റോബോട്ടല്ല, ഇത് നോക്കിയ ലൂണ ഹെഡ്‌സെറ്റ്

Posted By: Staff

റോബോട്ടല്ല, ഇത് നോക്കിയ ലൂണ ഹെഡ്‌സെറ്റ്

മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റ്, സ്മാര്‍ട്ട്‌ഫോണ്‍ എന്നീ മോഖലകളിലെല്ലാം ആധിപത്യം പുലര്‍ത്തുന്ന നോക്കിയ ഇഇപ്പോള്‍ മ്യൂസിക് ഗാഡ്ജറ്റുകളുടെ ലോകത്തും പരീക്ഷണത്തിനെത്തിയിരിക്കുകയാണ്. ഒരു ബ്ലൂടൂത്ത് ഹെഡ്‌സെറ്റായ നോക്കിയ ലൂണ. എന്‍എഫ്‌സി എനേബിള്‍ ചെയ്തിട്ടുണ്ട് ഈ ബ്ലൂടൂത്ത് ഹെഡ്‌സെറ്റില്‍.

ത്രികോണാകൃതിയില്‍ ഒരു റോബോട്ടിന്റെ ലുക്ക് നല്‍കുന്ന നോക്കിയ ലൂണയുടെ ഡിസൈന്‍ ആരിലും താല്‍പര്യം ഉണര്‍ത്തുന്നതാണ്. മുകളില്‍ ഒരു അടപ്പുള്ള, വൃത്താകൃതിയില്‍ വളഞ്ഞിരിക്കുന്ന ഇതിന്റെ റോബോട്ടിനെ പോലുള്ള
രൂപത്തില്‍ നിന്നും ഇതൊരു ഹെഡ്‌സെറ്റാണ് എന്നു തിരിച്ചറിയുകയേ ഇല്ല.

ക്ലാസിക് ബ്ലാക്ക്, ക്ലാസിക് വൈറ്റ്, പിങ്ക്, നീല, ഫ്യൂഷിയ നിറങ്ങളില്‍ വരുന്ന നോക്കിയ ലൂണ എന്‍എഫ്‌സി ഹെഡ്‌സെറ്റുകളില്‍ നിന്നും ഇഷ്ടപ്പെട്ട നിറം തിരഞ്ഞെടുക്കാം. കാണുമ്പോള്‍ തന്നെ ഒരെണ്ണം സ്വന്തമാക്കിക്കളയാം എന്നു ഉപഭോക്താക്കളുടെ മനസ്സില്‍ തോന്നിപ്പിക്കുന്നതാണ് ഇതിന്റെ രൂപവും നിറങ്ങളും.

വെറും 5 ഗ്രാം മാതത്രമാണിതിന്റെ ഭാരമെന്നതും കൂടുതലാളുകളെ ആകര്‍ഷിപ്പിക്കുന്നതിന് ലൂണയ്ക്ക് കഴിയും.

ഹെഡ്‌സെറ്റുമായി നല്ല ചേര്‍ച്ചയുള്ള ഇയര്‍ ബഡ്ഡുകള്‍ ഉള്ള ലൂണയിലൂടെ സംസാരിക്കാന്‍ ഒന്ന് ഹോള്‍ഡറില്‍ അമര്‍ത്തുകയേ വേണ്ടൂ. വെറും ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജാവും ഈ ഹെഡ്‌സെറ്റ്.

ബ്ലൂടൂത്ത് ഡിവൈസില്‍ നിന്നും 10 മീറ്റര്‍ വരെ അകലത്തില്‍ നിന്നും ഇതു പ്രവര്‍ത്തിക്കും. ഇതിലെ വോയ്‌സ് പ്രോംറ്റ് ടെക്‌നോളജി വഴി ബാറ്ററി ചാര്‍ജ് ലോ ആകുന്നത് പെട്ടെന്നു തന്നെ അറിയാന്‍ സാധിക്കും. 8 മണിക്കൂര്‍ ടോക്ക് ടൈമും, 35 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയവും നല്‍കുന്നു ഇതിലുപയോഗപ്പെടുത്തിയിരിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി.

5,600 രൂപ എന്നത് അല്‍ കൂടിയ വിലയായി തോന്നാമെങ്കിലും ഇതിലെ ആപ്ലിക്കേഷനുകളെല്ലാം പരിഗണിക്കുമ്പോള്‍ നോക്കിയ ലൂണ എന്‍എഫ്‌സി ബ്ലൂടൂത്ത് ഹെഡ്‌സെറ്റിന് ഇത്രയും പണം ചെലവാക്കാവുന്നതാണെന്നു മനസ്സിലാകും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot