Home
Music

സ്വിച്ചിട്ടാൽ ഇനി പാട്ടും ഉണ്ടാക്കാം! കമാൻഡ് നൽകിയാൽ മ്യൂസിക് ഒരുക്കുന്ന എഐ ഡി​വൈസുമായി വൺപ്ലസ്

ഒരു പാട്ട് സൃഷ്ടിക്കുക എന്നത് ഇന്നലെ വരെ സർഗ്ഗാത്മകത ഉള്ളവർക്ക് മാത്രം കഴിഞ്ഞിരുന്ന കാര്യമായിരുന്നു. ഒരു സ്വിച്ചിട്ടാൽ വരുന്നതല്ല പാട്ട് എന്ന് വിവിധ സംഗീത സംവിധായകരും ഗാനരചയിതാക്കളും പാട്ടുകളുടെ മറ്റ് പിന്നണി പ്രവർത്തകരുമെല്ലാം ഏറെ അ‌ഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാൽ നാളെ അ‌ത് അ‌ങ്ങനെ ആയിരിക്കണമെന്നില്ല.

ഒരു സ്വിച്ചിട്ടാൽ ഭാവിയിൽ ആർക്കും നല്ലൊരു പാട്ട് സൃഷ്ടിക്കാം, അ‌തിന് പാട്ടിന്റെ വരികൾ എഴുതുകയോ, അ‌തി​നനുസരിച്ച് ട്യൂൺ കണ്ടെത്തുകയോ, പശ്ചാത്തല സംഗീതത്തിനായി കലാകാരന്മാരെ അ‌ന്വേഷിച്ച് നടക്കുകയോ, പാടാൻ ഗായകരെ കൊണ്ടുവരികയോ ഒന്നും വേണ്ട. അ‌ത്തരത്തിലൊരു മ്യൂസിക് സിസ്റ്റവുമായി രംഗത്തെത്താൻ ഒരുങ്ങിയിരിക്കുകയാണ് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ്.

സ്വിച്ചിട്ടാൽ ഇനി പാട്ടും ഉണ്ടാക്കാം! എഐ ഡി​വൈസുമായി വൺപ്ലസ്

ഇനിയുള്ള കാലം എഐ സാങ്കേതികവിദ്യയാണ് ടെക്നോളജി മേഖലയെ നയിക്കാൻ പോകുന്നത് എന്ന് ഇതിനകം പല രീതിയിൽ ലോകത്തിന് ബോധ്യപ്പെട്ടുകഴിഞ്ഞു. ഈ എഐ ടെക്നോളജിയുടെ പിന്തുണയോടെ മ്യൂസിക് ഒരുക്കാൻ സഹായിക്കുന്ന ഒരു സ്റ്റുഡിയോ ആണ് വൺപ്ലസ് പ്രഖ്യാപിച്ചിരിക്കുന്നത്. വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ (OnePlus AI Music Studio) എന്നാണ് ഇതിന്റെ പേര്.

ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ സ്വന്തം പാട്ടുകൾ സൃഷ്ടിക്കാൻ ഈ എഐ ടൂൾ ഉപയോക്താക്കളെ അനുവദിക്കും. വേണ്ടത് എന്താണെന്ന് ടെക്സ്റ്റായി നൽകുക (പ്രോംപ്റ്റ് ) എന്ന ജോലി മാത്രമാണ് നമുക്കുള്ളത്. ബാക്കിയെല്ലാം ഈ എഐ മ്യൂസിക് സ്റ്റുഡിയോ നോക്കിക്കൊള്ളും!. ഈ പുതിയ സംവിധാനത്തെപ്പറ്റി വൺപ്ലസിന്റെ മാർക്കറ്റിംഗ് ഡയറക്ടർ ഇഷിത ഗ്രോവർ വിശദീകരിച്ചിട്ടുണ്ട്.

അ‌തിർവരമ്പുകൾ മറികടന്നുകൊണ്ട് ടെക്നോളജിയെ വളർത്താൻ തങ്ങൾ പ്രതിബദ്ധരാണ് എന്ന് ഇഷിത പറയുന്നു. ആളുകളെ അ‌വരുടെ സർഗ്ഗാത്മകതയെ കണ്ടെത്താനും വളർത്താനും സഹായിക്കുക എന്ന തങ്ങളുടെ പ്രതിബദ്ധതയുടെ ഫലമാണ് വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ എന്ന് ഇഷിത പറഞ്ഞു. ''വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ ഉപയോക്താക്കളെ വരികൾ സൃഷ്ടിക്കാനും അവയെ എഐ ജനറേറ്റഡ് ബീറ്റുകളുമായി സംയോജിപ്പിക്കാനും അനുവദിക്കുന്നു''.

''അ‌തുവഴി ഒരു ഗാനം പിറക്കുന്നു. എഐ മ്യൂസിക് സ്റ്റുഡിയോ ഒരു ഉപകരണം മാത്രമല്ല, സാങ്കേതികവിദ്യയുടെയും സർഗ്ഗാത്മകതയുടെയും സമാനതകളില്ലാത്ത സംയോജനം കൂടിയാണ്. ഇത് ഉപയോക്താക്കൾക്ക് തങ്ങളുടെ ഉള്ളിലുള്ള കലാകാരനെ അഴിച്ചുവിടാനുള്ള അവസരം നൽകുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് അവരുടെ സംഗീത യാത്രയെ രൂപപ്പെടുത്താനുള്ള ശക്തി നൽകുകയാണ് ഈ ഡി​വൈസിന്റെ ലക്ഷ്യം'' എന്ന് അ‌വർ പത്രക്കുറിപ്പിൽ പറഞ്ഞു.

എഐ മ്യൂസിക് സ്റ്റുഡിയോയിൽ ഒരു പുതിയ ഗാനം സൃഷ്ടിച്ച ശേഷം, പബ്ലിഷ് ബട്ടൺ അമർത്തി ഉപയോക്താക്കൾക്ക് അത് മറ്റുള്ളവർക്കായി ഷെയർ ചെയ്യാൻ കഴിയും. ആളുകൾക്ക് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ഈ സംഗീതം പങ്കുവയ്ക്കാൻ സാധിക്കും. ഇതുവഴി തങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്കുമുന്നിൽ പ്രദർശിപ്പിക്കാനും അ‌വരുടെ പ്രശംസ നേടാനും ഈ ഡി​വൈസ് സഹായിക്കുമെന്നും വൺപ്ലസ് പറയുന്നു.

സ്വിച്ചിട്ടാൽ ഇനി പാട്ടും ഉണ്ടാക്കാം! എഐ ഡി​വൈസുമായി വൺപ്ലസ്

വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഒരു പുതിയ ഗാനം എങ്ങനെ സൃഷ്ടിക്കാം: അ‌തിനായി ആദ്യം വൺപ്ലസ് എഐ മ്യൂസിക് സ്റ്റുഡിയോ വെബ്‌സൈറ്റിൽ ഒരു അക്കൗണ്ട് സൃഷ്‌ടിക്കുക, അല്ലെങ്കിൽ ലോഗിൻ ചെയ്യാൻ നിലവിലുള്ള വൺപ്ലസ് അക്കൗണ്ട് ഉപയോഗിക്കുക. ശേഷം ഹിപ്-ഹോപ്പ്, EDM എന്നിങ്ങനെ ഏത് വിധത്തിലുള്ള മ്യൂസിക്കാണ് വേണ്ടത് എന്ന് സെലക്ട് ചെയ്യുക.

തുടർന്ന് പാട്ടിന്റെ മൂഡ്, തീം മറ്റ് ഘടകങ്ങൾ എന്നിവ നിങ്ങളുടെ ഇഷ്ടത്തിന് കസ്റ്റ​മൈസ് ചെയ്യുക. തുടർന്ന് ഏത് വിധത്തിലുള്ള പാട്ടാണ് വേണ്ടത് എന്ന് പ്രോംപ്റ്റ് നൽകുക. തുടർന്ന് ജനറേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ നിർദേശത്തെ അ‌ടിസ്ഥാനമാക്കി എഐ മ്യൂസിക് സ്റ്റുഡിയോ ചില വരികൾ സൃഷ്ടിക്കും. അ‌തിൽ തിരുത്തലുകൾ ആവശ്യമെങ്കിൽ അ‌ത് ടെക്സ്റ്റായി നൽകുക.

സ്വിച്ചിട്ടാൽ ഇനി പാട്ടും ഉണ്ടാക്കാം! എഐ ഡി​വൈസുമായി വൺപ്ലസ്

ഏറ്റവുമൊടുവിൽ എഐ തയാറാക്കിയ പാട്ടിന്റെ വരികളിലും മ്യൂസിക്കിലും നിങ്ങൾ തൃപ്തനാണെങ്കിൽ പ്രൊസീഡ് എന്നതിൽ ക്ലിക്ക് ചെയ്യുക. അ‌തോടെ പാട്ട് സൃഷ്ടിക്കപ്പെടും. തുടർന്ന് അ‌ത് കേൾക്കാനും വിലയിരുത്താനും സാധിക്കും. അ‌തിന് ശേഷം സൃഹൃത്തുക്കൾക്കും വീട്ടുകാർക്കുമൊക്കെയായി ഈ പാട്ട് ഷെയർ ചെയ്യാൻ പബ്ലിഷ് എന്നതിൽ ക്ലിക്ക് ചെയ്യുന്നതോടു കൂടി നടപടികൾ പൂർത്തിയാകും.

തുടക്കത്തിൽ ചില പോരായ്മകൾ പ്രതീക്ഷിക്കാമെങ്കിലും മ്യൂസിക് മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനും സംഗീത ആസ്വാദനത്തിന്റെ പുത്തൻ തലങ്ങൾ സൃഷ്ടിക്കാനും വൺപ്ലസിന്റെ ഈ എഐ മ്യൂസിക് സ്റ്റുഡിയോയ്ക്ക് സാധിക്കും എന്നാണ് ​പ്രതീക്ഷിക്കപ്പെടുന്നത്. ഈ പുതിയ ഫീച്ചർ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഒരുമത്സരവും വൺപ്ലസ് ഒരുക്കുന്നുണ്ട്. ഡിസംബർ 17ന് വൈകിട്ട് 5 വരെയാണ് ഇതിനായി എൻട്രി അ‌യയ്ക്കാനാകുക.

More from GizBot

Best Mobiles in India

English summary
OnePlus has announced a studio that helps prepare music with the support of AI technology. It is called OnePlus AI Music Studio. This AI tool allows users to create their own songs within minutes. All we have to do is enter what is required as text (prompt).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X