ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കു മാത്രമായി ഒരു ഹെഡ്‌ഫോണ്‍ ആംപ്ലിഫയര്‍

Posted By:

ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കു മാത്രമായി ഒരു ഹെഡ്‌ഫോണ്‍ ആംപ്ലിഫയര്‍

ഡിജിറ്റല്‍ മ്യൂസിക് പ്ലെയറുകള്‍ക്കാണ് ഇന്ന് ആവശ്യക്കാരേറെ എന്നത് വാസ്തവം തന്നെ.  എന്നാല്‍ ഇപ്പോഴും പരനപരാഗത ഒപ്റ്റിക്കല്‍ ഡിസ്‌ക് പ്ലെയറുകള്‍ക്കും ആവശ്യക്കാരേറെയാണ്.  പ്രത്യേകിച്ചും പോര്‍ട്ടബിള്‍ പ്ലെയറുകള്‍ക്ക്.  മികച്ച ശബ്ദസംവിധാനമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ കാരണം.

ഈയൊരു പ്രശ്‌നത്തിന് പരിഹാരമായി നുഫോഴ്‌സ് അവതരിപ്പിക്കുന്ന പുതിയ ഹെഡ്‌ഫോണ്‍ ആംപ്ലിഫയര്‍ ആണ് നുഫോഴ്‌സ് ഐക്കണ്‍ ഐഡൊ.  ഇവ ശബ്ദത്തെ ഡിജിറ്റല്‍ സിഗ്നലില്‍ നിന്നും ആംപ്ലിഫൈ ചെയ്ത് അനലോഗ് സിഗ്നല്‍ ആക്കി മാറ്റുന്നു.  അങ്ങനെ ഡിജിറ്റല്‍ മ്യൂസിക് പ്ലെയറില്‍ നിന്നും തന്നെ മികച്ച ശ്രവ്യാനുഭവം ഈ ഹെഡ്‌ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നു.

പക്ഷേ ഈ ഹെഡ്‌ഫോണുകളുടെ ഒരു പ്രശ്‌നം ഇവ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്കു വേണ്ടി മാത്രം പ്രത്യേകം ഡിസൈന്‍ഡ ചെയ്തതാണ് എന്നതാണ്.  അതിനാല്‍ ഇവ മറ്റു കമ്പനികളുടെ ഉല്‍പന്നങ്ങളുടെ കൂട് ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

ഫീച്ചറുകള്‍:

  • ഭാരക്കുറവ്

  • ഒതുക്കമുള്ള ഡിസൈന്‍

  • ക്രമീകരിക്കാവുന്ന ശബ്ദ സംവിധാനം

  • വ്യത്യസ്ത കണക്റ്റിവിറ്റി ഒപ്ഷനുകള്‍

  • 3.5 എംഎം ഓഡിയോ ജാക്ക്

  • 6 ഇഞ്ച് നീളം, 4.5 ഇഞ്ച് വീതി, 1 ഇഞ്ച് കട്ടി
വളരെ ലളിതവും മനോഹരവുമായ ഡിസൈന്‍ ആണ് ഈ നുഫോഴസ് ഹെഡ്‌ഫോണിന്റേത്.  നാലു വ്യത്യസ്ത നിറങ്ങളില്‍ ഇറങ്ങുന്നുണ്ട് ഇവ.  ഇതിന്റെ പിന്‍വശത്തായാണ് കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഒരുക്കിയിരിക്കുന്നത്.

ഇതിന്റെ പ്രവര്‍ത്തന രീതി വളരെ ലളിതമാണ്.  ചാര്‍ജിംഗ് കേബിള്‍ വഴിയോ, 30 പിന്‍ സിന്‍ച്ച് വഴിയോ ആപ്പിള്‍ ഉല്‍പന്നവുമായി ഹെഡ്‌ഫോണിനെ ബന്ധിപ്പിക്കുക, ഒരു എസി കറന്റ് സപ്ലൈയുമായി ഐഡോയെ ബന്ധിപ്പിക്കുക.  ഇത്രമാത്രം.  ഇനി മണിക്കൂറുകളോളം ഇഷ്ട സംഗീതം ആസ്വദിക്കാം.

ഈ നുഫോഴ്‌സ് ഹെഡ്‌ഫോണിന്റെ ആവൃത്തി റേഞ്ച് 10 ഹെര്‍ഡ്‌സ് മുതല്‍ 20 കിലോഹെര്‍ഡ്‌സ് വരെയാണ്.  12,000 രൂപയോളം ആണ് നുഫോഴ്‌സ് ഐക്കണ്‍ ഐഡോയുടെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot