ഐപാഡിനൊപ്പം ഉപയോഗിക്കാന്‍ ഒരു മൈക്രോഫോണ്‍

Posted By:

ഐപാഡിനൊപ്പം ഉപയോഗിക്കാന്‍ ഒരു മൈക്രോഫോണ്‍

പേഴ്‌സണല്‍ കമ്പ്യൂട്ടര്‍, ഐപാഡ്, മാക് എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാവുന്ന പുതിയ മൈക്രോഫോണ്‍ എത്തുന്നു.  എംഎക്‌സ്എല്‍ യുഎസ്ബി ടെമ്പോ മൈക്രോഫോണ്‍ എന്നാണ് ഈ പുതിയ മൈക്രോഫോണിന്റെ പേര്.  റെക്കോര്‍ഡിംഗ്, വോയ്‌സ് കോണ്‍ഫറന്‍സിംഗ്, തുടങ്ങിയവയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ മൈക്രോഫോണ്‍.

സ്‌കൈപ്പ്, ഐചാറ്റ്, ഗൂഗിള്‍ ടോക്ക് തുടങ്ങിയ ഓണ്‍ലൈന്‍ ചാറ്റിംഗ് ആപ്ലിക്കേഷനുകള്, കമ്പ്യൂട്ടര്‍ മ്യൂസിക് പ്രോഗ്രാമുകള്‍ എന്നിവയിലൊക്കെ എംഎക്‌സ്എല്‍ ടെമ്പോ മൈക്രോഫോണ്‍ പ്രവര്‍ത്തിക്കുന്നു.  ഐപാഡ് ക്യാമറ കണക്ഷന്‍ കിറ്റി ആഡാപ്റ്റര്‍ ഉപയോഗിച്ച് ഈ മൈക്രോഫോണിനെ ഐപാഡുമായി ബന്ധിപ്പിക്കാവുന്നതാണ്.

ഫീച്ചറുകള്‍:

 • 40 ഹെര്‍ഡ്‌സ് മുതല്‍ 18 കിലോഹെര്‍ഡ്‌സ് വരെ ഫ്രീക്വന്‍സി റെസ്‌പോണ്‍സ്

 • മികച്ച ഡിസൈന്‍

 • ഫ്‌ളെക്‌സിബിള്‍

 • യുഎസ്ബി പോര്‍ട്ടു വഴി ബന്ധിപ്പിക്കാം

 • 47 എംഎം വീതി, 190 എംഎം നീളം

 • ഭാരം 280 ഗ്രാം

 • 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് / യുഎസ്ബി ഔട്ട്പുട്ട്

 • ചാറ്റിംഗിനും, പോഡ്കാസ്റ്റിംഗിനും ഏറ്റവും അനുയോജ്യം

 • മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ആപ്പിള്‍ മാക് ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

 • ഐപാഡിനൊപ്പം ഉപയോഗിക്കാം

 • മിനി മൈക്ക് സ്റ്റാന്റ്, ഹാര്‍ഡ് മൗണ്ട് അഡാപ്റ്റര്‍

 • റെക്കോര്‍ഡ് ചെയ്തത് പരിശോധിക്കാന്‍ മികച്ച ഹെഡ്‌ഫോണ്‍
ഐപാഡിനൊപ്പം ഉപയോഗിക്കാവുന്ന ആക്‌സസറിക

ളില്‍ ഒന്നാണിത്.  യുഎസ്ബി വഴി ബന്ധിപ്പിച്ചാല്‍ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും.  ഇത് സ്റ്റാന്റില്‍ വെച്ച് ഐപാഡുമായി ബന്ധിപ്പിച്ചു കഴിഞ്ഞാല്‍ ഐപാഡിന് അഴകേറും.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നു തന്നെ ആ മൈക്രോഫോണുകള്‍ വാങ്ങാവുന്നതാണ്.  വെള്ളി/ചുവപ്പ്, കറുപ്പ്/ചുവപ്പ് എന്നീ നിറങ്ങളില്‍ ഇവന ലഭ്യമാണ്.  4,500 രൂപയാണ് എംഎക്‌സ്എല്‍ ടെമ്പോ യുഎസ്ബി കണ്ടെന്‍സര്‍ മൈക്രോഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot