Home
Music

കാഴ്ചയിൽ മനോഹരം, ശബ്ദവും കിടിലൻ! Oppo Enco Buds3 Pro ഇന്ത്യയിലെത്തുന്നു

സ്മാർട്ട് ഫോണുകൾ പോലെ നിരവധി ആവശ്യക്കാരുള്ള പ്രൊഡക്ടാണ് ഇയർഫോണുകൾ. ഏറ്റവും മികച്ച ഇയർഫോണുകൾക്ക് ഇന്നും ഡിമാൻഡുണ്ട്. ഏറ്റവും മികച്ച ശബ്ദാനുഭവം നൽകുന്നവയ്ക്കായി ഉപയോക്താക്കൾ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ഉടൻ വിപണിയിലെത്താൻ പോകുന്ന മികച്ച ഇയർഫോണിനെ പരിചയപ്പെടുത്താം. സ്മാർട്ട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ ബഡ്സ്3 പ്രോ (Oppo Enco Buds3 Pro) ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യാനൊരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട് വരുന്നത്. ഒപ്പോ എൻകോ ബഡ്സ്3 പ്രോയിൽ 12.4 എംഎം ഡൈനാമിക് ഡ്രൈവറുകൾ പായ്ക്ക് ചെയ്തിട്ടുണ്ട്. ഇതിന് മികവാർന്ന സന്തുലിതമായ ശബ്ദം നൽകാൻ കഴിയും.

മെച്ചപ്പെട്ട ശബ്ദാനുഭവം ലഭിക്കാനായി ഇയർഫോണുകൾക്ക് എഎസി ഓഡിയോ ഫോർമാറ്റിനെ സപ്പോർട്ട് ചെയ്യാനും കഴിയും. ഒരേസമയം രണ്ട് സ്മാർട്ട് ഫോണുകളുമായോ ടാബ്ലെറ്റുകളുമായോ കണക്റ്റ് ചെയ്യാൻ ശേഷിയുള്ള ബ്ലൂടൂത്ത് 5.4 ലോ-ലേറ്റൻസി ട്രാൻസ്മിഷൻ സാങ്കേതികവിദ്യയാണ് ഒപ്പോ എൻകോ ബഡ്സ്3 പ്രോയിൽ ഘടിപ്പിച്ചിരിക്കുന്നത്.

കാഴ്ചയിൽ മനോഹരം, ശബ്ദവും കിടിലൻ!

ഈ ഇയർഫോൺ പൊടിയും വെള്ളവും (ഐപി55) പ്രതിരോധിക്കുന്നതാണ്. ഇതിനാൽ തന്നെ പുറത്തുള്ള ഓട്ടത്തിനും വർക്കൗട്ടുകൾക്കും അനുയോജ്യമാണ്. കൂടാതെ, ഇതിന് മാഗ്നറ്റിക് ഇയർബഡുകളും ഉണ്ട്. കോളുകൾ നിയന്ത്രിക്കുന്നതിനും വോയ്‌സ് അസിസ്റ്റന്റുകൾ സജീവമാക്കുന്നതിനുമുള്ള മൾട്ടി-ഫങ്ഷൻ ബട്ടണും വോളിയം റോക്കറുകളും ഇയർഫോണുകളുടെ വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു.

ഒപ്പോ എൻകോ ബഡ്സ്3 പ്രോയിൽ 220 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. ഇത് പൂർണമായി ചാർജ് ചെയ്താൽ 54 മണിക്കൂർ വരെ ഉപയോഗിക്കാം. വയർലെസ് ഇയർഫോണുകൾ ടൈപ്പ്-സി പോർട്ട് വഴി അതിവേഗ ചാർജിങ്ങിനും സാധിക്കും. എൻകോ ബഡ്‌സ്3 പ്രോയുടെ ബാറ്ററി ലൈഫ് മികച്ചതായിരിക്കും. ഒറ്റ ചാർജിൽ 12 മണിക്കൂർ വരെയും ചാർജിംഗ് കേസിനൊപ്പം 54 മണിക്കൂർ വരെയും ഇത് വാഗ്ദാനം ചെയ്യുന്നു. 10 മിനിറ്റ് വേഗത്തിലുള്ള ചാർജ് നാല് മണിക്കൂർ പ്ലേബാക്ക് സമയം നൽകും.

ദീർഘനേരം ഉപയോഗിച്ചതിനുശേഷവും ഈട് ഉറപ്പാക്കുന്ന TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനും ഇതിനുണ്ടാകും. ഡ്യുവൽ ഡിവൈസ് സ്വിച്ചിങ്, ഇൻഡിപെൻഡന്റ് ബാസ് ചേംബർ ഡിസൈൻ, കോളുകൾക്കുള്ള നോയിസ് ക്യാൻസലേഷൻ, സിരി, ഗൂഗിൾ അസിസ്റ്റന്റ് തുടങ്ങിയ വോയിസ് അസിസ്റ്റന്റുകൾക്കുള്ള അപ്പോർട്ട് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

കാഴ്ചയിൽ മനോഹരം, ശബ്ദവും കിടിലൻ!

രണ്ട് ഉപകരണങ്ങൾക്കിടയിൽ സ്വതന്ത്രമായ പ്രവർത്തനം അനുവദിക്കുകയും അതിനനുസരിച്ച് ബ്ലൂടൂത്ത് സിഗ്നൽ സ്വിച്ചിങ് പ്രവർത്തനക്ഷമമാക്കുകയും ചെയ്യുന്ന ഡ്യുവൽ ഡിവൈസ്, ഫാസ്റ്റ് സ്വിച്ചിങ് ഫങ്ഷൻ എന്നിവയും ഇതിന്റെ സവിശേഷതയാണ്. ഒപ്പോ എൻകോ ബഡ്സ്3 പ്രോയിൽ ഒരു എഐ കോൾ-നോയിസ്-റിഡക്ഷൻ അൽഗോരിതം സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.

ഇതു വഴി ആംബിയന്റ്-സൗണ്ട് തടസങ്ങളില്ലാതെ വോയ്‌സ് ഓവർ കോളുകൾക്ക് ഉപകാരപ്പെടും. ഗ്ലോസി, കോംപാക്റ്റ്, വൈറ്റ് എൻകേസിംഗ് എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഏറ്റവും പുതിയ ജോഡി IP55 വാട്ടർ ആൻഡ് ഡെസ്റ്റ് റെസിസ്റ്റൻസോടുകൂടിയതാണ്. ഓഡിയോകൾ പ്ലേ ചെയ്യുന്നതിനും നിർത്തുന്നതിനും, വോയ്‌സ് അസിസ്റ്റന്റുകളെ ആക്ടീവാക്കുന്നതിനും, കോളുകൾ എടുക്കുന്നതിനുമെല്ലാമായി ടച്ച് നിയന്ത്രണ സവിശേഷത ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോളുകൾക്കിടെയുണ്ടാകുന്ന പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കാൻ കഴിയുന്ന ഒരു മൈക്ക് രണ്ട് ഇയർബഡുകളിലുമായി നൽകിയിരിക്കുന്നു.

ഈ വരാനിരിക്കുന്ന ഇയർബഡുകളുടെ കൃത്യമായ ലോഞ്ച് തീയതി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എന്നിരുന്നാലും, മാർച്ച് 20 ന് ഓപ്പോ അവരുടെ എ29 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നൽകിയിട്ടില്ലെങ്കിലും അതേ ദിവസം തന്നെ ബ്രാൻഡ് പുതിയ ഇയർബഡുകൾ അവതരിപ്പിച്ചേക്കാമെന്നാണ് സൂചന നൽകുന്നത്.

More from GizBot

Best Mobiles in India

English summary
Oppo is preparing to launch the Enco Buds3 Pro in India, reversing its earlier decision to not release more TWS earbuds in the country. The earbuds will feature a 12.4mm titanium-coated dynamic driver, offering superior sound quality, and boast up to 54 hours of battery life with the charging case. Key features include Bluetooth 5.4 connectivity, quick charge capabilities, and TÜV Rheinland certification for durability.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X