ഇന്ത്യയില്‍ നോക്കിയ റിംഗ്‌ടോണ്‍ മത്സരം സംഘടിപ്പിക്കുന്നു

Posted By: Staff

ഇന്ത്യയില്‍ നോക്കിയ റിംഗ്‌ടോണ്‍ മത്സരം സംഘടിപ്പിക്കുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച റിംഗ്‌ടോണ്‍ കണ്ടെത്തുന്നതിന് നോക്കിയ മത്സരം സംഘടിപ്പിക്കുന്നു. സൗണ്ട് ഡിസൈന്‍ കോണ്ടസ്റ്റ് കമ്പനിയായ ഓഡിയോഡ്രാഫ്റ്റുമായി ചേര്‍ന്നാണ് നോക്കിയ ഈ മത്സരം നടത്തുന്നത്. ഇതില്‍ ഓരോ ഇന്ത്യക്കാരനും പങ്കെടുക്കാം.

സ്വന്തമായി ഒരു റിംഗ്‌ടോണ്‍ തയ്യാറാക്കുകയാണ് മത്സരാര്‍ത്ഥികള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍ സംഗീതവുമായി ബന്ധപ്പെട്ടതായിരിക്കണം റിംഗ് ടോണ്‍. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ആകെ 18.80 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. അഞ്ച് പേരെ വിജയികളായി തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കുന്ന ഓരോ റിംഗ്‌ടോണിനും നല്‍കുന്ന സമ്മാനത്തുക 76,000 രൂപയാണ്.

ലാറ്റിന്‍ അമേരിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ പസഫിക്, ഗള്‍ഫ് രാജ്യങ്ങള്‍, ആഫ്രിക്ക, ചൈന എന്നിവിടങ്ങളിലും നോക്കിയ ഇത്തരം പ്രാദേശിക മത്സരങ്ങള്‍ നടത്തുന്നുണ്ട്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന റിംഗ്‌ടോണുകള്‍ നോക്കിയ അതത് രാജ്യങ്ങളിലെ ഹാന്‍ഡ്‌സെറ്റുകളില്‍ ഉപയോഗിക്കും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഡിയോഡ്രാഫ്റ്റ് സൈറ്റില്‍ പോയി മത്സരത്തിന് തയ്യാറെടുക്കാം. ഏപ്രില്‍ 17 വരെയാണ് റിംഗ്‌ടോണ്‍ പോസ്റ്റ്  ചെയ്യാനാകുക. 24ന് വിജയികളെ പ്രഖ്യാപിക്കും. ഇതിന് മുമ്പ് കഴിഞ്ഞ നവംബറില്‍ ഇത്തരത്തിലൊരു മത്സരം ആഗോളതലത്തില്‍ നോക്കിയയും ഓഡിയോഡ്രാഫ്റ്റും ചേര്‍ന്ന് നടത്തിയിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot