ ഭാരം 44 ഗ്രാം ആണ്.
സ്റ്റാൻഡേർഡ് ഓഡിയോയേക്കാൾ ഉയർന്ന സാംപിൾ റേറ്റും ബിറ്റ് ഡെപ്ത്തും ഉള്ളതിനാൽ, ഹൈ-റെസ് ഓഡിയോ പാട്ടിലെ സൂക്ഷ്മതകൾ പോലും കൃത്യതയോടെ പകർത്തുന്നതുകൊണ്ട് ഉദ്ദേശിച്ചതുപോലെ ഗാനം കേൾക്കാൻ ഉപയോക്താവിന് സാധിക്കുമെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.എഎൻസി സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തുനിന്നുള്ള ശബ്ദം തടയുകയും സംഗീതം, കോളുകൾ അല്ലെങ്കിൽ പോഡ്കാസ്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








