ക്യാഷ് ആണോ വിഷയം ! വില 5000 രൂപയിൽ താഴെ മാത്രം; ഒരു ബജറ്റ് ഫ്രണ്ട്‌ലി ഹെഡ്ഫോൺ ഇതാ
ഇയർബഡ്‌സ് പോലെ ഹെഡ്‌ഫോണുകൾക്കും നിരവധി ആരാധകരുണ്ട്. ഇയർബഡ്‌സിനെ അപേക്ഷിച്ച് കാണാൻ ഒരു പ്രീമിയം ലുക്ക് ഇപ്പോഴും ഹെഡ്‌ഫോണുകൾക്കുണ്ട്. അത് ചെവിയിൽ വെച്ച് പോകുന്നത് കാണാൻ തന്നെ വേറെ ലെവലാണ്. എന്നാൽ നല്ലൊരു ബജറ്റ് ഫ്രണ്ട്‌ലി ഹെഡ്‌ഫോണിനെ പരിജയപ്പെട്ടാലോ..? തദ്ദേശീയ ഇലക്ട്രോണിക്‌സ് നിർമ്മാതാക്കളായ നോയ്സ് ഈ വർഷം തുടക്കം കുറിച്ചത് തന്നെ സ്മാർട്ട് വാച്ചുകൾ അടക്കമുള്ളവ പുറത്തിറക്കിയാണ്. ഇന്ത്യൻ വിപണിയിൽ അവരുടെ ഏറ്റവും പുതിയ ഹെഡ്ഫോണുകളായ നോയ്സ് എയർവേവ് മാക്സ് 5 ( Noise Airwave Max 5)ന്റെ ഫീച്ചറുകൾ നോക്കാം. 80 മണിക്കൂർ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നതും കുറഞ്ഞ ലേറ്റൻസി ഗെയിമിംഗ് പിന്തുണ വാഗ്ദാനം ചെയ്യുന്നതുമാണ് ഈ ഹെഡ്‌ഫോൺ.
മുമ്പത്തെ നോയ്സ് എയർവേവ് മാക്സ് 4 ന്റെ പിൻഗാമിയായാണ് ഈ മിടുക്കൻ വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിന്റെ ആകർഷകമായ രൂപകൽപ്പന തന്നെയാണ് ഏറ്റവും കൂടുതൽ ആകർഷണം. മൂന്ന് നിറങ്ങളിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. കാർബൺ ബ്ലാക്ക്, കാം വൈറ്റ്, കാം ബീജ് എന്നീ മൂന്ന് കളറകളിൽ ഉപയോക്താക്കൾക്ക് ഇത് ലഭിക്കും.

നോയ്സ് എയർവേവ് മാക്സ് 5 ന് ഒരു എർഗണോമിക് ഡിസൈൻ ഉണ്ട്. കാണാനുള്ള ലുക്കിന് മാത്രമല്ല ഇത് വെച്ചിട്ടുള്ളത്. ഇവയിൽ 40mm ഡ്രൈവറുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും ഇവയ്ക്ക് വ്യക്തമായ ഓഡിയോ നൽകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ അഡാപ്റ്റീവ് ഹൈബ്രിഡ് ആക്ടീവ് നോയ്സ് ക്യാൻസലേഷൻ ഫീച്ചർ നൽകിയിട്ടുണ്ട്.
ഇവ 50dB വരെ ANC പിന്തുണയ്ക്കുന്നുണ്ട്. ഒറ്റ ചാർജിൽ 80 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയുമെന്ന് കമ്പനി പറയുന്നു. ഇവ ഗെയിമർമാർക്കും ഉപയോഗപ്രദമാണ്. കൂടാതെ 30ms ലോ-ലേറ്റൻസിയെ പിന്തുണയ്ക്കുന്നു. തിയേറ്റർ പോലുള്ള ശബ്ദം പുറപ്പെടുവിക്കാൻ അനുവദിക്കുന്ന 3D പ്രത്യേക ഓഡിയോ പിന്തുണ അവയിലുണ്ട്.

എയർവേവ് മാക്‌സ് 5 പൂർണ്ണമായും പ്ലാസ്റ്റിക് നിർമ്മാണത്തോടുകൂടിയാണ് വരുന്നത്. ക്രമീകരിക്കാവുന്ന ഹെഡ്ബാൻഡും, ഈടുനിൽക്കുന്നതിനായി ലോഹം കൊണ്ടുള്ള ശക്തിപ്പെടുത്തിയ ഹിഞ്ചുകളും ഉണ്ട്. ചെവികൾക്ക് നന്നായി ഇണങ്ങുന്ന മൃദുവായ കുഷ്യനോടുകൂടിയാണ് ഇയർ കപ്പുകൾ വരുന്നത്. വലതുവശത്ത് നാല് ബട്ടണുകൾ നൽകിയിട്ടുണ്ട്. വോളിയം നിയന്ത്രണത്തിനായി രണ്ട് ബട്ടണുകൾ, മധ്യത്തിൽ ഒരു പവർ ബട്ടൺ, കൂടാതെ ANCയ്ക്കായി ഒരു പ്രത്യേക ബട്ടണും ഉണ്ട്.

മികച്ച ഓഡിയോ അനുഭവം നൽകുന്നതിനോടൊപ്പം ഒരു ബജറ്റ് ഫ്രണ്ട്‌ലി ഹെഡ്‌ഫോൺ കൂടി ആയതിനാൽ ഇത് നല്ലൊരു ഒപ്ഷനാണ്. IPX5 റേറ്റിംഗ് ഉള്ളതിനാൽ ചാറ്റൽ മഴയെ പോലും പ്രതിരോധിക്കാൻ ഇതിന് കഴിയും. കൂടാതെ ഗൂഗിൾ അസിസ്റ്റൻറ്, ജെമിനി എന്നിവ ഇതിൽ സപ്പോർട്ട് ചെയ്യുകയും ചെയ്യും.


Click it and Unblock the Notifications








