ഐഡിവൈസുകള്‍ക്കായി ചെറിയ വിലയില്‍ ഒരു ലോജിടെക് സ്പീക്കര്‍

Posted By:

ഐഡിവൈസുകള്‍ക്കായി ചെറിയ വിലയില്‍ ഒരു ലോജിടെക് സ്പീക്കര്‍

പാട്ടു ആസ്വദിക്കാന്‍ ഹെഡ്‌ഫോണ്‍ മതിയാകും.  എന്നാല്‍ കൂട്ടമായിരുന്നു പാട്ടു കേട്ടു ആഘോഷിക്കാന്‍ ഓഡിയോ ഡോക്ക് വേണം.  ഐഫോണ്‍, ഐപോഡ് എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാവുന്ന നിരവധി ഓഡിയോ ഡോക്കുകള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും അവയെല്ലാം വില കൂടിയാതാണ് എന്നൊരു പ്രശ്‌നം പൊതുവെയുണ്ട്.

ഈയിടെ ലോജിടെക് പുറത്തിറക്കിയ പ്യൂര്‍-ഫൈ എക്‌സ്‌പ്രെസ് പ്ലസ് ഐഡിസൈവ് സ്പീക്കര്‍ സിസ്റ്റം ചെറിയ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒന്നാണ്.

ഫീച്ചറുകള്‍:

  • ആകര്‍ഷണീയമായ നിറങ്ങള്‍

  • നല്ല ഡിസൈന്‍

  • കൊണ്ടു നടക്കാന്‍ ഹാന്റില്‍

  • റിമോട്ട് കണ്‍ട്രോള്‍

  • ഡോക്കില്‍ മ്യൂസിക് മാനിപുലേഷന്‍ കണ്‍ട്രോള്‍

  • ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ

  • 10 മണിക്കൂര്‍ നേരത്തെ മ്യൂസിക് പ്ലേബാക്ക് നല്‍കുന്ന 6 എഎ ബാറ്ററികള്‍

  • 3.5 എംഎം ഓഡിയോ ജാക്ക്

  • നീളം 34 സിഎം, വീതി 13 സിഎം, കട്ടി 10 സിഎം

  • ഭാരം 1.5 കിലോഗ്രാം
ചെറിയ വില മാത്രമുള്ള ഹാന്‍ഡ്‌സെറ്റ് ആണെങ്കിലും ഇതിന്റെ ഡിസൈന്‍ വളരെ ആകര്‍ഷണീയമാണ്.  ഇപ്പോള്‍ വിപണിയിലുള്ളവയില്‍ ഏറ്റവും മികച്ച സ്പീക്കര്‍ സെറ്റ് എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹമാണ് ഈ പുതിയ ലോജിടെക് സ്പീക്കര്‍ സിസ്റ്റം.

കറുപ്പ്, പിങ്ക് വയലറ്റ്, ഓറഞ്ച് എന്നിങ്ങനെ വ്യത്യസ്തമായ നിറങ്ങളില്‍ ലഭ്യമാണ് ഈ ലോജിടെക് സ്പീക്കര്‍ സിസ്റ്റം.  ഓഡിയോ ഡോക്ക് മുകളിലും, കണ്‍ട്രോള്‍ ബട്ടണുകള്‍ മുന്‍വശത്തുമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

ലോജിടെക് പ്യൂര്‍-ഫൈ എക്‌സ്‌പ്രെസ് പ്ലസ് സ്പീക്കര്‍ സിസ്റ്റത്തിന്റെ വില 6,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot