നൃത്തം വെച്ച് രസിപ്പിക്കാന്‍ ഡാന്‍സിംഗ് ക്യാറ്റ് സ്പീക്കര്‍

Posted By:

നൃത്തം വെച്ച് രസിപ്പിക്കാന്‍ ഡാന്‍സിംഗ് ക്യാറ്റ് സ്പീക്കര്‍

ഒരു ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉണ്ടെങ്കില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് സ്പീക്കറുകള്‍.  ദിനേനയെന്നോണം വ്യത്യസ്തമായ ആകൃതികളിലും വലിപ്പത്തിലുമുള്ള സ്പീക്കറുകള്‍ വിപണിയിലെത്തുന്നുണ്ട്.  എല്ലാം ഒന്നിനൊന്ന് മെച്ചം.  ഏതു തിരഞ്ഞെടുക്കണമെന്ന് തീരുമാനമെടുക്കാന്‍ ആരും ഒന്നു വിഷമിക്കും.

എന്നാല്‍ ഒരേ സമയം പ്രവര്‍ത്തനക്ഷമതയിലും കാഴ്ചയിലും മുന്നിട്ടു നില്‍ക്കുന്ന സ്പീക്കറുകള്‍ കണ്ടുകിട്ടുക പ്രയാസം തന്നെ.  ഒരു മികച്ച സ്പീക്കറിനു വേണ്ടി ഇന്റര്‍നെറ്റില്‍ സൈറ്റുകള്‍ തോറും തപ്പിയാലും പലപ്പോഴും നിരാശയായിരിക്കും ഫലം.

എന്നാല്‍ മികച്ച സ്പീക്കര്‍ അന്വേഷിക്കുന്ന ആളുകള്‍ക്കായി ഫയര്‍ഫോക്‌സ് ഈയിടെയായി ഒരു വലരെ വ്യത്യസ്തവും മികച്ചതുമായ ഒരു സ്പീക്കര്‍ പുറത്തിറക്കാന്‍ പോകുന്നതായി പ്രഖ്യാപിച്ചിരിക്കുന്നു.  ഇതു കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കും.  ഒരു പൂച്ചയുമായി രൂപ സാദൃശ്യമുള്ള സ്പീക്കറാണ് ഇത്.

ഈ സ്പീക്കറിനെ കുറിച്ചുള്ള വിസ്മയിപ്പിക്കുന്ന കാര്യം പറയാനിരിക്കുന്നേയുള്ളൂ.  ഈ പൂച്ച സ്പീക്കര്‍ മ്യൂസിക് ഗാഡ്ജറ്റിലേക്ക് പ്ലഗ് ഇന്‍ ചെയ്യുന്നതോടെ നൃത്തം ചെയ്തു തുടങ്ങും.  3.5 എംഎം ഓഡിയോ ജാക്ക് ഉള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍, ഐപോഡുകള്‍, എംപി3 പ്ലെയര്‍ തുടങ്ങീ എതു മ്യൂസിക് ഗാഡ്ജറ്റിനൊപ്പവും ഈ ഡാന്‍സിംഗ് ക്യാറ്റ് സ്പീക്കറുകള്‍ പ്രവര്‍ത്തിക്കും.

എന്നാല്‍ ഈ ഡാന്‍സിംഗ് ക്യാറ്റ് സ്പീക്കര്‍ നിങ്ങള്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന പാട്ടിനനുസരിച്ച് നൃത്തം ചവിട്ടും എന്നു പ്രതീക്ഷിക്കരുത്.  ഏതായാലും ഈ പൂച്ച സ്പീക്കറിന്റെ ഡാന്‍സ് കാണുന്നത് ഒരു നല്ല നേരമ്പോക്ക് ആയിരിക്കും, തീര്‍ച്ച.

മികച്ച ശബ്ദസംവിധാനം ഒരുക്കിയിരിക്കുന്ന ഇത് വെറും ഒരു നേരമ്പോക്കും അല്ല.  സ്പീക്കര്‍ എന്ന നിലയില്‍ അതിന്റെ ധര്‍മ്മം നന്നായി നിര്‍വ്വഹിക്കും പാകത്തിലാണ് ഈ സ്പീക്കര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.  വേണമെങ്കില്‍ ഡാന്‍സ് ചെയ്യിക്കാതെയും ഈ സ്പീക്കര്‍ ഉപയോഗിക്കാം.

3 എഎ ബാറ്ററികളോ, ഒരു 4.5 വോള്‍ട്ട് ആഡാപ്റ്ററോ വേണം ഈ സ്പീക്കര്‍ പ്രവര്‍ത്തിപ്പിക്കാന്‍.  ഈ ബാറ്ററികളോ ആഡാപ്റ്ററോ ഈ സ്പീക്കറിന്റെ കൂടെ സൗജന്യമായി ലഭിക്കും എന്നു കരുതാന്‍ വരട്ടെ.  ഇതു വേറെ പണം കൊടുത്തു വാങ്ങണം.  3,000 രൂപയില്‍ കൂടുതലായിരിക്കും ഈ ഡാന്‍സിംഗ് ക്യാറ്റ് സ്പീക്കറിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot