മ്യൂസ് മിനി, ഒരു മിനി പോര്‍ട്ടബിള്‍ സ്പീക്കര്‍

Posted By:

മ്യൂസ് മിനി, ഒരു മിനി പോര്‍ട്ടബിള്‍ സ്പീക്കര്‍
പുതിയൊരു പോര്‍ട്ടബിള്‍ സ്പീക്കര്‍ കൂടി എത്തുന്നു.  മ്യൂസ് മിനിയാണ് ഈ പുതിയ പോര്‍ട്ടബിള്‍ സ്പീക്കര്‍.  സ്പീക്കര്‍, യുഎസ്ബി ചാര്‍ജിംഗ് കോഡ്, ഒരു എം-എം സ്റ്റീരിയോ കോഡ് എന്നിവയടങ്ങിയതാണ് മ്യൂസ് മിനി സ്പീക്കര്‍.

സില്‍വര്‍, കറുപ്പ്, നീല, വെള്ള, പച്ച എന്നീ നിറങ്ങളില്‍ വരുന്ന മ്യൂസ് മിനി ചുവപ്പ് തുടങ്ങിയ മറ്റു വര്‍ണ്ണങ്ങളിലും വരുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.  ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടു കൂടിയോ, ഇല്ലാതെയോ മ്യൂസ് മിനി സ്പീക്കറുകള്‍ ലഭ്യമാണ്.

സിലിണ്ടര്‍ ആകൃതിയിലുള്ള മ്യസ് മിനിയുടെ മുകള്‍ ഭാഗത്തായി സില്‍വര്‍ നിറത്തിലാണ് ഇതിന്റ ലോഗോ.  ഇതിന്റ ബോഡി ഭാഗത്ത്, ലോഗോ, ഒരു ചാര്‍ജിംഗ് പോര്‍ട്ട്, സ്റ്റാറ്റസ് ലൈറ്റ്, ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് കണക്ഷനുള്ള സ്പീക്കറാണ് വാങ്ങുന്നതില്‍ ബ്ലൂടൂത്ത് സ്വിച്ച് എന്നിവയുണ്ടാകും.

വളരെ വ്യക്തവും, മികച്ചതുമായ ശബ്ദസംവിധാനമാണ് മ്യൂസ് മിനി സ്പീക്കറില്‍.  സാധാരണഗതിയില്‍ ഒരു സ്പീക്കറില്‍ നിന്നും പ്രതീക്ഷിക്കാവുന്ന അത്രയും ഗുണനിലവാരം മ്യൂസ് മിനിയില്‍ നിന്നും ലഭിച്ചു എന്നു വരില്ല.  എന്നാല്‍ ഒരു ഇത്രയും ചെറിയ ഒരു പോര്‍ട്ടബിള്‍ സ്പീക്കറില്‍ നിന്നും പ്രതീക്ഷിക്കാവുന്നതില്‍ കൂടുതല്‍ മികച്ച ശബ്ദ സംവിധാനം മ്യൂസ് മിനിയില്‍ ഒരുക്കിയിരിക്കുന്നു.

ഒരു ബില്‍ട്ട്-ഇന്‍ സ്പീക്കറേക്കാളും, ഒരു ശരാശരി നോണ്‍-പവേര്‍ഡ് സ്പീക്കറിനിക്കാളും മികച്ച ശബ്ദം മ്യൂസ് മിനിയില്‍ നിന്നും പ്രതീക്കഷിക്കാം.  ട്രെബിള്‍, ബാസ് അഡ്ജസ്റ്റ്‌മെന്റിനുള്ള സംവിധാനമില്ലാത്തതിനാല്‍ അവ സ്പീക്കര്‍ കണക്റ്റ് ചെയ്തിരിക്കുന്ന സോഴ്‌സ് ഗാഡ്ജറ്റില്‍ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.

വീട്ടിലായാലും, ഇനി ഓഫീസിലായാലും, ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന് ഏറ്റവും യോജിച്ചതാണ് മ്യൂസ് മിനി.  ഏറ്റവും ഉച്ചത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്താലും, അയല്‍ക്കാര്‍ക്ക് ഒരു ശല്യവും ഉണ്ടാകില്ല എന്നതാണ് മ്യൂസ് മിനിയുടെ ഒരു പ്രത്യേകത.

ലാപടോപ്പുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ എന്നിവയുമായി വളരെ വോഗത്തില്‍ തന്നെ കണക്റ്റ് ചെയ്യിപ്പിക്കുന്നതിന് ഏറെ സഹായകമാണ് ഇതിലെ ബ്ലൂടൂത്ത് സംവിധാനം.  ബ്ലൂടൂത്ത് വഴി കണക്ഷന്‍ ശരിയായാല്‍ നീല നിരത്തിലുള്ള ലൈറ്റ് പ്രകാശിക്കും.

ഇനി ബ്ലൂടൂത്ത് കണക്ഷന്‍ ഇല്ലാത്ത സ്പീക്കര്‍ ആണ് നിങ്ങള്‍ വാങ്ങിയിരിക്കുന്നതെങ്കില്‍ ഒരു കേബിള്‍ വഴി സോഴ്‌സ് ഗാഡ്ജറ്റുമായി സ്പീക്കറിനെ ബന്ധിപ്പിച്ച് ഇഷ്ടാനുസരണം പാട്ടുകള്‍ ആസ്വദിക്കാവുന്നതാണ്.  ഈ കേബിള്‍ ചെറുതാണ് എന്നതിനാല്‍ കൊണ്ടു നടക്കാന്‍ വളരെ സൗകര്യപ്രദമായി  അനുഭവപ്പെടാം.  എന്നാല്‍ ചെറുതാണെന്നതുകൊണ്ടു തന്നെ എപ്പോഴും സ്പീക്കര്‍ സോഴ്‌സ് ഗാഡ്ജറ്റിനടുത്ത് വെക്കേണ്ടി വരുന്നു എന്നത് അതിര സൗകര്യപ്രദമായി തോന്നുകയില്ല.

ഇതുകൊണ്ടെല്ലാം തന്നെ ബ്ലൂടൂത്ത് സംവിധാനമുള്ള മ്യസ് മിനിയായിരിക്കും ഏറ്റവും അനുയോജ്യം.  ഈ പോര്‍ട്ടബിള്‍ സ്പീക്കര്‍ ചാര്‍ജ് ചെയ്യുന്നത് യുഎസ്ബി വഴിയാണ്.

ഒരു ശരാശരി മികച്ച ശബ്ദം സാധ്യമായ, ചെറുതും, ബോര്‍ട്ടബിളുമായ ഒരു സ്പീക്കറാണ് നിങ്ങള്‍ക്കാവശ്യം എങ്കില്‍ തീര്‍ച്ചയായും മ്യൂസ് മിനി ഒരു മികച്ച ചോയ്‌സ് ആയിരിക്കും.

മ്യൂസ് മിനിയുടെ വില 2,339 രൂപയാണ് എങ്കിലും, EBay തുടങ്ങിയ സൈറ്റുകളില്‍ നിന്നും കൂടുതല്‍ കുറഞ്ഞ വിലയ്ക്കു ഈ സ്പീക്കര്‍ ലഭിക്കും.  കാരണം, മ്യൂസ് മിനിയുടെ തന്നെ വെബ്‌സൈറ്റായ Tankbottle.comല്‍ വെരും 1,156 രൂപയെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്.  ഈ പറഞ്ഞ വില യുഎസിലേതാണ്.  അതിനാല്‍ ഇന്തയിലെത്തുമ്പോഴേക്കും വില വര്‍ദ്ധിക്കാനാണ് സാധ്യത.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot