Home
Music

ബ്ലുടൂത്ത് സ്പീക്കർ വിത്ത് മൊബൈൽ സ്റ്റാൻഡ്.. പോക്കറ്റിലൊതുങ്ങും ഈ പ്രൊഡക്ട്

ഏറെ കൗതുകങ്ങൾ നിറഞ്ഞൊരു ലോകമാണ് ടെക് ലോകം. അനുദിനം വളരുന്ന സാങ്കേതിക വിദ്യകളും അതിനനുസരിച്ച് പുറത്തിറങ്ങുന്ന പുത്തൻ പ്രൊഡക്ടുകളും ചിലപ്പോഴൊക്കെ ഏറെ ചിന്തിപ്പിക്കാറുണ്ട്. സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ്, ക്യാമറ തുടങ്ങി അനവധി പ്രൊഡക്ടുകൾ ഉൾക്കൊള്ളുന്ന വലിയൊരു ലോകമാണ് ടെക് ലോകം. ഈ ലോകത്തേക്ക് ഈ അടുത്തായി വന്ന ഒരു കുഞ്ഞൻ പ്രൊഡക്ടിനെ പരിജയപ്പെട്ടാലോ. വലിയ സംഭവം ഒന്നുമല്ലെങ്കിലും ഒരു നൈസ് പ്രൊഡക്ട് തന്നെയാണിത്. മികച്ച ബ്ലൂടൂത്ത് സ്പീക്കറും ഒപ്പം ഒരു സ്റ്റാൻഡുമായും പ്രവർത്തിക്കുന്ന ഇത് പ്രോട്ടോണിക്‌സ് (Portronics) കമ്പനിയാണ് പുറത്തിറക്കുന്നത്. ഇതിന്റെ കൂടുതിൽ വിശേഷങ്ങളിലേക്ക് വരാം.

നാദ്യ (Nadya) എന്ന പേരിൽ പുറത്തിറക്കിയ ഈ ബ്ലൂടൂത്ത് സ്പീക്കർ ഫോണിന്റെ സ്റ്റാൻഡുമായി പ്രവർത്തിക്കുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. 6 വാട്ട് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറാണിത്. ബിൽറ്റ്-ഇൻ മാഗ്‌നറ്റിക് റിംഗ് ഇതിൽ ഉൾപ്പെടുന്നതിനാൽ ഫോണിന്റെ പുറകിൽ ഒട്ടിപ്പിടിക്കാൻ കഴിയും. അങ്ങിനെയാണിത് സ്റ്റാൻഡ് ആയി പ്രവർത്തിക്കുക.

പോക്കറ്റിലൊതുങ്ങും ഈ പ്രൊഡക്ട്

40mm ഡൈനാമിക് ഡ്രൈവറാണ് ഈ കോംപാക്റ്റ് സ്പീക്കറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് മികച്ച ഓഡിയോ അനുഭവം ഉപയോക്താക്കൾക്ക് നൽകും. സംഗീതത്തിന് അനുസരിച്ച് പ്രകാശിക്കുന്ന RGB LED ലൈറ്റുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് 5.3 ഉപയോഗിച്ച് സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങളിലേക്ക് ഇത് കണക്ട് ചെയ്യാവുന്നതാണ്.

പോക്കറ്റിലൊതുങ്ങും ഈ പ്രൊഡക്ട്

ഈ ബ്ലൂടുത്ത് സ്പീക്കറിന്റെ പ്രാരംഭ വില 1,049 രൂപയാണ്. 12 മാസത്തെ വാറന്റിയും കമ്പനി നൽകുന്നുണ്ട്. ഇത് പോർട്രോണിക്സ് വെബ്സൈറ്റ്, ഇ-കൊമോഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാർട്ട്, മറ്റ് പ്രമുഖ ഓൺലൈൻ, ഓഫ്ലൈൻ റീട്ടെയിലർമാർ എന്നിവയിൽ ലഭ്യമാണ്. പരിമിതമായ സമയത്തേക്ക് ആമസോണിൽ ഇപ്പോൾ 949 രൂപയ്ക്ക് ഇത് വാങ്ങാവുന്നതാണ്.

പോക്കറ്റിലൊതുങ്ങും ഈ പ്രൊഡക്ട്

ഒരു പ്രീമിയം ലെവൽ അല്ലാതെ മിഡ് ലെവൽ ബ്ലൂടൂത്ത് സ്പീക്കർ നോക്കുന്നുണ്ടെങ്കിൽ പ്രോട്ടോണിക്‌സിന്റെ നാദ്യ (Nadya) നല്ലൊരു ഒപ്ഷനാണ്. വലിയ വിലയില്ലാതെ മികച്ച ബ്ലുടൂത്ത് സ്പീക്കർ സ്വന്തമാക്കാൻ കഴിയും. സോണി, ജെബിഎൽ പോലുള്ള കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ബജറ്റ് ഫ്രണ്ട്‌ലി പ്രൊഡക്ടുകൾ പുറത്തിറക്കാൻ പ്രോട്ടോണിക്‌സ് എപ്പോഴും ശ്രദ്ധ ചെലുത്താറുണ്ട്.

നാല് മണിക്കൂറോളം ചാർജ് നിൽക്കുന്നതിനാൽ ഔട്ട് ഡോറിലും ഇത് നല്ലൊരു ഒപ്ഷനാണ്. കൂടാതെ ടൈപ്പ്-സി പോർട്ട് ചാർജിങും വരുന്നതിനാൽ എവിടെ വെച്ചും ചാർജ് ചെയ്യാനും കഴിയും. ഇതിന് പുറമെ ഈ പ്രൊഡക്ടിന് ഒരു കൊല്ലത്തെ വാറൻറി നൽകാനും കമ്പനി റെഡിയാണ്. സാധാരണക്കാരെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ ഈ ബ്ലുടൂത്ത് സ്പീക്കർ മിഡ് ലെവൽ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുത്താൻ നിസ്സംശയം കഴിയും.

More from GizBot

Best Mobiles in India

English summary
Portronics has introduced the Nadya, a 6-watt portable Bluetooth speaker with a built-in magnetic ring, allowing it to attach to metal surfaces or MagSafe-enabled iPhones. The speaker features sharp sound, deep bass, and RGB LED lights that sync with music, enhancing the audio experience. With Bluetooth 5.3, a 4-hour battery life, and USB-C recharging, it offers a versatile and fun portable audio solution.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X