നര്‍ത്തകര്‍ക്കായി ഒരു പയനീര്‍ മ്യൂസിക് ഗാഡ്ജറ്റ്

Posted By: Super

നര്‍ത്തകര്‍ക്കായി ഒരു പയനീര്‍ മ്യൂസിക് ഗാഡ്ജറ്റ്

പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറുകള്‍, മികച്ച മറ്റു മ്യൂസിക് സിസ്റ്റം എന്നിവയടെ കാര്യം വരുമ്പോള്‍ ഏറെ സ്വീകാര്യ ലഭിച്ച ഒരു പേരാണ് പയനീര്‍. തങ്ങളുടെ ഉല്‍പന്നങ്ങളില്‍ കട്ടിംഗ് എഡ്ജ് ടെക്‌നോളജി ഉപയോഗപ്പെടുത്തി പ്രത്യേക ശ്രദ്ധ ക്ഷണിക്കാന്‍ പയനീറിനു കഴിഞ്ഞു. പയനീറിന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ പയനീര്‍ ക്ര്യൂ പ്രൊഫഷണലുകളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിര്‍മ്മിച്ച ഒരു പോര്‍ട്ടബിള്‍ ഗാഡ്ജറ്റ് ആണ്.

നൃത്തരംഗത്തുള്ളവര്‍ക്കാണ് ഈ ഉല്‍പന്നം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പറ്റുക. കാരണം അവരുടെ കൂടെ പയനീര്‍ ക്ര്യൂ ഉണ്ടെങ്കില്‍ എവിടെയാണെങ്കിലും പ്രാക്ടീസ് മുടങ്ങില്ല. എവിടെ വെച്ചും ക്ര്യൂ പ്രവര്‍ത്തിക്കും. സംഗീതത്തിനനുസരിച്ച് എവിടെ വെച്ചും നൃത്തം ചെയ്യാം.

ആകര്‍ഷകമായ വ്യത്യസ്ത നിറങ്ങളില്‍ വരുന്ന ഇവ വളരെ മനോഹരമായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 26 എംഎം വീതമുള്ള രണ്ടു ട്വീറ്ററുകള്‍, 80 എംഎം സ്പീക്കറുകള്‍, 135 എംഎം സബ്‌വൂഫര്‍ യൂണിറ്റ് എന്നിവയൊക്കെ ഈ മ്യൂസിക് ഗാഡ്ജറ്റിന്റെ പ്രത്യേകതകളില്‍ പെടുന്നു.3.5 ഇഞ്ച് ക്യുവിജിഎ എല്‍ഇഡി സ്‌ക്രീന്‍ ആണിതിനുള്ളത്.

സ്‌ക്രീന്‍ വലിപ്പം ഉള്ളതുകൊണ്ട് സോംഗ് ലിസ്റ്റിലൂടെ ബ്രൊല് ചെയ്യാനും, ഇഷ്ടപ്പെട്ട സോംഗ് ഇഷ്മുള്ള രീതിയില്‍ കേള്‍ക്കാനും സാധിക്കുന്നു. 24.88 ഇഞ്ച് നീളവും, 9.65 ഇഞ്ച് വീതിയും, 8.7 ഇഞ്ച് കട്ടിയും ഉള്ള പയനീര്‍ ക്ര്യൂവിന്റെ ഭാരം 7.39 കിലോഗ്രാം ആണ്. ഡയരക്റ്റ എസി സപ്ലൈ ഉപയോഗിച്ചോ, 10-ഡിഡി ബാറ്ററി ഉപയോഗിച്ചോ ഇതു പ്ലേ ചെയ്യിക്കാവുന്നതാണ്.

ഇതിന്റെ 4 ജിബി ഇന്റേണല്‍ മെമ്മറി ഇഷ്ടം പോലെ പാട്ടുകള്‍ സ്റ്റോര്‍ ചെയ്യാന്‍ സഹായകമാവും. ഐപോഡിന്റേയോ, ഐഫോണിന്റേയോ ഡോക്കില്‍ പ്ലഗ് ഇന്‍ ചെയ്തു ഇഷ്ടം പോലെ പാട്ടുകള്‍ കേള്‍ക്കാനുള്ള സംവിധാനവും ഉണ്ട്.

3.5 എംഎം മൈക്, ഓക്‌സ് ഇന്‍പുട്ട് പോര്‍ട്ടുകളുണ്ട് ഈ മ്യൂസിക് ഗാഡ്ജറ്റിന്. കൂടെ 3.5 എംഎം ഹെഡ്‌ഫോണ്‍ ഔട്ട്പുട്ടും. ടെമ്പോ കണ്‍ട്രോള്‍, 8-ബീറ്റ് സ്‌കിപ്പ് ഫീച്ചര്‍, ഡാന്‍സ് ക്യൂ ഫീച്ചര്‍, തൂടങ്ങീ നിരവധി ഫീച്ചേഴസുകളോടെയാണ് പയനീര്‍ ക്ര്യൂവിന്റെ വരവ്.

എഎസി, ഡബ്ല്യുഎംഎ തുടങ്ങിയ സാധാരണ മ്യൂസിക് ഫയല്‍ ഫോര്‍മാറ്റുകളെല്ലാം പയനീര്‍ ക്ര്യൂ സപ്പോര്‍ട്ട് ചെയ്യും. ലോ, മിഡ്, ഹൈ എന്നിങ്ങനെ നൃത്തത്തിന്റെ ശബ്ദ ഇന്റന്‍സിറ്റി തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

നീണ്ട ഒരു യുഎസ്ബി കേബിള്‍, റിമോട്ട് കണ്‍ട്രോളര്‍ എന്നിവയുള്ളതുകൊണ്ട് ഇതു പ്രവര്‍ത്തിപ്പിക്കാനും വളരെ എളുപ്പമായിരിക്കും. ഏകദേശം 25,000 രൂപയോളമാണ് പയനീര്‍ ക്ര്യൂവിന്റെ ഇന്ത്യയിലെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot