എന്‍എഡിയുടെ പുതിയ ഡിജിറ്റല്‍ മ്യൂസിക് സിസ്റ്റം

Posted By:

എന്‍എഡിയുടെ പുതിയ ഡിജിറ്റല്‍ മ്യൂസിക് സിസ്റ്റം

മ്യൂസിക് ഗാഡ്ജറ്റ് വിപണിയിലേക്ക് എത്തുന്ന എന്‍എഡി ഇലക്ട്രോണിക്‌സിന്റെ ഏറ്റവും പുതിയ ഉല്‍പന്നമാണ് വിഎസ്ഒ 1.  മികച്ച ശ്രവ്യാനുഭവമാണ് ഈ പുതിയ ഉല്‍പന്നത്തില്‍ ഒരുക്കിയിരിക്കുന്നത്.  കട്ടിംഗ് എഡ്‌ജോടെ മനോഹരമായാണ് ഈ ഡിജിറ്റല്‍ മ്യൂസിക് സിസ്റ്റം ഡിസൈന്‍ ചെയ്തിരിക്കുന്നത്.  ഐഫോണ്‍, ഐപോഡ് എന്നിവയെ ഇതുമായി ബന്ധിപ്പിച്ച് ഇവയിലുള്ള മ്യൂസിക് ഫയലുകളും ഈ ഡിജിറ്റല്‍ മ്യൂസിക് സിസ്റ്റത്തില്‍ പ്ലേ ചെയ്യിക്കാവുന്നതാണ്.

ഇതിന്റെ സ്പീക്കര്‍ സിസ്റ്റത്തിലുള്ള വൃത്താകൃതിയിലുള്ള ഡോക്ക് വഴി ഐഫോണോ ഐപോഡോ ബന്ധിപ്പിച്ച് മറ്റു പ്രവൃത്തികള്‍ ചെയ്യുന്നതോടൊപ്പം പാട്ടുകള്‍ ആസ്വദിക്കുകയും ആവാം.  ഈ മ്യൂസിക് സിസ്റ്റം ഉപയോഗിക്കുന്നത് വളരെ ലളിതമാണ് എന്നതാണ് ഇതിന്റെയൊരു പ്രത്യേകത.

ഇതിലെ ബ്ലൂടൂത്ത് സംവിധാനം, ഏതു മറ്റു ബ്ലൂടൂത്ത് സംവിധാനം ഉള്ള ഉപകരണവുമായും ബന്ധിപ്പിച്ച് എത്ര പാട്ടുകള്‍ വേണമെങ്കിലും കേള്‍ക്കാന്‍ സാധിക്കും.  ഐഫോണും ഐപോഡുമായും ബന്ധിപ്പിച്ച് പാട്ടു കേള്‍ക്കാവുന്ന വെറുമൊരു മ്യൂസിക് ഗാഡ്ജറ്റ് അല്ല വിഎസ്ഒ 1.  ആന്‍ഡ്രോയിഡ്, വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ഗാഡ്ജറ്റുമായും ഇതിനെ ബന്ധിപ്പിക്കാന്‍ സാധിക്കും.

എന്‍ഡിഎയുടെ ഡയരക്റ്റ് ഡിജിറ്റല്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുണ്ട് വിഎസ്ഒ 1ല്‍.  ഏതു നിലവാരത്തിലുള്ള ഓഡിയോ ഫയല്‍ ആയാലും ഈ മ്യൂസിക് സിസ്റ്റത്തിലൂടെ കേള്‍ക്കുമ്പോള്‍ മികച്ച ശ്രവ്യാനുഭവം മാത്രം നല്‍കുന്നു എന്നതാണ് ഈ ടെക്‌നോളജിയുടെ സവിശേഷത.

ഒപ്റ്റിക്കല്‍ ഡിജിറ്റല്‍ ഇന്‍പുട്ട് സ്വീകരിക്കാനുള്ള ശേഷി, ഓഡിയോ ഔട്ട്പുട്ടുകള്‍ ബയോ-ആംപ്ലിഫൈ ചെയ്യാനുള്ള കഴിവ്, 90 ഡിഗ്രി വരെ കറക്കാവുന്ന ഡോക്ക്, ഐപോഡ് ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന 30 പിന്‍ കണക്റ്റര്‍ എന്നിവയെല്ലാം ഈ ഡിജിറ്റല്‍ മ്യൂസിക് സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.

ഐഫോണില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോ വിഷിയോ 1നെ ടിവിയുമായി ബന്ധിപ്പിച്ച് കാണാനുള്ള സംവിധാനവും ഈ മ്യൂസിക് ഗാഡ്ജറ്റില്‍ ഉണ്ട്.  വിഷിയോ 1ലേക്ക് പുതിയ സോഫ്റ്റ്‌വെയറുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ യുഎസ്ബി പോര്‍ട്ടുകളും ഇതിലുണ്ട്.

ഈ ഡിജിറ്റല്‍ മ്യൂസിക് സിസ്റ്റം നിയന്ത്രിക്കുന്നതിന് ഒരു ഐആര്‍ റിമോട്ട് കണ്‍ട്രോളും ഉണ്ട്.  34,000 രൂപയാണ് വിഎസ്ഒ 1ന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot