Home
Music

കളർഫുൾ വിത്ത് പവർഫുൾ..! ഗെയിമിങ് ഇനി പൊളിപൊളിക്കും

ഈ കാലത്ത് ഇയര്‍പോഡുകള്‍ കൈവശമില്ലാത്തവര്‍ താരതമ്യേനേ കുറവാണ്. ഇവയ്ക്ക് വിപണിയിലുള്ള ഡിമാന്റിനുസൃതമായി വ്യത്യസ്ത ഫീച്ചറുകളിലും കുറഞ്ഞ വിലയിലും ഇയര്‍പോഡുകള്‍ വിപണിയിലവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്ത വിലകളിലും സ്‌പെസിഫിക്കേഷനുകളിലും വരുന്ന ഇയര്‍ബഡുകള്‍ക്ക് പ്രത്യേകിച്ചും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ മിവി അവരുടെ പുതിയ ഇയര്‍ ബഡ്‌സ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഗെയിമിങിന് പ്രാധാന്യം നല്‍കി കൊണ്ടാണ് ഇയര്‍ ബഡ് പുറത്തിറക്കിയിരിക്കുന്നത്. മിവി കമാന്‍ഡോ എക്‌സ് 7 (Mivi Commando X7) ഗെയിമിംഗ് ഇയര്‍ബഡുകള്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഗെയിമിംഗിന്റെ കാര്യത്തില്‍ ഇത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. മിവി കമാന്‍ഡോ X7 ഗെയിമിംഗ് ഇയര്‍ബഡുകള്‍ക്ക് ആകര്‍ഷകമായ ഫീച്ചറുകളാണുള്ളത്.

മിവി കമാന്‍ഡോ ആ ഗെയിമിംഗ് ഇയര്‍ബഡുകള്‍ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രീമിയം വയര്‍ലെസ് ഇയര്‍ബഡ്സ് ആണ്. ഡോള്‍ബി ഓഡിയോ, അഡാപ്ടീവ് എഎന്‍സി, ഹൈ-റെസ് ഓഡിയോ, ത്രിഡി സൗണ്ട് സ്റ്റേജ് തുടങ്ങിയ ഹൈ എന്‍ഡ് സവിശേഷതകള്‍ ഓഡിയോ അനുഭവം മികച്ചതാക്കുന്നു. ഡുവല്‍ ഡിവൈസ് കണക്ടിവിറ്റി ഇവയ്ക്കുണ്ട്.

കളർഫുൾ വിത്ത് പവർഫുൾ..! ഗെയിമിങ് ഇനി പൊളിപൊളിക്കും

ഗെയിമിംഗിന് ഏറ്റവും മികച്ചതായി മിവിയുടെ കമാന്‍ഡോ X7 ഇയര്‍ബഡുകള്‍ കണക്കാക്കപ്പെടുന്നു. മികച്ച രൂപകല്‍പ്പനയും മികച്ച ഓഡിയോ നിലവാരവുമുള്ള ഇത് താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഇയര്‍ബഡാണ്. കമാന്‍ഡോ X7 ഇയര്‍ബഡുകള്‍ നാല് മൈക്കുകള്‍ ഉള്‍പ്പെടെയുള്ള നോയ്സ് കാന്‍സലേഷനുമായി വരുന്നു. പൂര്‍ണ്ണമായി ചാര്‍ജ് ചെയ്തതിന് ശേഷം 50 മണിക്കൂര്‍ ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മിവി കമാന്‍ഡോ ത7 ഇയര്‍ബഡുകള്‍ ഡ്യുവല്‍ RGB ലൈറ്റുകളുമായാണ് വരുന്നത്. ആകര്‍ഷകമായ ഓറോറ ലൈറ്റുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ഇയര്‍ബഡുകളും അവയുടെ കേസും ഏഴ് സവിശേഷ ലൈറ്റിംഗ് കോമ്പിനേഷനുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഉപയോക്തൃ പ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കി സൂക്ഷ്മമായി മാറുന്ന ലൈറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 35ms ലോ ലേറ്റന്‍സി ഗെയിമിംഗിനുള്ള പിന്തുണ ഇതിനുണ്ട്.

കളർഫുൾ വിത്ത് പവർഫുൾ..! ഗെയിമിങ് ഇനി പൊളിപൊളിക്കും

വളരെ വ്യക്തമായി ശബ്ദനിലവാരം പ്രദാനം ചെയ്യുന്ന തരത്തില്‍ തേര്‍ഡ് ഡയമെന്‍ഷന്‍ സൗണ്ട് ക്വാളിറ്റിയാണ് ഇവയിലുള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രവ്യാനുഭവം മികച്ചതാക്കുന്നുണ്ട്. ഗെയിമിംഗ് ആസ്വദിക്കാനായി ഫ്രീക്വന്‍സി ലെവലില്‍ ഡീപ്പ് റെസണേറ്റിങ്ങ് ബാസുണ്ട്. പുറത്തുള്ള അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ ശ്രവ്യാനുഭവത്തിനായി അഡ്വാന്‍സ്ഡ് ഓഡിയോ കോഡ് ഫീച്ചറുകളുമിവയ്ക്കുണ്ട്.

ഉയര്‍ന്ന നിലവാരത്തിലുള്ള ട്രാന്‍സ്‌പെരന്റ് ആക്രിലിക്ക് ലിഡ് ബ്ലെന്‍ഡിങ്ങ് ഇവയെ കാഴ്ചയില്‍ വളരെ ആകര്‍ഷകമാക്കുന്നു. കോള്‍ ചെയ്യുമ്പോള്‍ വ്യക്തമായി കേള്‍ക്കുന്ന തരത്തില്‍ എച്ച്ഡി കോള്‍ ക്ലാരിറ്റി സഹായിക്കുന്നു. ഒരു പ്രാവശ്യത്തെ ചാര്‍ജില്‍ 8.5 മണിക്കൂര്‍ നീണ്ട പ്ലേ ടൈമിവ ഉറപ്പാക്കുന്നു. അതുപോലെ തന്നെ 10 മിനിറ്റ് ചാര്‍ജില്‍ 500 മിനിറ്റ് വരെ നീണ്ട പെര്‍ഫോമെന്‍സുമുറപ്പാണ്. പൊടി, വെള്ളം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനായി ഐപിഎക്സ് 4.0 റെസിസ്റ്റന്റ്
സവിശേഷതയുണ്ട്.

കളർഫുൾ വിത്ത് പവർഫുൾ..! ഗെയിമിങ് ഇനി പൊളിപൊളിക്കും

പ്രൊഫഷണല്‍ സൗണ്ട് എഞ്ചിനീയര്‍മാരും ഓഡിയോ റെക്കോര്‍ഡിംഗ് സ്റ്റുഡിയോകളും ചേര്‍ന്നാണ് ചില സാങ്കേതികവിദ്യ ഫൈന്‍-ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ ആഴമുള്ള ബാസ് & റിച്ച് ട്രെബിള്‍ ഉറപ്പാണ്. എച്ച്ഡി യില്‍ നിന്ന് അള്‍ട്രാ എച്ച്ഡി യിലേക്ക് ഉയര്‍ത്താന്‍ ഇവ സഹായിക്കുന്നു.

മിവി കമാന്‍ഡോ X7 ഗെയിമിംഗ് ഇയര്‍ബഡുകള്‍ Type-C ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്നു. മിവി കമാന്‍ഡോ X7 ഇയര്‍ബഡുകള്‍ക്ക് 1,999 രൂപയാണ് വില. വൈബിനൊപ്പം ചേര്‍ന്ന് നിറം തിരഞ്ഞെടുക്കാവുന്ന 3 മോഡേണ്‍ ഷേഡുകള്‍ ലഭ്യമാണ്. കറുപ്പ്, നീല, വെള്ള എന്നീ മൂന്ന് നിറങ്ങളില്‍ ഇവ ലഭ്യമാണ്. ഒരു വര്‍ഷത്തെ വാറണ്ടിയോടെയാണ് ഇവ വരുന്നത്.

More from GizBot

Best Mobiles in India

English summary
Mivi has launched the Commando X7 gaming TWS earbuds, featuring 13mm electro-dynamic drivers, custom amplifiers, and dual RGB lighting inspired by Aurora Lights. With 50 hours of playtime and 35ms low-latency gaming mode, these earbuds offer a premium gaming experience. Other features include Dual Mic AI ENC for clear communication and Swift Charge Technology for quick recharges.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X