Home
Music

പോക്കറ്റ് കീറാതെ ഒരു നല്ല 5G ഫോൺ വാങ്ങാം! മോട്ടറോള G85 5G വൻ ഡിസ്കൗണ്ടിൽ വിൽക്കുന്നു

5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന അ‌തിവേഗം കുതിച്ചുയരുകയാണ്, നിരവധി പേർ 5ജി ഫോണുകളിലേക്ക് മാറുന്നു എന്നതാണ് ഇതിന്റെ അ‌ർഥം. നിലിൽ ഫീച്ചർ ഫോണുകൾ അ‌ല്ലെങ്കിൽ 4ജി സ്മാർട്ട്ഫോണുകൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപയോക്താക്കൾക്ക് ഒരു നല്ല 5ജി സ്മാർട്ട്ഫോണിലേക്ക് മാറണമെങ്കിൽ ഇപ്പോൾ കാര്യങ്ങൾ വളരെ ഈസിയാണ്. പോക്കറ്റ് കീറാതെ ബജറ്റ് വിലയിൽ സ്വന്തമാക്കാവുന്ന നിരവധി 5ജി ഫോണുകൾ ദിവസവും ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയും വിൽപ്പനയ്ക്കെത്തുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ മുൻപ് ലോഞ്ച് ചെയ്യപ്പെട്ട കൂടിയ വിലയുടെ ഫോണുകളും ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലുമൊക്കെ വാങ്ങാൻ ലഭ്യമാണ്.

പോക്കറ്റ് അ‌ധികം കീറാതെ, താങ്ങാനാകുന്ന വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്നവർക്ക് നിരവധി ഓപ്ഷനുകൾ ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ ഒരു മികച്ച ഓപ്ഷനാണ് മോട്ടറോളയുടെ ജി85 5ജി (Motorola G85 5G). കഴിഞ്ഞ വർഷം ജൂ​ലൈയിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്തത്.

പോക്കറ്റ് കീറാതെ ഒരു നല്ല 5G ഫോൺ വാങ്ങാം! മോട്ടറോള G85 5G

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് മോട്ടറോള ജി85 5ജിയുടെ 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 17,999 രൂപയും 12ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ​ഹൈ വേരിയൻ്റന് 19,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ഫ്ലിപ്പ്കാർട്ടിൽ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 16999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ 15999 രൂപ വിലയിൽ മോട്ടറോള ജി85 5ജി സ്വന്തമാക്കാൻ സാധിക്കും. എക്സ്ചേഞ്ച് ഓപ്ഷൻ താൽപര്യമുള്ളവർക്കായി പരമാവധി 11450 രൂപ വരെ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പകരം നൽകുന്ന ഫോണിന്റെ നില വിലയിരുത്തിയ ശേഷമാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക.

പോക്കറ്റ് കീറാതെ ഒരു നല്ല 5G ഫോൺ വാങ്ങാം! മോട്ടറോള G85 5G

മോട്ടറോള ജി85 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ (FHD+) ആണ് ഇതിലുള്ളത്. 1600nits പീക്ക് ​ബ്രൈറ്റ്നസ്, സുരക്ഷയ്ക്കായി അണ്ടർ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സ്കാനർ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്. സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

ഗ്രാഫിക്‌സിനായി Adreno 619 GPU, 12ജിബി വരെ റാം, 256ജിബി വരെ ഓൺബോർഡ് സ്റ്റോറേജ് എന്നിവയുമായാണ് ഈ മോട്ടറോള ഫോൺ എത്തുന്നത്. 8GB + 128GB, 12GB + 256GB എന്നീ റാം+ സ്റ്റോറേജ് വേരിയന്റുകളിൽ ഇത് ലഭ്യമാകും. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടറോള ജി85 5ജിയിൽ ഉള്ളത്. അ‌തിൽ OIS, 1/1.95″ സോണി LYT-600 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 8MP 118° അൾട്രാ വൈഡ് /മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. പഞ്ച് ഹോൾ കട്ടൗട്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

പോക്കറ്റ് കീറാതെ ഒരു നല്ല 5G ഫോൺ വാങ്ങാം! മോട്ടറോള G85 5G

ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP54 റേറ്റിംഗ്, 5G SA/NSA, ഡ്യുവൽ 4G VoLTE, 33W ടർബോപവർ ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി എന്നിവയൊക്കെയാണ് മോട്ടോ ജി85 5ജിയിൽ നൽകിയിരിക്കുന്ന മറ്റ് പ്രധാന ഫീച്ചറുകൾ. കൊബാൾട്ട് ബ്ലൂ, അർബൻ ഗ്രേ, ഒലിവ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ മോട്ടറോള G85 5G ലഭിക്കും.

More from GizBot

Best Mobiles in India

English summary
At the time of its launch in India, the Motorola G85 5G was priced at Rs 17,999 for the base model with 8GB RAM and 128GB storage, and Rs 19,999 for the 12GB + 256GB variant. Now, the base model is listed on Flipkart at Rs 16,999 after a direct discount of Rs 1,000. Flipkart is also offering a bank discount of Rs 1,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X