ഗാനവീഥിയിലേക്ക് ഒരു പയനീര്‍ ഉല്‍പന്നം

Posted By: Super

ഗാനവീഥിയിലേക്ക് ഒരു പയനീര്‍ ഉല്‍പന്നം

പ്രമുഖ ഓഡിയോ, മ്യൂസിക് ഗാഡ്ജറ്റ് നിര്‍മ്മാക്കളാണ് പയനീര്‍. പയനീര്‍ മ്യൂസിക് ടാപ്പ് എക്‌സ്-എസ്എംസി3-എസ് ആണ് പയനീറില്‍ നിന്നുള്ള ഏറ്റവും പുതിയ ഉല്‍പന്നം. കട്ടിംഗ് എഡ്ജ് ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഈ ഗാഡ്ജറ്റ് ആരെയും പെട്ടെന്നു തന്നെ ആകര്‍ഷിക്കും.

എയര്‍ പ്ലേ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയിരിക്കുന്നു ഈ പയനീര്‍ മ്യൂസിക് ടാപ്പില്‍. അതുകൊണ്ടു തന്നെ ഐപാഡോ ഐഫോണോ ആയി വയര്‍ലെസ് ആയി ബന്ധിപ്പിച്ച് ഇഷ്ട ഗാനങ്ങള്‍ ആസ്വദിക്കാവുന്നതാണ്. അതുപോലെ തന്നെ എയര്‍ പ്ലേ ആപ്ലിക്കേഷന്‍ കാരണം സെറ്റിംഗ് അപ്പിന്റെയോ, പെയറിംഗിന്റേയോ ആവശ്യം വരുന്നില്ല.

പന്‍ഡോര, ഹാര്‍ട്ട് റേഡിയോ എന്നീ എയര്‍ പ്ലേ ആപ്ലിക്കേഷനും ഈ പയനീര്‍ ഗാഡ്ജറ്റില്‍ സാധ്യമാണ്. വികച്ച ശബ്ദ സംവിധാനം ുപയോഗപ്പെടുത്തിയിരിക്കുന്ന ഈ മ്യൂസിക് ഗാഡ്ജറ്റില്‍ മള്‍ട്ടി റൂം ഓഡിയോ ടെക്‌നോളജിയും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

2- ചാനല്‍ ഡിജിറ്റല്‍ ആംപ്ലിഫയറിന്റെ സാന്നിധ്യം ഈ മ്യൂസിക് ടാപ്പിനെ വ്യത്യസ്തമാക്കുന്നു. ബ്ലൂടൂത്ത്, ഇന്‍ബില്‍ട്ട്, വൈഫൈ കണക്റ്റിവിറ്റികളും ഈ ഗാഡ്ജറ്റില്‍ ഉണ്ട്. ബ്ലൂടൂത്ത് വഴി മ്യൂസിക് ഫയലുകള്‍ ഷെയര്‍ ചെയ്യാനും ആപ്പിള്‍ ഐഫോണുകള്‍, ഐപാഡുകള്‍, ഐഫോഡുകള്‍ എന്നിവയിലേക്കു പ്ലേ ലിസ്റ്റുകള്‍ ഉണ്ടാക്കുന്നതിനും ഇതിലെ പയനീര്‍ ജാം ആപ്ലിക്കേഷന്‍ സഹായകമാകും.

എല്‍സിഡി ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്ന 2.5 ഇഞ്ച് ഡിസ്‌പ്ലേയാണിതിനുള്ളത്. എഫ്എം ട്യൂണറുള്ള ഇത് ഒരു റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കാം എന്നൊരു ഗുണം കൂടിയുണ്ട്.

ഒരു എഥര്‍നെറ്റ് പോര്‍ട്ടും, ഒരു ഹെഡ്‌ഫോണ്‍ ഔട്ടപുട്ട്, യുഎസ്ബി പോര്‍ട്ട് എന്നിങ്ങനെയാണ് ഇതിലുള്ള മറ്റു കണക്റ്റിവിറ്റി സംവിധാനങ്ങള്‍. മികച്ച എഫ്എം അനുഭവം ഉറപ്പാക്കാന്‍ ഒരു എഫ്എം ആന്റിനയും ഇതിലുണ്ട്. കൂടാതെ ആയിരക്കണക്കിനു റേഡിയോ സ്‌റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന വിട്യൂണര്‍ ഇന്റര്‍നെറ്റ് റേഡിയോയും ഇതിന്റെ ഒരു സവിശേഷതയാണ്.

ഡിഎല്‍എന്‍എ 1.5 സര്‍ട്ടിഫൈഡ് ഗാഡ്ജറ്റ് ആണെന്നത് ഇതിന് ആധികാരികത നല്‍കുന്നു.

പയനീര്‍ മ്യൂസിക് ടാപ്പ് എക്‌സ്-എസ്എംസി3-എസിന്റെ സാധാരണ മോഡലിന്റെ വില 20,000 രൂപയും എലൈറ്റ് മോഡലിന്റെ വില 24,000 രൂപയും ആണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot